Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്റെ ഉപദേശം ധോണി അന്ന് ചെവിക്കൊണ്ടില്ല', 2004 ലെ സംഭവം വെളിപ്പെടുത്തി ആകാശ് ചോപ്ര

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് എംഎസ് ധോണി. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കിയ എംഎസ് ധോണി നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായും ലോകക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത താരമാണ്. ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിക്കുന്ന താരമാണെന്നതാണ് ധോണിയുടെ ഏറ്റവും വലിയ സവിശേഷത. തോറ്റെന്നുറപ്പിച്ച മത്സരങ്ങളില്‍പ്പോലും ഇന്ത്യയെ വിജയതീരത്തെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്.

2004ല്‍ ഇന്ത്യ എ ടീമില്‍ കളിക്കവെ ധോണിയുമായുണ്ടായ സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ധോണി തന്റെ ഉപദേശം കേള്‍ക്കാതെ പോയ സംഭവമാണ് ആകാശ് ചോപ്ര വെളിപ്പെടുത്തിയത്. ദിനേഷ് കാര്‍ത്തികുമായി യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ആകാശ് ചോപ്രയുടെ തുറന്ന് പറച്ചില്‍.

aakashchopraanddhoni

'2004 ലെ ഇന്ത്യ എ ടീമിന്റെ കെനിയ പര്യടനത്തിലേക്ക് നിങ്ങളെ ഞാന്‍ തിരികെ കൊണ്ടുപോകുന്നു. എംഎസ് ധോണിയും പരമ്പരയുടെ ഭാഗമായിരുന്നു. അവന്‍ നെറ്റ്‌സില്‍ നിനക്കെതിരേ പന്തെറിഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കാരണം ധോണി അന്ന് എന്റെ റൂം മേറ്റായിരുന്നു. അന്ന് ദിനേഷ് കാര്‍ത്തികിനെതിരേ പന്തെറിയരുതെന്നും അവന്‍ നീയുമായി മത്സരത്തിലുള്ള ആളാണ് നീയെന്നും ഞാന്‍ ധോണിയോട് പറഞ്ഞിരുന്നു. എന്നാല്‍ ധോണി ആ ഉപദേശം കേട്ടില്ല. ഞാന്‍ പന്തെറിയുമെന്ന് വീണ്ടും പറഞ്ഞു' - ആകാശ് ചോപ്ര പറഞ്ഞു.

കെനിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ധോണിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 362 റണ്‍സാണ് ധോണി അന്ന് സ്വന്തമാക്കിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ദിനേഷ് കാര്‍ത്തിക് 160 റണ്‍സാണ് അന്ന് മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത്. ഇരുവരും 2004ലാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആദ്യം അവസരം ലഭിച്ചത് കാര്‍ത്തികിനായിരുന്നു. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സിലായിരുന്നു കാര്‍ത്തികിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇതേ വര്‍ഷം ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്.

Story first published: Monday, August 9, 2021, 8:48 [IST]
Other articles published on Aug 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+