Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മായങ്ക് ഓപ്പണറായി തിരിച്ചെത്തിയാല്‍ രാഹുല്‍ എന്ത് ചെയ്യും? മൂന്ന് പേര്‍ക്ക് പകരക്കാരനാവാം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ ഓപ്പണറായി തിരിച്ചെത്തിയാല്‍ കെ എല്‍ രാഹുലിന് ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ പുറത്താക്കുക എളുപ്പമാവില്ല.

1

ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഹുലിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാകുമോയെന്നാണ് പല ആരാധകരും ആശങ്കപ്പെടുന്നത്. എന്നാല്‍ മൂന്ന് താരങ്ങള്‍ക്ക് പകരക്കാരനായി രാഹുലിനെ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കും. ആദ്യ ടെസ്റ്റ് സമനിലയായതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയം നേടേണ്ടത് രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ രാഹുലിനെ ഒഴിവാക്കിയുള്ള പദ്ധതിക്ക് ഇന്ത്യ തയ്യാറായേക്കില്ല.

Also Read: എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍

പുജാരയുടെ പകരക്കാരനാവാം

പുജാരയുടെ പകരക്കാരനാവാം

മൂന്നാം നമ്പറിലെ ചേതേശ്വര്‍ പുജാരയുടെ ഫോം സമീപകാലത്തായി ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന അദ്ദേഹം ഏറെ നാളുകളായി മോശം ഫോമിലാണ്. 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. 12 ടെസ്റ്റില്‍ നിന്ന് 25.85 ശരാശരിയില്‍ 543 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഈ പ്രകടനം ഇന്ത്യക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

Also Read: INDvENG: പറയും, പിന്നെ ചിന്തിക്കും; നിങ്ങളുടെ ലൊക്കേഷന്‍ അറിയണം!- മഞ്ജരേക്കര്‍ക്കു ട്രോള്‍

2

റണ്‍സ് നേടുന്നില്ല എന്നത് മാത്രമല്ല ടീമിന് പോസിറ്റീവ് മനോഭാവം ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. ഷോട്ട് സെലക്ഷനിലും പാളിച്ചകളേറെ. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും ചേതേശ്വര്‍ പുജാരയുടെ പകരക്കാരനാവാന്‍ രാഹുല്‍ യോഗ്യനാണ്. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ നാല് റണ്‍സിന് പുറത്തായ അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സ് നേടി പുറത്താവാതെയും നിന്നു.

Also Read: INDvENG: പുജാര 'പ്രതിമ'യെന്ന്! വിക്കറ്റെടുക്കുക എളുപ്പം-പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം

രഹാനെക്ക് പകരവും അവസരം നല്‍കാം

രഹാനെക്ക് പകരവും അവസരം നല്‍കാം

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയും ഏറെ നാളുകളായി ബാറ്റിങ്ങില്‍ ഫോം ഔട്ടാണ്. സ്ഥിരതയില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം.മെല്‍ബണിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം മികച്ചൊരു ഇന്നിങ്‌സ് രഹാനെയില്‍ നിന്ന് ഉണ്ടായിട്ടില്ല. അവസാന എട്ട് ടെസ്റ്റില്‍ നിന്ന് 20.61 ശരാശരിയില്‍ 268 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സ്.നോട്ടിങ്ഹാം ടെസ്റ്റില്‍ അഞ്ച് റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായാണ് അദ്ദേഹം പുറത്തായത്.

Also Read: 62ന് ഓള്‍ഔട്ട്! ഓസീസിന്റെ മാനംപോയി- ബംഗ്ലാ കടുവകള്‍ കുറിച്ചത് ചരിത്രവിജയം

3

ഇംഗ്ലണ്ടില്‍ 18.66 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ അവസാന മൂന്ന് ഇന്നിങ്‌സില്‍ നിന്ന് രഹാനെ നേടിയത് വെറും 69 റണ്‍സാണ്. അവസാന 12 മത്സരത്തില്‍ നിന്ന് 27 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. നേടിയത് 540 റണ്‍സും. ഈ സാഹചര്യത്തില്‍ രഹാനെക്ക് പകരക്കാരനായി രാഹുലിനെ പരിഗണിക്കാവുന്നതാണ്.

Also Read: T20 World Cup: ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്, റോസ് ടെയ്‌ലറും ഗ്രാന്റ്‌ഹോമുമില്ല

അധിക ബാറ്റ്‌സ്മാനായി പരിഗണിക്കാം

അധിക ബാറ്റ്‌സ്മാനായി പരിഗണിക്കാം

നിലവില്‍ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയുമാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ പരിഗണിച്ചത്. ഇംഗ്ലണ്ടില്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ട അനിവാര്യ സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു ബോളറെ ഒഴിവാക്കി പകരം കെ എല്‍ രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കാം.

Also Read: IPL 2021: അടിമുടി മാറ്റങ്ങള്‍, ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടും, എല്ലാ പുതിയനിയമങ്ങളും അറിയാം

ഇതോടെ ആറാം നമ്പറില്‍ കെ എല്‍ രാഹുലിന് ബാറ്റ് ചെയ്യാം. ഏഴാം നമ്പറില്‍ റിഷഭ് പന്ത് കളിക്കുന്ന അതിവേഗ ഇന്നിങ്‌സ് ഇന്ത്യക്ക് ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍ നാല് പേസര്‍മാരായുമായി മുന്നോട്ട് പോകുമെന്ന് കോലി ആദ്യ മത്സരത്തിന് ശേഷം സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന് ഇത്തരമൊരു അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

Story first published: Tuesday, August 10, 2021, 17:44 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+