For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്, റോസ് ടെയ്‌ലറും ഗ്രാന്റ്‌ഹോമുമില്ല

വെല്ലിങ്ടണ്‍: ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്. ലോകകപ്പ് നടക്കാന്‍ ഇനിയും രണ്ട് മാസത്തിന് മുകളിലുണ്ടെന്നിരിക്കെയാണ് ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ച് ഞെട്ടിപ്പിച്ചിരിക്കുന്നത്. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായ ബംഗ്ലാദേശിനും പാകിസ്താനുമെതിരേ ന്യൂസീലന്‍ഡ് പരമ്പര കളിക്കുന്നുണ്ട്. ഇതിനിടെ ഐപിഎല്ലിലും ന്യൂസീലന്‍ഡ് താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

16 അംഗ ടീമില്‍ രണ്ട് സീനിയര്‍ താരങ്ങളുടെ അഭാവമാണ് ശ്രദ്ധേയമാകുന്നത്. റോയസ് ടെയ്‌ലറേയും കോളിന്‍ ഡി ഗ്രാന്റ്‌ഹോമിനെയുമാണ് കിവീസ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. അതേ സമയം സീനിയര്‍ വെടിക്കെട്ട് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. 2020 നവംബറിലാണ് ടെയ്‌ലര്‍ അവസാനമായി ടി20 കളിച്ചത്. 102 മത്സരത്തില്‍ നിന്ന് 25.45 ശരാശരിയില്‍ 1909 റണ്‍സാണ് അദ്ദേഹം നേടിയത്.

35കാരനായ ഗ്രാന്റ്‌ഹോം 2020 ജനുവരിക്ക് ശേഷം ടി20 കളിച്ചിട്ടില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ അദ്ദേഹം 36 ടി20യില്‍ നിന്ന് 485 റണ്‍സും 11 വിക്കറ്റും നേടിയിട്ടുണ്ട്. അതേ സമയം 34കാരനായ ഗുപ്റ്റില്‍ 102 മത്സരത്തില്‍ നിന്ന് 32.3 ശരാശരിയില്‍ 2939 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവ താരമാണ്.

kanewilliamson

'ലോകകപ്പിന് പ്രഖ്യാപിച്ച 16 അംഗ ടീമില്‍ നിന്നുള്ള താരങ്ങളെ സെപ്തംബര്‍ രണ്ടിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരക്ക് പരിഗണിക്കില്ല. സെപ്തംബര്‍ 17ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ഏകദിന പരമ്പരയിലും ഇവരെ പരിഗണിക്കില്ല. പാകിസ്താന്‍,ബംഗ്ലാദേശ് പരമ്പരക്കായി 32 അംഗ ടീമിനെ പരിഗണിക്കും. മാര്‍ട്ടിന്‍ ഗുപ്റ്റിന്‍, മാര്‍ക്ക് ചാപ്മാന്‍, ഡാറില്‍ മിച്ചല്‍,ടോഡ് ആസ്റ്റില്‍, ഇഷ് സോധി എന്നിവര്‍ പാകിസ്താനെതിരായ അഞ്ച് ടി20യില്‍ കളിക്കും.

സെപ്തംബര്‍ 25നാണ് പരമ്പര ആരംഭിക്കുക. ഐപിഎല്‍ രണ്ടാം പാദത്തില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായ താരങ്ങളെ അവരോടൊപ്പം കളിക്കാന്‍ അനുവദിക്കും. നവംബറിലും ഡിസംബറിലും ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര നടക്കാനുള്ളതിനാല്‍ ഒക്ടോബറില്‍ ടിം സൗത്തിയും ഡിവോണ്‍ കോണ്‍വേയും ഒക്ടോബര്‍ ആദ്യം ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരും'- ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ് റിലീസിലൂടെ വ്യക്തമാക്കി.

ന്യൂസീലന്‍ഡ് ടീം: കെയ്ന്‍ വില്യംസന്‍, ടോഡ് ആസ്റ്റില്‍, ട്രന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ഡെവോന്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ല്‍ ജാമിസന്‍, ഡാരില്‍ മിച്ചല്‍, ജിമ്മി നിഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നി (കവര്‍)

Story first published: Tuesday, August 10, 2021, 11:12 [IST]
Other articles published on Aug 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+