For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് ശര്‍മക്ക് പരിക്ക്, അഞ്ചാം മത്സരം കളിച്ചേക്കില്ല, പകരമാര്? അവസരം കാത്ത് മൂന്ന് പേര്‍

ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് 10ന് ഓള്‍ഡ് ട്രഫോര്‍ഡില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യയുള്ളത്. അതിനാല്‍ത്തന്നെ അവസാന മത്സരം ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയിച്ച് പരമ്പര സമനിലയാക്കാനുറച്ചാവും ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക. ഓവലില്‍ 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. അതിനാല്‍ത്തന്നെ തടുത്തിടുക ഇംഗ്ലണ്ടിന് പ്രയാസമാവും.

Players Who Can Replace Rohit Sharma If He Misses Manchester Test | Oneindia Malayalam
1

അഞ്ചാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്കേറ്റ കടുത്ത തിരിച്ചടികളിലൊന്ന് രോഹിത് ശര്‍മയുടെ പരിക്കാണ്. കാലിന് പരിക്കേറ്റ രോഹിത് അഞ്ചാം ദിനം ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം അവസാന ടെസ്റ്റ് രോഹിത് കളിച്ചേക്കില്ല. രോഹിതിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്. ഓവലില്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയശില്‍പ്പിയായത് രോഹിതായിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് രോഹിത്. അഞ്ചാം ടെസ്റ്റ് രോഹിത് കളിക്കാതിരുന്നാല്‍ പകരം ആരെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. അവസരം കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: 'ഈ മത്സരം ഇന്ത്യ തോല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ല'- ഇന്‍സമാം ഉല്‍ ഹഖ്

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

കെ എല്‍ രാഹുലിന് പകരം ആദ്യ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങേണ്ടത് മായങ്ക് അഗര്‍വാളായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിന് മുമ്പ് മായങ്കിന് പരിക്കേറ്റതോടെ രാഹുലിന് അവസരം ലഭിക്കുകയായിരുന്നു. രാഹുല്‍ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ മായങ്കിന് പുറത്തിരിക്കേണ്ടി വന്നു. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയ മായങ്ക് ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങുകയും ചെയ്തിരുന്നു.

Also Read: INDvENG: കോലിയാണ് ശരി, അശ്വിനെ ഒഴിവാക്കിയതില്‍ തെറ്റില്ല!- കാരണങ്ങളറിയാം

3

രോഹിതിന് ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ പ്രധാന പരിഗണന ലഭിക്കുക മായങ്ക് അഗര്‍വാളിനാവും. രോഹിതിനെപ്പോലെ തന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് മായങ്ക്. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും വിദേശ പിച്ചില്‍ അത്ര മികച്ച പ്രകടനം അവകാശപ്പെടാനാവില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം നിരാശപ്പെടുത്തിയിരുന്നു.

Also Read: IND vs ENG: 'അവന്റെ കൈയിലാണ് എല്ലാം', ഇന്ത്യയുടെ നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് ആകാശ്

4

കെ എല്‍ രാഹുലിനൊപ്പം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഓപ്പണ്‍ ചെയ്യുന്ന താരമാണ് മായങ്ക്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് വളരെ മികച്ചതുമാണ്. ഈ മികവ് ടെസ്റ്റില്‍ ഓപ്പണറാവുമ്പോഴും കാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇന്ത്യക്കായി 14 ടെസ്റ്റില്‍ നിന്ന് 45.74 ശരാശരിയില്‍ 1052 റണ്‍സാണ് മായങ്ക് നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: IND vs ENG: അജിന്‍ക്യ രഹാനെക്ക് വിശ്രമം നല്‍കണം, ഫസ്റ്റ് ക്ലാസ് കളിച്ച് തിരിച്ചുവരട്ടെ- സഹീര്‍ ഖാന്‍

പൃഷ്വി ഷാ

പൃഷ്വി ഷാ

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ പകരക്കാരനായി ഇന്ത്യ ടീമിലേക്ക് പരിഗണിച്ച താരമാണ് പൃഷ്വി ഷാ. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ടീമിലെ സ്ഥാനം നഷ്ടമായ പൃഥ്വി ഷാക്ക് ഇപ്പോഴാണ് പിന്നീട് അവസരം ലഭിക്കുന്നത്. സമീപകാലത്തെ പൃഥ്വിയുടെ ഫോം വളരെ മികച്ചതാണ്. അവസാന വിജയ് ഹസാരെ ട്രോഫി,ഐപിഎല്‍,ശ്രീലങ്കന്‍ പരമ്പര എന്നിവയിലെല്ലാം മികച്ച പ്രകടനമാണ് പൃഥ്വ കാഴ്ചവെച്ചത്.

Also Read: IND vs ENG: പുറത്തായതില്‍ നിരാശ, ഡ്രസിങ് റൂമിലേക്ക് മടങ്ങവെ കോലിയുടെ രോഷപ്രകടനം വൈറല്‍

6

ഇന്ത്യക്കായി അഞ്ച് ടെസ്റ്റ് കളിച്ച പൃഥ്വി 42.38 ശരാശരിയില്‍ 339 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 86.04 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്വിങ്ങിങ് സാഹചര്യം പൃഥ്വിക്ക് വെല്ലുവിളിയാവാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs ENG: രഹാനെയുടെ കരിയറിന് ഫുള്‍സ്റ്റോപ്പോ? ഉപനായകന്റെ ഫോമിനെക്കുറിച്ച് വിക്രം റാത്തോര്‍

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ബംഗാള്‍ ഓപ്പണറായ അഭിമന്യു ഈശ്വരനും ഓപ്പണിങ്ങില്‍ അവസരം തേടുന്നു. ഇതുവരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അദ്ദേഹം. 26 കാരനായ താരത്തെ റിസര്‍വ് താരമായാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്. 64 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 43.57 ശരാശരിയില്‍ 4401 റണ്‍സ് ഈശ്വരന്റെ പേരിലുള്ളത്. 13 സെഞ്ച്വറിയും ഇടം കൈയന്‍ ഓപ്പണര്‍ നേടിയിട്ടുണ്ട്.

Story first published: Wednesday, September 8, 2021, 10:59 [IST]
Other articles published on Sep 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+