For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സമനിലയില്‍ നിരാശ, എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ അഞ്ച് കാര്യങ്ങള്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 157 റണ്‍സായിരുന്നു. എന്നാല്‍ അഞ്ചാം ദിനം മഴ കനത്തതോടെ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ജയത്തോടെ മുന്നിലെത്താനുള്ള അവസരമാണ് മഴയിലൂടെ നഷ്ടമായതെന്ന് പറയാം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം ഇതിന്റെ നിരാശ പങ്കുവെച്ചിരുന്നു. എന്നാല്‍ സമനിലയുടെ നിരാശക്കപ്പുറം ഇന്ത്യക്ക് ആശ്വസിക്കാന്‍ അഞ്ച് കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണറെന്ന നിലയിലെ രാഹുലിന്റെ പ്രകടനം

ഓപ്പണറെന്ന നിലയിലെ രാഹുലിന്റെ പ്രകടനം

കെ എല്‍ രാഹുലിന്റെ ഓപ്പണറെന്ന നിലയിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഏറെ നാളുകള്‍ പുറത്തിരുന്ന ശേഷം പ്ലേയിങ് 11 ഇടം പിടിച്ച രാഹുല്‍ അവസരം മുതലാക്കി. രണ്ട് ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സാണ് അദ്ദേഹം നേടിയത്. മായങ്ക് അഗര്‍വാളിന്റെ പരിക്കിനെത്തുടര്‍ന്ന് ലഭിച്ച അവസരമാണ് രാഹുലിനെ ടീമിലേക്കെത്തിച്ചത്. ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്കകളുണ്ടായിരുന്നെങ്കിലും നോട്ടിങ്ഹാമിലെ രാഹുലിന്റെ ബാറ്റിങ് വരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു.

Also Read: 'ബാറ്റിങ്ങില്‍ നീ പ്രതിഭയാണ്', ദ്രാവിഡും ധോണിയും നല്‍കിയ പിന്തുണയെക്കുറിച്ച് ദിനേഷ് കാര്‍ത്തിക്

ഫോം വീണ്ടെടുത്ത് ബുംറ

ഫോം വീണ്ടെടുത്ത് ബുംറ

ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇന്ത്യയുടെ പേസ് കുന്തമുനയായ ബുംറ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടിയിരുന്നില്ല. നിരാശപ്പെടുത്തുന്ന ഈ പ്രകടനത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ താരം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ നോട്ടിങ്ഹാമില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി ബുംറ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബുംറയുടെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയാണിത്. ബുംറ ഫോമിലേക്ക് തിരിച്ചെത്തിയത് വരും മത്സരങ്ങളിലും ഇന്ത്യക്ക് കരുത്താകും.

Also Read: IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനം

രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനം

മധ്യനിരയില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. സന്നാഹ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് അശ്വിനെ മറികടന്ന് ജഡേജക്ക് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചത്. തന്നെ പരിഗണിച്ചത് തെറ്റായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 8 ഫോറും ഒരു സിക്‌സുമടക്കം 56 റണ്‍സാണ് ജഡ്ഡു നേടിയത്. സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബാറ്റുകൊണ്ട് ജഡേജ കരുത്ത് പകരുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Also Read: IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ

ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം

ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം

ഇംഗ്ലണ്ടില്‍ പേസ് ബൗളര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിനോട് പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 303 റണ്‍സിനുമാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചം. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കും.

Also Read: ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, 9ന് മുകളില്‍ രണ്ട് പേര്‍ മാത്രം, കോലി ഏറ്റവും മോശം

 വാലറ്റക്കാരുടെ പ്രകടനം

വാലറ്റക്കാരുടെ പ്രകടനം

വാലറ്റത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നടത്തുന്ന പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നിര്‍ണ്ണായകമായ റണ്‍സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയുടെ വാലറ്റത്തിന് സാധിച്ചാല്‍ മത്സരഫലത്തെ അത് കാര്യമായി സ്വാധീനിക്കും. ജസ്പ്രീത് ബുംറ (28),മുഹമ്മദ് ഷമി (13),മുഹമ്മദ് സിറാജ് (7) എന്നിവരെല്ലാം വിലപ്പെട്ട റണ്‍സുകള്‍ ഇന്ത്യക്കായി നേടിയിരുന്നു. ഇവരുടെ പ്രകടനത്തെ നായകന്‍ വിരാട് കോലിയും പ്രശംസിച്ചിരുന്നു.

Story first published: Monday, August 9, 2021, 17:23 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+