For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആതിഥേയരുടെ 'ചീട്ടുകീറി' ബുംറ-ഷമി കൂട്ടുകെട്ട്, ഇംഗ്ലണ്ടില്‍ ചരിത്ര റെക്കോഡ്

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പോലും പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടാണ് വാലറ്റത്ത് മുഹമ്മദ് ഷമിയും (56),ജസ്പ്രീത് ബുംറയും (34) ചേര്‍ന്ന് സൃഷ്ടിച്ചത്. അവസാന ദിനത്തിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് (22) തുടക്കത്തിലെ വീണതോടെ ഇംഗ്ലണ്ട് ജയം സ്വപ്‌നം കണ്ടു. എന്നാല്‍ സമീപകാലത്തൊന്നും തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യയുടെ വാലറ്റത്തെ പേസര്‍മാര്‍ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

1

പക്വത എത്തിയ ബാറ്റ്‌സ്മാനെപ്പോലെ കളിച്ച ഷമി 70 പന്തില്‍ 6 ബൗണ്ടറിയും ഒരു സിക്‌സും പറത്തിയപ്പോള്‍ 64 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടെയായിരുന്നു ബുംറയുടെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിന്റെ പേരുകേട്ട പേസര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഈ കൂട്ടുകെട്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാത്ത കാര്യമാണ് ഷമി-ബുംറ കൂട്ടുകെട്ട് നേടിയെടുത്തത്. 89 റണ്‍സാണ് ഇരുവരും ഒമ്പതാം വിക്കറ്റില്‍ നേടിയത്. ഇത് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇംഗ്ലണ്ടിലെ ഉയര്‍ന്ന മൂന്ന് ഒമ്പത് വിക്കറ്റ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: ഇംഗ്ലണ്ടിന് ജയിക്കാനാവുമോ? ജയിച്ചാല്‍ ചരിത്രം, ഇന്ത്യക്കെതിരേ ലോര്‍ഡ്‌സിലെ കണക്കുകളിതാ

തലപ്പത്ത് ബുംറ-ഷമി

തലപ്പത്ത് ബുംറ-ഷമി

ബുംറയും-ഷമിയും ചേര്‍ന്ന് സൃഷ്ടിച്ച അപരാജിത 89 റണ്‍സ് കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 200 റണ്‍സിലൊതുങ്ങുമെന്ന് തോന്നിച്ച ഇന്ത്യയുടെ ലീഡിനെ 272 എന്ന സ്വപ്‌ന സംഖ്യയിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കുമായി. ഇംഗ്ലണ്ട് ജയിക്കുമെന്നും ഇന്ത്യ 200നുള്ളില്‍ ഓള്‍ഔട്ടാകുമെന്നും പ്രവചിച്ചവരെല്ലാം വായടച്ച് പോകുന്ന സ്‌കോറിലേക്കാണ് ബുംറ-ഷമി കൂട്ടുകെട്ട് ഇന്ത്യയെ എത്തിച്ചത്. അവസാന ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചില്ലെങ്കിലും സമനിലയെങ്കിലും നേടാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്.

Also Read: INDvENG: 200ലേറെ ബോള്‍ കളിച്ചു, നേടിയത് 45 റണ്‍സ്!- 70 എങ്കിലും നേടാമായിരുന്നുവെന്ന് ബട്ട്

കപില്‍ ദേവ്-മദന്‍ ലാല്‍

കപില്‍ ദേവ്-മദന്‍ ലാല്‍

രണ്ടാം സ്ഥാനത്ത് കപില്‍ ദേവ്-മദന്‍ ലാല്‍ കൂട്ടുകെട്ടാണ്. 66 റണ്‍സാണ് ഇംഗ്ലണ്ടില്‍ ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 1982 ലെ ലോര്‍ഡ്‌സ് ടെസ്റ്റിലാണ് ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് ഇന്ത്യക്കായി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഇതുവരെ ഈ റെക്കോഡായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ബുംറ-ഷമി കൂട്ടുകെട്ടോടെ കപിലിന്റെയും മദന്‍ ലാലിന്റെയും റെക്കോഡ് പഴങ്കഥയായിരിക്കുകയാണ്.

Also Read: INDvENG: അവിശ്വസനീയ കൂട്ടുകെട്ടുമായി ഷമിയും ബുംറയും, ഇംഗ്ലണ്ടിനു 272 റണ്‍സ് വിജയലക്ഷ്യം

സഹീര്‍ ഖാന്‍-ഹര്‍ഭജന്‍ സിങ്

സഹീര്‍ ഖാന്‍-ഹര്‍ഭജന്‍ സിങ്

ഈ റെക്കോഡില്‍ സഹീര്‍ ഖാന്‍-ഹര്‍ഭജന്‍ സിങ് കൂട്ടുകെട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടില്‍ 61 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും സഹീര്‍ ഖാന്റെ ഇത്തരമൊരു പ്രകടനം ടെസ്റ്റില്‍ അപൂര്‍വ്വമായ കാഴ്ചയാണ്. 2002ല്‍ നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തിലാണ് ഈ കൂട്ടുകെട്ട് പിറന്നത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി ഒന്നാം ഇന്നിങ്‌സിലാണ് ഇരുവരും ഈ കൂട്ടുകെട്ട് സൃഷ്ടിച്ചത്. മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് 37 പന്തില്‍ 10 ബൗണ്ടറിയടക്കം 54 റണ്‍സ് നേടിയപ്പോള്‍ സഹീര്‍ 30 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സുമായി പുറത്താവാതെ നിന്നു.

Also Read: IND vs ENG: 200ന് മുകളില്‍ വിജയലക്ഷ്യം നേടുക ലക്ഷ്യം, ജഡേജ നിര്‍ണ്ണായകമാവും- വിക്രം റാത്തോര്‍

ഇതിഹാസങ്ങളെ കടത്തിവെട്ടി ഷമി

ഇതിഹാസങ്ങളെ കടത്തിവെട്ടി ഷമി

ലോര്‍ഡ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ പല ഇതിഹാസങ്ങളെയും പിന്നിലാക്കിയിരിക്കുകയാണ് ഷമി. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കോലി,റിക്കി പോണ്ടിങ്,ജാക്‌സ് കാലിസ്,എബി ഡിവില്ലിയേഴ്‌സ്,ചേതേശ്വര്‍ പുജാര എന്നിവരെക്കാളൊക്കെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടമാണ് ഷമി നേടിയത്. ടെസ്റ്റില്‍ ഷമിയുടെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്. എന്നാല്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലോര്‍ഡ്‌സില്‍ കുറിച്ച 56 റണ്‍സാണ്.

Story first published: Monday, August 16, 2021, 20:18 [IST]
Other articles published on Aug 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+