Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന് ജയിക്കാനാവുമോ? ജയിച്ചാല്‍ ചരിത്രം, ഇന്ത്യക്കെതിരേ ലോര്‍ഡ്‌സിലെ കണക്കുകളിതാ

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം പുരോഗമിക്കവെ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയിലാണ്. ഇന്ത്യ വളരെ പ്രതീക്ഷവെച്ചിരുന്ന റിഷഭ് പന്തിന്റെ വിക്കറ്റ് ഇന്ത്യക്ക് അഞ്ചാം ദിനത്തിന്റെ തുടക്കം തന്നെ നഷ്ടമായി. ഈ അവസരത്തില്‍ ഇന്ത്യക്ക് 200ന് മുകളില്‍ വിജയ ലക്ഷ്യം ഉയര്‍ത്തുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ എന്നിവര്‍ ബാറ്റിങ്ങില്‍ വലിതായൊന്നും ചെയ്യാത്തവരായതിനാല്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളില്ല.

എന്നാല്‍ ഇന്ത്യക്കെതിരേ നിലവിലെ റണ്‍സ് തന്നെ പിന്തുടര്‍ന്ന് ജയിച്ചാല്‍ത്തന്നെ അത് ചരിത്രമായിരിക്കും. കാരണം ലോര്‍ഡ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ട് മുന്നില്‍ വെക്കുന്ന വലിയ വിജയലക്ഷ്യമായി നിലവിലുള്ള സ്‌കോര്‍ തന്നെ മാറിക്കഴിഞ്ഞു. ഇതിന് മുമ്പ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ പിന്തുടര്‍ന്ന് ജയിച്ച വലിയ സ്‌കോര്‍ 108 റണ്‍സാണ്. 1959ലാണിത്. അന്ന് എട്ട് വിക്കറ്റിനായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം.

joeroottest

1936ല്‍ 107 റണ്‍സ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചതാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. അന്ന് ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 1952ല്‍ ഇന്ത്യയുടെ 77 റണ്‍സ് മറികടന്ന് എട്ട് വിക്കറ്റ് ജയം നേടാനും 1946ല്‍ 48 റണ്‍സ് പിന്തുടര്‍ന്ന് 10 വിക്കറ്റ് ജയം നേടാനും ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. അവസാനമായി 1982ലാണ് ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയം നേടിയത്. 65 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിനാണ് അന്ന് ജയിച്ചത്.

ഇതിന് ശേഷം ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരേ റണ്‍സ് പിന്തുടരുന്ന് ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആതിഥേയര്‍ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ലീഡ് 200 കടത്താതിരിക്കുകയെന്നതാവും ഇംഗ്ലണ്ടിന് മുന്നിലുള്ള ആദ്യ കടമ്പ. അവസാന ദിനമായതിനാല്‍ പിച്ചില്‍ കൂടുതല്‍ പേസും അപ്രതീക്ഷിത ബൗണ്‍സും സ്പിന്നിന് ടേണുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ 200ന് മുകളില്‍ വിജയലക്ഷ്യം ഉയര്‍ത്തിയാല്‍ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ബാറ്റിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അപരാജിത സെഞ്ച്വറിയാണ് നേടിയത്. രണ്ടാം ടെസ്റ്റിലും ഇതേ ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് തുടരാനാവുമോയെന്ന് കണ്ടറിയാം. ഇന്ത്യക്ക് മികച്ച പേസ് കരുത്തുള്ളതിനാല്‍ ഇംഗ്ലണ്ടിന് ജയം എളുപ്പമാവില്ലെന്നുറപ്പ്. മഴ അഞ്ചാം ദിനം കളിച്ചാല്‍ സമനിലയാവാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, August 16, 2021, 17:06 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+