IND vs ENG: 'സിറാജ് റിഷഭിന്റെ മറ്റൊരു അവതാരം', ഇരുവരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ദാസ്ഗുപ്ത
മുംബൈ: ആധുനിക ഇന്ത്യന്‍ ടീമില്‍ വലിയ പ്രതീക്ഷ നല്‍കുന്ന രണ്ട് യുവതാരങ്ങളാണ് റിഷഭ് പന്തും മുഹമ്മദ് സിറാജും. റിഷഭ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കുമ്പോള്‍ മുഹമ്മദ് സിറാജ് ഇതിനോടകം പേസ് നിരയിലെ സജീവസാന്നിധ്യമായി മാറിക്കഴിഞ്ഞു. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന പേസര്‍മാരിലൊരാളായി സിറാജ് മാറിയേക്കും.

റിഷഭും സിറാജും വിരാട് കോലിയുടെ ശൈലിയോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്. മൂന്ന് പേരും ആക്രമണോത്സുകത കൂടുതലുള്ളവരാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിരന്തരം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കാന്‍ സിറാജിനായിരുന്നു. റിഷഭ് വിക്കറ്റിന് പിന്നില്‍ നിന്ന് ബാറ്റ്‌സ്മാനെ സ്ലഡ്ജ് ചെയ്ത് സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ്. ഇപ്പോഴിതാ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ മറ്റൊരു അവതാരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.
Also Read: INDvENG: 'ലോര്‍ഡ്‌സില്‍ 220-230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എളുപ്പമല്ല'- മോയിന്‍ അലി

'എന്റെ അഭിപ്രായത്തില്‍ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ മറ്റൊരു അവതാരമാണ്. പന്തിനെപ്പോലെ തന്നെ ആക്രമിക്കുക എന്ന ചിന്താഗതിയാണ് സിറാജിനുള്ളത്. അവന്‍ നിരന്തരം റണ്‍സ് വിട്ടുകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം കാട്ടിയ അതേ ക്ഷമയാണ് സിറാജിന്റെ കാര്യത്തിലും ഉണ്ടായിരുന്നത്. അവന്‍ വിദേശ പിച്ചില്‍ റണ്‍സ് വിട്ടുകൊടുത്താലും ക്ഷമയോടെ ഇരിക്കണം. കാരണം അവന്റെ ആക്രമണോത്സുകത വളരെ വ്യത്യസ്തമായതാണ്. അവന്റെ ഒരു ഇന്നിങ്‌സോ സ്‌പെല്ലോ നിങ്ങളെ നിരാശപ്പെടുത്തിയാലും ക്ഷമയോടെ പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടത്'-ദാസ്ഗുപ്ത പറഞ്ഞു.
Also Read: IND vs ENG: 'രോഹിത് ശര്‍മ ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം'- വിക്രം റാത്തോര്‍

ഐപിഎല്ലില്‍ വിരാട് കോലി നായകനായ ആര്‍സിബിയിലൂടെ വളര്‍ന്നുവന്ന താരമാണ് മുഹമ്മദ് സിറാജ്. തുടക്ക സമയങ്ങളില്‍ നിരന്തരം റണ്‍സ് വിട്ടുകൊടുത്ത താരത്തെ പല തവണ ആരാധകര്‍ പരിഹസിക്കുകയും ട്രോളുകയും ചെയ്തിരുന്നു. എന്നാല്‍ പതിയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സ്ഥാനം നേടിയെടുത്ത സിറാജ് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഹീറോയായത്.
Also Read: IND vs ENG: 'കാലാവസ്ഥ ഇന്ത്യയെ ചതിക്കുന്നു', ബാറ്റിങ് തകര്‍ച്ചയില്‍ നിരാശ പങ്കുവെച്ച് വസിം ജാഫര്‍

Also Read: INDvENG: 'ടീം തിരഞ്ഞെടുക്കേണ്ടത് ഒന്നാം ഇന്നിങ്‌സിലേക്ക് മാത്രമായല്ല'- ഇന്ത്യക്കെതിരേ ഷെയ്ന്‍ വോണ്‍
ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരെല്ലാം പരിക്കിന്റെ പിടിയിലായപ്പോള്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുമായി താരം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ആര്‍സിബിയുടെ പ്രധാന ബൗളറായി ഇക്കാലയളവില്‍ സിറാജ് വളര്‍ന്നു. കരിയറിന്റെ തുടക്ക കാലത്ത് റിഷഭ് പന്തും ഇതേ അവസ്ഥയിലായിരുന്നു.
Also Read: INDvENG: ബാറ്റ് ഒരു വഴിക്ക്, കാല്‍ മറ്റൊരു വഴിക്ക്! കോലിയുടെ ബാറ്റിങിനെക്കുറിച്ച് ഗവാസ്‌കര്‍
ധോണിയുമായുള്ള താരതമ്യവും നിരന്തരം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുമെല്ലാം താരത്തിന്റെ തുടക്കകാലത്ത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് റിഷഭില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇന്ന് ഇന്ത്യയുടെ വിശ്വസ്തനായി റിഷഭ് വളരാനുള്ള കാരണം. ഭാവിയിലെ ഇന്ത്യന്‍ നായകനായടക്കം എത്തിയേക്കാന്‍ സാധ്യതയുള്ള താരമാണ് റിഷഭ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications