Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ബാറ്റ് ഒരു വഴിക്ക്, കാല്‍ മറ്റൊരു വഴിക്ക്! കോലിയുടെ ബാറ്റിങിനെക്കുറിച്ച് ഗവാസ്‌കര്‍

1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരന്തരം ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ വിക്കറ്റ് വലിച്ചെറിയുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും കോലിയെ വീഴ്ത്തിയത് ഇതേ ബോളായിരുന്നു. ഓഫ് സ്റ്റംപിനു പുറത്ത് കൂടെ പോയ സാം കറെന്റെ ബോളില്‍ അര്‍ധമനസോടെ ഡിഫന്‍ഡ് ചെയ്തതാണ് വിനയായത്. എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തുകയും ചെയ്തു.

ഈ പരമ്പരയില്‍ നേരത്തേയും സമാമനായ രീതിയില്‍ കോലി പുറത്തായിട്ടുണ്ട്. വീണ്ടും അതേ പിഴവ് തന്നെ അദ്ദേഹം ആവര്‍ത്തിക്കുന്നതില്‍ ആരാധകരും ആശങ്കയിലാണ്. രണ്ടാമിന്നിങ്‌സില്‍ താന്‍ പുറത്തായ രീതിയില്‍ കോലി ഏറെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം അദ്ദേഹം ചില്ലിനു മുകളിലേക്കു ടവ്വല്‍ വലിച്ചെറിയുന്നതും കാണാമായിരുന്നു.

 കോലിയുടെ ഷോട്ട് സെലക്ഷന്‍

കോലിയുടെ ഷോട്ട് സെലക്ഷന്‍

ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ അല്‍പ്പം നേരത്തയാണ് കോലി കളിക്കുന്നത്. ലോര്‍ഡ്‌സില്‍ രണ്ടാമിന്നിങ്‌സിലും ഇതില്‍ മാറ്റമില്ലായിരുന്നു. ഷോട്ടിനു ശ്രമിക്കുമ്പോള്‍ കാല്‍ ഒരിടത്തും ബാറ്റ് മറ്റൊരിടത്തുമായിരുന്നു. രണ്ടും തമ്മിലുള്ള ഏകോപനം ശരിയാവുന്നില്ല. ഇതാണ് കോലിക്കു ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
അഞ്ചു ദിവസങ്ങളുള്ള ടെസ്റ്റില്‍ ഓരോ ബാറ്റ്‌സ്മാനും കൂടുതല്‍ റണ്‍സ് നേടാന്‍ തന്നെയാണ് ശ്രമിക്കുക. കോലിയും അതു തന്നെയാണ് ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ മുമ്പത്തേത്തു പോലെ ഓഫ് സ്റ്റംപിന് പുറത്ത് കൂടിയുള്ള ബോളുകളില്‍ അദ്ദേഹത്തിനു പാളുകയാണെന്നും ഗവാസ്‌കര്‍ വിശദമാക്കി.

 അഗ്രസീവ് സമീപനം

അഗ്രസീവ് സമീപനം

കോലിയുടെ അഗ്രസീവ് ബാറ്റിങ് സമീപനത്തില്‍ കുഴപ്പമില്ലെന്നും ഇതുതന്നെയാണ് വേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു. എതിരാളിയെ അവരുടെ മടയില്‍ കയറ ആക്രമിക്കുകയെന്ന ശൈലിയാണ് കോലി പിന്തുടരുന്നത്. ഇതു ചിലപ്പോള്‍ നിങ്ങളെ കുഴപ്പത്തിലാക്കുകയും ചെയ്യും. കോലിയുടെ കാര്യത്തില്‍ ഇതു നമ്മള്‍ കണ്ടതാണ്. ഓരോ ബാറ്റ്‌സ്മാനെയും അവരുടേതായ രീതിയില്‍ കളിക്കാന്‍ നമ്മള്‍ അനുവദിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതു ടെസ്റ്റ് മല്‍സരമാണ്. ഏകദിനം, ടി20 എന്നിവയില്‍ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍ ഇവിടെ, സെടസ്റ്റില്‍ പഴയ രീതിയിലുള്ള വി ഷോട്ട് കളിക്കാനാണ് ബാറ്റ്‌സ്മാന്‍ ശ്രമിക്കേണ്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

 കോലിയുടെ വിക്കറ്റ്

കോലിയുടെ വിക്കറ്റ്

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കെ സാം കറെനായിരുന്നു കോലിയെ പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു ബൗള്‍ ചെയ്ത് അദ്ദേഹം ഇന്ത്യന്‍ നായകനെ പ്രലോഭിപ്പിക്കുകയായിരുന്നു. അതുവരെ തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച കോലിക്കു ഒരു നിമിഷത്തെ പിഴവ് വിനയാവുയായിരുന്നു. ബോളിന്റെ ലൈനിലേക്ക് എത്താന്‍ ശ്രമിക്കാതെ നിന്നയിടത്തു നിന്ന് തന്നെ അദ്ദേഹം പ്രതിരോധിക്കാനാണ് ശ്രമിച്ചത്. പക്ഷെ ബാറ്റില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടുകയും ചെയ്തു. 31 ബോളില്‍ നാലു ബൗണ്ടറികളോടെ 20 റണ്‍സാണ് കോലി നേടിയത്.

 ഇന്ത്യയുടെ ലീഡ്

ഇന്ത്യയുടെ ലീഡ്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 180 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഇന്ത്യയുടെ പക്കല്‍ ഇനി മൂന്നു വിക്കറ്റ് മാത്രമേയുള്ളൂ. അഞ്ചാം ദിനം ആദ്യ സെഷനില്‍ 89 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ്. മുഴുവന്‍ അംഗീകൃത ബാറ്റ്‌സ്മാന്‍മാരെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു.
15 റണ്‍സോടെ ഇഷാന്ത് ശര്‍മയും ആറു റണ്‍സുമായി മുഹമ്മദ് ഷമിയുമാണ് ക്രീസില്‍.
61 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയത്. 146 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 45 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Monday, August 16, 2021, 16:08 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+