For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഈ പറയുന്നതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ കൊല്ലാം', ആര് ജയിക്കുമെന്ന് പ്രവചിച്ച് ആകാശ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റിന്റെ അവസാന ദിനം ഇന്ന് നടക്കാനിരിക്കെ ആര് ജയിക്കുമെന്നത് ആവേശകരമായ കാഴ്ചയായിരിക്കുകയാണ്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 154 റണ്‍സിന്റെ ലീഡാണുള്ളത്. റിഷഭ് പന്തും (14) ഇഷാന്ത് ശര്‍മയുമാണ് (4) ക്രീസിലുള്ളത്.

2

ഇന്ത്യയെ സംബന്ധിച്ച് അവസാന ദിനത്തെ റിഷഭ് പന്തിന്റെ പ്രകടനമാവും നിര്‍ണ്ണായകമാവുക. ഇന്ത്യ 200ന് മുകളിലേക്ക് ലീഡെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ല. മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ബൗളര്‍മാര്‍ക്കാവും ആധിപത്യം ലഭിക്കുക. നിലവിലെ അവസ്ഥയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണ് മുന്‍തൂക്കം.

Also Read: IND vs ENG: 200ന് മുകളില്‍ വിജയലക്ഷ്യം നേടുക ലക്ഷ്യം, ജഡേജ നിര്‍ണ്ണായകമാവും- വിക്രം റാത്തോര്‍

2

ഇപ്പോഴിതാ ഇംഗ്ലണ്ട് ജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഈ പറയുന്നതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ കൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. 'ഈ പറയുന്നതിന്റെ പേരില്‍ നിങ്ങള്‍ക്കെല്ലാം. ഇംഗ്ലണ്ട് മത്സരം ജയിക്കും. കാരണം പിച്ച് വളരെ സ്ലോവാണ്. പഴയ പന്തുകള്‍ പിച്ചില്‍ തെന്നിമാറും. അപ്രതീക്ഷിത ബൗണ്‍സറുകളുമുണ്ടാവും. ആദ്യ 20 ഓവറിനുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടാവും.

Also Read: INDvENG: 'ലോര്‍ഡ്‌സില്‍ 220-230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എളുപ്പമല്ല'- മോയിന്‍ അലി

3

ഇത്തരത്തില്‍ ഇന്ത്യ പുറത്തായാല്‍ 190 റണ്‍സില്‍ കൂടുതലൊന്നും ലീഡ് പ്രതീക്ഷിക്കേണ്ട. എന്നാല്‍ അതിനപ്പുറത്തേക്ക് ഇന്ത്യക്ക് നേടാനായാല്‍ കഥ മാറും. 200ന് മുകളിലേക്ക് ലീഡെത്തിയാല്‍ ഇന്ത്യയുടെ വിജയ സാധ്യതയും ഉയരും. എന്നാല്‍ ഇന്ത്യക്ക് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം രണ്ടാം ന്യൂബോള്‍ നേരിടുക പ്രയാസമാണ്. വാലറ്റത്തിന് അത്രക്ക് ബാറ്റിങ് കരുത്തില്ല'-ആകാശ് പറഞ്ഞു.

Also Read: IND vs ENG: 'രോഹിത് ശര്‍മ ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം'- വിക്രം റാത്തോര്‍

4

എല്ലാവരും റിഷഭിന്റെ ബാറ്റിങ് പ്രകടനത്തിലാണ് പ്രതീക്ഷവെക്കുന്നത്. ഓസ്‌ട്രേലിയയിലെ ഗാബയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച റിഷഭിന്റെ പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നടത്താന്‍ റിഷഭിനായിട്ടില്ല. ഈ സാഹചര്യത്തില്‍ വലിയ അത്ഭുതങ്ങള്‍ റിഷഭില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല.

Also Read: കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ, റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിക്കില്ല

5

Also Read: IND vs ENG: 'കാലാവസ്ഥ ഇന്ത്യയെ ചതിക്കുന്നു', ബാറ്റിങ് തകര്‍ച്ചയില്‍ നിരാശ പങ്കുവെച്ച് വസിം ജാഫര്‍

ഇംഗ്ലണ്ട് പേസ് നിര മികച്ച ഫോമിലാണ്. ജെയിംസ് ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡും സാം കറാനും ചേരുന്ന പേസ് നിര റിഷഭിന് തലവേദനയാകുമെന്നുറപ്പാണ്. ഇന്ത്യക്ക് 200 റണ്‍സിന് മുകളില്‍ നേടാനായാല്‍ എറിഞ്ഞുപിടിക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയുണ്ട്. എന്നാല്‍ സ്പിന്നറെന്ന നിലയില്‍ രവീന്ദ്ര ജഡേജയുടെ അഞ്ചാം ദിനത്തിലെ പ്രകടനം നിര്‍ണ്ണായകമാവും. ഇക്കാര്യം ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും പറഞ്ഞിരുന്നു.

Story first published: Monday, August 16, 2021, 15:42 [IST]
Other articles published on Aug 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+