For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രണ്ടാം ടി20 ജയിക്കാന്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണം, പുറത്താക്കേണ്ടത് മൂന്നുപേരെ!

വെള്ളിയാഴ്ചയാണ് രണ്ടാം ടി20 മല്‍സരം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലേറ്റ കനത്ത പരാജയത്തോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ അടുത്ത മല്‍സരം ജയിച്ചേ തീരുവെന്ന വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. വെള്ളിയാഴ്ച രാത്രി നാഗ്പൂരിലാണ് അടുത്ത മല്‍സരം.

1

മൊഹാലിയിലെ കഴിഞ്ഞ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 208 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. ഓസീസ് മുമ്പൊരിക്കലും 200ന് മുകളില്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നതും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. പക്ഷെ ഓസീസ് അവിശ്വസനീയ റണ്‍ചേസ് നടത്തി ഇന്ത്യയെ സ്തബ്ധരാക്കുകയായിരുന്നു. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ ജയമാണ് ഓസീസ് ആഘോഷിച്ചത്. ബാറ്റര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബൗളര്‍മാര്‍ വന്‍ ഫ്‌ളോപ്പായത് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു.

2

അടുത്ത മല്‍സരത്തിനു മുമ്പ് ഇന്ത്യയെ ഏറ്റവുമധികം ആശങ്കയിലാക്കുന്നതും ബൗളിങ് നിരയുടെ മോശം ഫോമാണ്. കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ അടുത്ത മല്‍സരം ജയിച്ച് ഇന്ത്യ 1-1നു പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിക്കുകയുള്ളൂ. അടുത്ത മല്‍സരം ജയിക്കാന്‍ ഇന്ത്യന്‍ ഇലവനില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ചഹലിനു പകരം അശ്വിന്‍

ചഹലിനു പകരം അശ്വിന്‍

സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു ആദ്യ മല്‍സരത്തില്‍ ഒരു ഇംപാക്ടും കളിയില്‍ സൃഷ്ടിക്കാനായില്ല. 3.2 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം വിട്ടുകൊടുത്തത് 42 റണ്‍സാണ്. മല്‍സരം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ടിം ഡേവിഡിനെ പുറതത്താക്കാന്‍ കഴിഞ്ഞുവെന്നതു മാത്രമാണ് ഏക ആശ്വാസം. ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച സ്പിന്നറെന്നാണ് ചഹല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷെ അടുത്തിടെയായി ഒരുപാട് റണ്‍സാണ് അദ്ദേഹം വിട്ടുകൊടുക്കുന്നത്.

4

കഴിഞ്ഞ ഏഷ്യാ കപ്പിലും ചഹല്‍ ഫ്‌ളോപ്പായിരുന്നു. ഓസീസുമായുള്ള രണ്ടാം ടി20യില്‍ ചഹലിനെ ഒഴിവാക്കി പകരം കൂടുതല്‍ മല്‍സര പരിചയവും മികച്ച ഇക്കോണി റേറ്റുമുള്ള ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കണം. ബൗളിങില്‍ ചഹലിനേക്കള്‍ വൈവിധ്യമുള്ള താരമാണ് അശ്വിന്‍. ഇതു ടീമിനു മുതല്‍ക്കൂട്ടാവുകയും ചെയ്യും.

IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

ഭുവിക്കു പകരം ചാഹര്‍

ഭുവിക്കു പകരം ചാഹര്‍

ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി പരാജയമായി മാറിയ ഭുവനേശ്വര്‍ കുമാറിനു പകരം ദീപക് ചാഹറിനെ രണ്ടാം ടി20യില്‍ ഇന്ത്യ കളിപ്പിക്കണം. ഓസീസിനെതിരേ ന്യൂബോളില്‍ മാത്രമല്ല ഡെത്ത് ഓവറിലും ഭുവി തീര്‍ത്തും നിറങ്ങി. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ അദ്ദേഹം വിട്ടുകൊടുത്തത് 52 റണ്‍സാണ്. നിര്‍ണായകമായ 19ാം ഓവറില്‍ 16 റണ്‍സും ഭുവി ദാനം ചെയ്തു. ഈ മല്‍സരത്തിനു ശേഷം പേസര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

6

ഭുവിയുടെ സമാനമായ രീതിയില്‍ ബൗള്‍ ചെയ്യുന്ന താരമാണ് ചാഹര്‍. ന്യൂബോളില്‍ തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. പക്ഷെ ഡെത്ത് ഓവറുകളില്‍ ചാഹറിനു എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്നതു കാത്തിരുന്നു കാണേണ്ടതുണ്ട്.

IND vs AUS: 32 ബോളില്‍ ഫിഫ്റ്റി, ഒപ്പം വമ്പന്‍ നേട്ടവും! രാഹുലിനെതിരേ ഇനിയാരും വാളോങ്ങേണ്ട

ഉമേഷിനു പകരം ബുംറ

ഉമേഷിനു പകരം ബുംറ

നീണ്ട ഇടവേളയ്ക്കു ശേഷം ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് കഴിഞ്ഞ മല്‍സരത്തിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അത്ര മികച്ചതായിരുന്നില്ല. രണ്ടോവറില്‍ 27 റണ്‍സ് പേസര്‍ വിട്ടുകൊടുത്തിരുന്നു. ഒരോവറില്‍ രണ്ടു വിക്കറ്റുകള്‍ ഉമേഷ് വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടര്‍ന്ന് ഓവറുകള്‍ നല്‍കിയിരുന്നില്ല. അടുത്ത മല്‍സരത്തില്‍ ഉമേഷിനു പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ ഇറക്കിയേ തീരൂ. കഴിഞ്ഞ മല്‍സരത്തില്‍ പൂര്‍ണ ഫിറ്റല്ലാത്തതിനാലാണ് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയത്.

8

ബുംറ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടി വരും. അതു ഉമേഷ് തന്നെയാവുന്നതായിരിക്കും നല്ലത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചുവരുന്ന ബുംറയ്ക്കു എത്രയും വേഗത്തില്‍ തന്റെ പഴയ താളം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Story first published: Wednesday, September 21, 2022, 17:19 [IST]
Other articles published on Sep 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+