
ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഒരു വമ്പന്‍ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് കെഎല്‍ രാഹുല്‍. ടി20 ഫോര്‍മാറ്റില്‍
2000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കുകയായിരുന്നു. ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സിലെത്തിയ ലോകത്തിലെ മൂന്നാമത്തെ താരം കൂടിയാണ് രാഹുല്‍.
യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

58 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം 2000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. പാകിസ്താന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസമിന്റെ പേരിലാണ് റെക്കോര്‍ഡ്. 52 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം. 56 ഇന്നിങ്‌സുകളില്‍ നിന്നും 2000 പൂര്‍ത്തിയാക്കിയ വിരാട് കോലി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.
T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

അതേസമയം, 209 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റിനാണ് 208 റണ്‍സ് അടിച്ചെടുത്തത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (71*) വെടിക്കെട്ട് ഫിഫ്റ്റിയാണ് ടീമിനു കരുത്തായത്. 30 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. രാഹുലിനെക്കൂടാതെ സൂര്യകുമാര്‍ യാദവും (46) ഇന്ത്യക്കു വേണ്ടി മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറോണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, നതാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.


Click it and Unblock the Notifications











