Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരിക്കും മറക്കാന്‍ സാധിക്കാത്ത സുവര്‍ണ നിമിഷങ്ങളിലൊന്നാണ് യുവരാജ് സിങിന്റെ സിക്‌സര്‍ ആറാട്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡ് കുറിച്ചത്. ടി20യില്‍ ഈ നേട്ടം കൈവരിച്ച ആദ്യ താരമായി അന്നു യുവി മാറിയിരുന്നു.

1

ഇംഗ്ലണ്ടുമായുള്ള സൂപ്പര്‍ പോരാട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ സംഹാരതാണ്ഡവം. ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു അന്നു യുവിയുടെ കൈയില്‍ നിന്നു തല്ലുവാങ്ങിയത്. അന്നത്തെ യുവിയുടെ സിക്‌സര്‍ മഴ കാരണം മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്കു നഷ്ടമായത് ഒരു പോര്‍ഷെ കാറായിരുന്നു. ഇത് ഇങ്ങനെയായിരുന്നുവെന്നു അറിയാം.

2

2007ലെ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറു ബോളുകളിലും സിക്‌സറോ, ആറു ബോളിലും വിക്കറ്റുകളോ എടുക്കുന്ന ഇന്ത്യന്‍ താരത്തിനു പോര്‍ഷെ ആഡംബര കാര്‍ സമ്മാനിക്കുമെന്നു ലളിത് മോഡി പ്രഖ്യാപിച്ചിരുന്നു. പക്ഷെ തന്റെ ഓഫര്‍ ആര്‍ക്കെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു കാണില്ല.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിങ് തുടരെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തിയതോടെ ലളിത് മോഡിക്കു തന്റെ വാഗ്ദാനം പാലിക്കേണ്ടി വരികയും ചെയ്തു. ഇതേക്കുറിച്ച് അദ്ദേഹം തന്നെയാണ് മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

3

ടൂര്‍ണമെന്റ് പ്രതീക്ഷിച്ചതു പോലെ കത്തിക്കയറിയില്ല. അന്നു ഡര്‍ബനിലെത്തിയ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ പോയിരുന്നു. ഒരോവറില്‍ ആറു സിക്‌സറോ, വിക്കറ്റുകളോ ആരു നേടിയാലും അയാള്‍ക്കു ഞാന്‍ പോര്‍ഷെ കാര്‍ സമ്മാനം നല്‍കുമെന്നു ടീമിനോടു പറയുകയും ചെയ്തതായി മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു ലളിത് മോഡി തുറന്നുപറഞ്ഞത്.

4

കിങ്‌സ്‌മെഡില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മല്‍സത്തിന്റെ വേദിയില്‍ ഞാനും അന്നുണ്ടായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആദ്യ ബോളില്‍ യുവരാജ് സിങ് സിക്‌സര്‍ പറത്തി. പിന്നാലെ രണ്ടാം സിക്‌സര്‍, മൂന്നാം സിക്‌സര്‍. ഞാന്‍ എഴുന്നേറ്റു. നാശം, ഇതായിരിക്കും അതെന്നു ഞാന്‍ സ്വയം പറഞ്ഞു. യുവരാജ് എന്നെ നോക്കുന്നുണ്ടായിരുന്നു. അവന്‍ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെും സിക്‌സറുകളടിച്ചു. തുടര്‍ന്ന് എന്റെയരികിലേക്കു ഓടിയെത്തിയ യുവി 'എന്റെ പെര്‍ഷെ, എന്റെ പോര്‍ഷെ'യെന്നു വിളിച്ചു പറഞ്ഞതായും ലളിത് മോഡി വെളിപ്പെടുത്തി.

IND vs AUS: ഏഷ്യാ കപ്പോ? ശ്രദ്ധിച്ചതേയില്ല! പക്ഷെ ഒരു കാര്യം അറിഞ്ഞതായി കമ്മിന്‍സ്

5

അതു കിട്ടുമെന്നു ഞാന്‍ യുവരാജിനോടു പറഞ്ഞു. അവന്‍ തിരിച്ചോടിയപ്പോള്‍ ഞാന്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വെയ്റ്റ്, നിന്റെ ബാറ്റ് എനിക്കു നല്‍കൂയെന്നു ഞാന്‍ യുവിയോടു പറഞ്ഞു. യുവി ബാറ്റ് എനിക്കു നല്‍കുകയും പകരം മറ്റൊരു ബാറ്റെടുക്കുകയും ചെയ്തു. ഇത് എന്റേതാണെനും ഞാന്‍ യുവിയോടു പറഞ്ഞു. എല്ലാവരും അപ്പോള്‍ വളരെയധികം ആവേശത്തിലായിരുന്നുവെന്നും ലളിത് മോഡി കൂട്ടിച്ചേര്‍ത്തു.

6

ഇന്ത്യയെ സംബന്ധിച്ച് അവിസ്മരണീയമായ ടൂര്‍ണമെന്റ് കൂടിയായിരുന്നു. എംഎസ് ധോണി നയിച്ച ഇന്ത്യന്‍ യുവനിര അന്നു ലോകകപ്പുമായാണ് സൗത്താഫ്രിക്കയില്‍ നിന്നും മടങ്ങിയത്. ആവേശകരമായ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരടക്കം പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയായിരുന്നു ധോണിക്കു കീഴില്‍ ഒരു പരീക്ഷണ ടീമിനെ ഇന്ത്യ അയച്ചത്. അവര്‍ സര്‍പ്രൈസ് ചാംപ്യന്‍മാരാവുകയും ചെയ്തു.

Story first published: Monday, September 19, 2022, 14:48 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+