Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും ആഹ്ലാദിക്കാനും അഭിമാനിക്കാനും വക നല്‍കുന്നതാണ് ഓസ്്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നേടിയ ആവേശോജ്വല ജയം. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-1നു കരസ്ഥമാക്കുകയായിരുന്നു. ഇതോടെ ലോക ടി20 റാങ്കിങില്‍ ഇന്ത്യ തങ്ങളുടെ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

1

ആദ്യ മല്‍സരത്തില്‍ ഓസീസിനു മുന്നില്‍ പരാജയം സമ്മതിച്ച ശേഷമായിരുന്നു ശേഷിച്ച രണ്ടു കളികളിലും ജയിച്ച് കംഗാരുപ്പടയെ ഇന്ത്യ സ്തബ്ധരാക്കിയത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ഫൈനലിനു തുല്യമായ ത്രില്ലറില്‍ ആറു വിക്കറ്റിനായിരുന്നു ഓസീസിനെ ഇന്ത്യ സ്തബ്ധരാക്കിയത്. തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഈ പരമ്പരയില്‍ വന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളുമായ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

അക്ഷര്‍ പട്ടേല്‍ (സൂപ്പര്‍ ഹിറ്റ്)

അക്ഷര്‍ പട്ടേല്‍ (സൂപ്പര്‍ ഹിറ്റ്)

ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് പരമ്പരയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഇന്ത്യന്‍ താരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലേക്കു വന്ന അക്ഷര്‍ ഹീറോയായാണ് പരമ്പര അവസാനിപ്പിച്ചത്. ജഡ്ഡുവിന്റെ അഭാവം ഒരിക്കല്‍പ്പോലും ഇന്ത്യയെ ബാധിക്കാതെ നോക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മൂന്നു മല്‍സരങ്ങളില്‍ വനിന്നും എട്ടു വിക്കറ്റുകളാണ് അക്ഷര്‍ പരമ്പരയില്‍ നേടിയത്.
ഓസീസ് ബാറ്റര്‍മാര്‍ക്കു പരമ്പരയിലുടനീളം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യയുടെ മറ്റു ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങിയപ്പോള്‍ ഇവര്‍ക്കിടയില്‍ വേറിട്ടുനിന്നത് അക്ഷര്‍ മാത്രമായിരുന്നു. 10 ഓവറുകളാണ് പരമ്പരയിലാകെ അദ്ദേഹം എറിഞ്ഞത്. ഇവയില്‍ നിന്നാണ് എട്ടു പേരെ മടക്കിയത്.

സൂര്യകുമാര്‍ യാദവ് (ഹിറ്റ്)

സൂര്യകുമാര്‍ യാദവ് (ഹിറ്റ്)

മൂന്നാമങ്കത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ മിസ്റ്റര്‍ 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ് പരമ്പരയില്‍ ഹിറ്റായ താരമാണ്. മൊഹാലിയില്‍ ഇന്ത്യ പരാജയപ്പെട്ട ആദ്യ മല്‍സരത്തില്‍ 25 ബോളില്‍ 46 റണ്‍സ് സൂര്യ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത് അവസാന കളിയിലായിരുന്നു. 36 ബോളില്‍ 69 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഓസീസിന്റെ ലോകോത്തര ബൗളിങിനെ അമ്മാനമാടി. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും സ്‌കൈ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 115 റണ്‍സുമായി പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്തതും സൂര്യയായിരുന്നു.

IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

ഹാര്‍ദിക് പാണ്ഡ്യ (ഹിറ്റ്)

ഹാര്‍ദിക് പാണ്ഡ്യ (ഹിറ്റ്)

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പരമ്പരയില്‍ ഹിറ്റായി മാറിയ ഇന്ത്യയുടെ മറ്റൊരു താരം. മൊഹാലിയിലെ ആദ്യ കളിയിലായിരുന്നു ഹാര്‍ദിക്കിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. 30 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ അദ്ദേഹം വാരിക്കൂട്ടിയത് 71 റണ്‍സായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ മല്‍സരം ഇന്ത്യക്കു ജയിക്കാനായില്ല. 105 റണ്‍സുമായി ടീമിനു വേണ്ടി പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് ഹാര്‍ദിക്.

ഹര്‍ഷല്‍ പട്ടേല്‍ (ഫ്‌ളോപ്പ്)

ഹര്‍ഷല്‍ പട്ടേല്‍ (ഫ്‌ളോപ്പ്)

പരിക്കില്‍ നിന്നു മോചിതനായി ദേശീയ ടീമിലേക്കുള്ള മടങ്ങിവരവില്‍ ഹര്‍ഷല്‍ പട്ടേല്‍ ഫ്‌ളോപ്പായി മാറി. തന്റെ ലൈനും ലെങ്ത്തും കാത്തുസൂക്ഷിക്കാന്‍ പാടുപെട്ട അദ്ദേഹത്തെ ഓസീസ് ബാറ്റര്‍മാര്‍ നനന്നായി തന്നെ കൈകാര്യം ചെയ്തു. മൂന്നു മല്‍സരങ്ങളിലായി ഹര്‍ഷല്‍ ബൗള്‍ ചെയ്തത് എട്ടോവറുകളാണ്. ഇവയില്‍ നിന്നും വഴങ്ങിയത് 99 റണ്‍സാണ്. വീഴ്ത്തിയതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രം.
മുമ്പ് ബൗളിങിലെ വേരിയേഷനുകളിലൂടെ ഡെത്ത് ഓവറുകളില്‍ ബാറ്റര്‍മാരെ കുഴക്കിയിരുന്ന ഹര്‍ഷലിനെ ഈ പരമ്പരയില്‍ കാണാനായില്ല.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

ഭുവനേശ്വര്‍ കുമാര്‍ (ഫ്‌ളോപ്പ്)

ഭുവനേശ്വര്‍ കുമാര്‍ (ഫ്‌ളോപ്പ്)

ഇന്ത്യയുടെ പരിചയ സമ്പന്നനായ പേസസറും സ്വിങ് സ്‌പെഷ്യലിസ്റ്ററുമായ ഭുവനേശ്വര്‍ കുമാറും ഓസ്‌ട്രേലിയക്കെതിരേ ഫ്‌ളോപ്പായി മാറി. രണ്ടു മല്‍സരങ്ങളിലാണ് ഭുവി കളിച്ചത്. ഇവയില്‍ ഏഴോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 91 റണ്‍സാണ് ദാനം ചെയ്തത്. 13 എന്ന ദയനീയ ഇക്കോണമി റേറ്റിലായിരുന്നു ഇത്. പരമ്പരയില്‍ ഭുവിക്കു വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രമാണ്.

ജസ്പ്രീത് ബുംറ (സൂപ്പര്‍ ഫ്‌ളോപ്പ്)

ജസ്പ്രീത് ബുംറ (സൂപ്പര്‍ ഫ്‌ളോപ്പ്)

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ സൂപ്പര്‍ ഫ്‌ളോപ്പെന്നു പറയാവുന്നയാള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. പരിക്കു കാരണം ഏഷ്യാ കപ്പില്‍ പുറത്തിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഈ പരമ്പര. പക്ഷെ ബുംറ ബൗളിങില്‍ തികഞ്ഞ പരാജയമായി മാറി. ഇത്രയും മോശം പ്രകടനം അദ്ദേഹത്തില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.
രണ്ടു മല്‍സരങ്ങളിലാണ് ബുംറ ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ ആറോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം വിട്ടുനല്‍കിയത് 73 റണ്‍സാണ്. 12 എന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഒരു വിക്കറ്റ് മാത്രമേ ബുംറയ്ക്കു പരമ്പരയില്‍ ലഭിച്ചുള്ളൂ.

Story first published: Monday, September 26, 2022, 21:37 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+