Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടി20 റാങ്കിങ്: വിരാട് കോലി ആദ്യ 10ന് പുറത്ത്, നേട്ടമുണ്ടാക്കി കെ എല്‍ രാഹുല്‍

ദുബായ്: ഏറ്റവും പുതിയ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോലിക്ക് തിരിച്ചടി. ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കോലി നിലവില്‍ ആദ്യ 10ന് പുറത്താണ്. 657 റേറ്റിങ് പോയിന്റുമായി 11ാം സ്ഥാനത്താണ് അദ്ദേഹം. ആദ്യ 10ല്‍ ഇന്ത്യക്കാരനായി കെ എല്‍ രാഹുല്‍ മാത്രമാണുള്ളത്. അവസാന അഞ്ച് ടി20യില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ 729 റേറ്റിങ് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. അവസാന റാങ്കിങ്ങില്‍ അദ്ദേഹം ആറാം സ്ഥാനത്തായിരുന്നു.

1

തലപ്പത്ത് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം തന്നെയാണ്. 809 റേറ്റിങ് പോയിന്റുമായാണ് അദ്ദേഹം തലപ്പത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനും (805),ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമും (796) രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുകയാണ്. പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കെത്തി. ആരോണ്‍ ഫിഞ്ച്,ഡെവോന്‍ കോണ്‍വെ,ജോസ് ബട്‌ലര്‍,റാസി വാന്‍ ഡെര്‍ ഡൂസന്‍,മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് ആറ് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.

Also Read: ടി20യില്‍ കോലിയെ മാറ്റിനിര്‍ത്തണമോ? യുവതാരങ്ങള്‍ക്ക് അവസരം നല്‍കണോ? കണക്കുകള്‍ നോക്കാം

2

ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയാണ് തലപ്പത്ത്. 797 റേറ്റിങ് പോയിന്റോടെയാണ് ഹസരങ്ക തലപ്പത്ത് നില്‍ക്കുന്നത്. സ്പിന്നറെന്ന നിലയില്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആദം സാംബ,ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്,അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍.

Also Read: IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍

3

ആദ്യ അഞ്ച് സ്ഥാനങ്ങളിലും സ്പിന്നര്‍മാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ജോഷ് ഹെയ്‌സല്‍വുഡ്,മുജീബുര്‍ റഹ്മാന്‍,ആന്‍ റിച്ച് നോക്കിയേ,ടിം സൗത്തി,ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് ആറ് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്. ആദ്യ 10ല്‍ ഒറ്റ ഇന്ത്യക്കാരന്‍ പോലുമില്ലെന്നതാണ് വലിയ നാണക്കേട്. 19ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ രണ്ട് സ്ഥാനം ഭുവനേശ്വര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ 24ാം സ്ഥാനത്താണ്.

Also Read: IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

4

ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് തലപ്പത്ത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ രണ്ടാം സ്ഥാനത്തുണ്ട്. ലിയാം ലിവിങ്സ്റ്റന്‍,ഗ്ലെന്‍ മാക്‌സ് വെല്‍,വനിഡു ഹസരങ്ക എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ഇതില്‍ ആദ്യ 20ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ അഭാവം എത്രത്തോളമെന്ന് വ്യക്തമാക്കുന്ന റാങ്കിങ്ങാണിത്.

Also Read: IND vs NZ Test: ഇനി ടെസ്റ്റ് ആവേശം, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ

5

ഏകദിന ബാറ്റിങ് റാങ്കിങ്ങിലും പാകിസ്താന്റെ ബാബര്‍ ആസമാണ് മുന്നില്‍. രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും റോസ് ടെയ്‌ലര്‍,ആരോണ്‍ ഫിഞ്ച് എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ്.ശിഖര്‍ ധവാന്‍ 16ാം സ്ഥാനത്താണുള്ളത്. കെ എല്‍ രാഹുല്‍ 27ാം സ്ഥാനത്താണുള്ളത്. അടുത്തൊന്നും ഏകദിന പരമ്പര കളിക്കാന്‍ ഇന്ത്യക്കായിട്ടില്ല. മികച്ചൊരു പരമ്പര ലഭിച്ചാല്‍ ബാബറിനെ മറികടന്ന് കോലിക്കോ രോഹിത്തിനോ ഒന്നാം സ്ഥാനത്തെത്താനായേക്കും.

Also Read: 2021 സീസണില്‍ ഒരു മത്സരം പോലും കളിച്ചില്ല, മെഗാ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് താരങ്ങള്‍

6

ബൗളര്‍മാരില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് മുന്നില്‍.ഭുവനേശ്വര്‍ കുമാര്‍ 17ാം സ്ഥാനത്തും യുസ് വേന്ദ്ര ചഹാല്‍ 20ാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. ഇന്ത്യക്കാരില്‍ ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് മുന്നില്‍.

Also Read: ധോണിയുടെ ഉപദേശം സഹായിച്ചു- റണ്‍ചേസില്‍ ഹീറോയായ ഷാരൂഖ് പറയുന്നു

7

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് തലപ്പത്ത്. ഇന്ത്യക്കാരില്‍ അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് മുന്നില്‍. വിരാട് കോലി ആറാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ ജേസന്‍ ഹോള്‍ഡറുമാണ് തലപ്പത്ത്.

Story first published: Wednesday, November 24, 2021, 17:32 [IST]
Other articles published on Nov 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+