IND vs ENG: മഴ രക്ഷിച്ചത് ഇന്ത്യയേയോ അതേ ഇംഗ്ലണ്ടിനെയോ? ജോ റൂട്ട് പറയുന്നതിങ്ങനെ
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ ഒരു പന്ത് പോലും എറിയാതെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഗംഭീര ജയത്തോടെ തുടങ്ങാനുള്ള അവസരമാണ് നഷ്ടമായത്. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു.

എന്നാല്‍ മഴ കനത്തതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. മഴ രക്ഷിച്ചത് ഇന്ത്യയേയോ അതോ ഇംഗ്ലണ്ടിനെയോ എന്നത് സംബന്ധിച്ച് വലിയ തര്‍ക്കം തന്നെ ആരാധകര്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ മത്സരത്തില്‍ വിജയ സാധ്യത ആര്‍ക്കായിരുന്നെന്നും ഇംഗ്ലണ്ടിന്റെ പദ്ധതികളെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നെന്ന് സമ്മതിച്ച റൂട്ട് ഇംഗ്ലണ്ടിന് മുന്നില്‍ അവസാന ദിനം ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമുണ്ടായിരുന്നെന്നും റൂട്ട് പറഞ്ഞു.
Also Read: കലിപ്പ് തീരണില്ലല്ലോ! സാം കറനുമായി വഴക്കുണ്ടാക്കി സിറാജ്; പരിഹരിക്കാന്‍ ഇടപ്പെട്ട് വിരാട്, വീഡിയോ

'ഒരു സമയത്ത് 40 ഓവറെങ്കിലും മത്സരം നടക്കുമെന്ന് ചിന്തിച്ചിരുന്നു. ഇത്തരമൊരു പിച്ചില്‍ ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നെന്നാണ് കരുതുന്നത്. ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റില്‍. എന്നാല്‍ ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ മത്സരം മാറിമറിയുമെന്ന് ഞങ്ങള്‍ക്കറിയാം. അഞ്ചാം ദിനത്തിന്റെ സമ്മര്‍ദ്ദത്തോടൊപ്പം പിച്ചിലെ വേഗം കൂടിയാകുമ്പോള്‍ ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് സാധിക്കുമായിരുന്നുവെന്നാണ് കരുതുന്നത്. വളരെ ആവേശകരമായ ഫൈനല്‍ ദിനമാണ് മഴ നഷ്ടപ്പെടുത്തിയത്'-റൂട്ട് പറഞ്ഞു.
Also Read: IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

ഇന്ത്യക്ക് അവസാന ദിനം കളിക്കേണ്ടി വന്നിരുന്നെങ്കിലും ജയം എളുപ്പമാവില്ല. കാരണം പിച്ചിലെ സ്വാഭാവിക വേഗത്തിനൊപ്പം മഴ പെയ്ത ശേഷമുള്ള ഈര്‍പ്പം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയും. വേഗവും സ്വിങ്ങും ചേര്‍ന്ന ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ പ്രയാസപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.
Also Read: IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ

Also Read: ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, 9ന് മുകളില്‍ രണ്ട് പേര്‍ മാത്രം, കോലി ഏറ്റവും മോശം
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇന്ത്യക്ക് ജയത്തോടെ തുടങ്ങാനുള്ള അവസരം നഷ്ടമായെന്നാണ് പറഞ്ഞത്. 'മൂന്നാം ദിനവും നാലാം ദിനവും ഞങ്ങള്‍ മഴ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഞ്ചാം ദിനത്തിലാണ് മഴ പെയ്തത്. ആസ്വദിച്ച് കളിക്കാനും കാണാനുമുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ വലിയ നാണക്കേടായി മാറി. ശക്തമായി തുടങ്ങാനുള്ള ഞങ്ങളുടെ ആഗ്രഹംപോലെയായിരുന്നു കാര്യങ്ങള്‍. അഞ്ചാം ദിനം ഞങ്ങള്‍ക്ക് ജയിക്കാനുള്ള അവസരമുണ്ടെന്ന് അറിയാമായിരുന്നുഎന്നാല്‍ അഞ്ചാം ദിനം മത്സരം ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാവാത്തത് വളരെ നാണക്കേട് തന്നെയാണ്.നാലാം ദിനം 50ന് മുകളില്‍ സ്‌കോര്‍ നേടിയത് നിര്‍ണ്ണായകമായിരുന്നു'-കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications