'ദാദ'യെ മയക്കിയ താര സുന്ദരി, സൗരവ് ഗാംഗുലി-നഗ്മ പ്രണയത്തില്‍ സംഭവിച്ചതെന്ത്?
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. കളിക്കളത്തിലെ ആക്രമണോത്സുകതയും പോരാട്ടവീര്യവുമെല്ലാം ഗാംഗുലിയെ ഇന്ത്യന്‍ ആരാധകരുടെ ഹീറോയാക്കി മാറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ വഴിവെട്ടിനല്‍കിയ നായകന്മാരിലൊരാളായാണ് സൗരവ് ഗാംഗുലിയെ വാഴ്ത്തുന്നത്. വിദേശ പിച്ചുകളിലടക്കം ഇന്ത്യയെ പോരാടാന്‍ പഠിപ്പിച്ച ഗാംഗുലിയുടെ സ്വകാര്യ ജീവീതം എന്നും പാപ്പരസികളുടെ ഇഷ്ട വിഷയമായിരുന്നു. ...

പ്രണയങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത താരങ്ങള്‍ കുറവാണ്. സൗരവ് ഗാംഗുലിയുടെയും ഒരു പ്രണയബന്ധം വലിയ രീതിയില്‍ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ചതാണ്. വിവാഹം വരെ എത്തിയെങ്കിലും പെട്ടെന്ന് ആ ബന്ധം തകരുകയും ഗാംഗുലി മറ്റൊരാളെ വിവാഹം കഴിക്കുകയുമായിരുന്നു. തമിഴ്,തെലുങ്ക്,ഹിന്ദി സിനിമകളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി നഗ്മയുമായായിരുന്നു ഗാംഗുലിയുടെ പ്രണയം.
Also Read: IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

ഇരുവരും പരസ്യമായി ഒരു തവണപോലും ഈ ബന്ധം സമ്മതിച്ചിരുന്നില്ല. എങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നത് പ്രണയബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. ചെന്നൈയില്‍ ക്ഷേത്രത്തില്‍ ഗാംഗുലിയും നഗ്മയും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം പുറത്തുവിട്ടാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്.1999ലെ ഏകദിന ലോകകപ്പിനിടെ ഗാംഗുലിയും നഗ്മയും കണ്ടുമുട്ടിയതും അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 1990ലെ ബാഗി സിനിമയിലൂടെ കടന്നുവന്ന നഗ്മ അക്കാലത്ത് വളരെ ആരാധകരുള്ള നടിയായിരുന്നു. ഗാംഗുലിയാകട്ടെ യുവതാരങ്ങളിലെ ശ്രദ്ധേയമായ മുഖവും.
Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

ഇരുവരും തമ്മിലുള്ള പ്രണയം രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു. ഇരുവരും വിവാഹിതരാവാന്‍ പോകുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളടക്കം പുറത്തുവന്നിരുന്നെങ്കിലും ആരാധകരെയെല്ലാം ഞെട്ടിച്ച് ഗാംഗുലി ഡോണ റോയിയെ വിവാഹം ചെയ്തു. ഇതോടെ നഗ്മാ-ഗാംഗുലി പ്രണയബന്ധത്തില്‍ എവിടെയാണ് തകര്‍ച്ച സംഭവിച്ചതെന്നായിരുന്നു പാപ്പരസികളുടെ അടുത്ത വിഷയം.
Also Read: പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്

Also Read: INDvENG: ലോര്‍ഡ്‌സിലെ വിജയിയെ തീരുമാനിക്കുക 3 പോരാട്ടങ്ങള്‍! ഏതൊക്കെയെന്നറിയാം
എന്നാല്‍ ഗാംഗുലിയുടെ വിവാഹത്തിന് ശേഷവും യാതൊരുവിധ പരസ്യപ്രസ്താവനകളിലേക്കും നഗ്മ പോയില്ല. എന്നാല്‍ ഗാംഗുലിയുടെ കുടുംബത്തിനുള്ള എതിര്‍പ്പ് കാരണമാണ് നഗ്മയുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് ഗാംഗുലി പിന്മാറാന്‍ കാരണമെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. പ്രണയ ബന്ധം സമ്മതിക്കാതിരുന്ന നഗ്മ ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഗാംഗുലിയുമായുള്ള പ്രണയ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു.
'സത്യത്തെ തള്ളിപ്പറയാന്‍ ആര്‍ക്കും സാധിക്കില്ല. ഒരു വ്യക്തിയെന്ന നിലയില്‍ ആര്‍ക്കും എന്തും പറയാം. ഒരാളുടെ താല്‍പര്യത്തെ ബാധിക്കുന്ന തരത്തിലാകരുത് ഒന്നും.ആര്‍ക്കും ബാധ്യതയാകാതെ സന്തോഷം നല്‍കാനാണ് ശ്രമിക്കേണ്ടത്'. നഗ്മയുടെ ഈ വാക്കുകള്‍ പ്രണയ നൈരാശ്യമാണെന്നാണ് പാപ്പരസി കോളങ്ങളുടെ കണ്ടെത്തല്‍. നഗ്മ ഇതുവരെ വിവാഹിതയായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications