Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

ലോര്‍ഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലോര്‍ഡ്‌സില്‍ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയിലായതിനാല്‍ത്തന്നെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ലീഡെടുക്കാനുറച്ചാവും ഇരു ടീമും ഇറങ്ങുക. രണ്ട് ടീമിനെയും ആശങ്കപ്പെടുത്തി ബൗളര്‍മാരുടെ പരിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ ശര്‍ദുല്‍ ഠാക്കൂര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും പരിക്കിനെത്തുടര്‍ന്ന് രണ്ടാം മത്സരത്തിനുണ്ടാവില്ല.

1

ലോര്‍ഡ്‌സ് പിച്ചില്‍ പേസ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാണ്. നല്ല സ്വിങ്ങും വേഗവും ലഭിക്കുന്നതിനാല്‍ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ലോര്‍ഡ്‌സിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുക മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

Also Read : IND vs ENG: രണ്ടോവര്‍ വൈകിയതിന് രണ്ടു പോയിന്റ് നഷ്ടം!- നിരാശനെന്നു കോലി

2

'ലോര്‍ഡ്‌സിലെ പിച്ചില്‍ പേസര്‍മാരെപ്പോലെ തന്നെ സ്പിന്നര്‍മാര്‍ക്കും തിളങ്ങാനാവും. ഇവിടെ കളിച്ചുള്ള എന്റെ അനുഭവസമ്പത്തില്‍ നിന്ന് പറയുകയാണെങ്കില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കുന്നതാവും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായത്. ഷെയ്ന്‍ വോണും യാസിര്‍ ഷായും ഇവിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യ നാല് പേസര്‍മാരുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മയെ തീര്‍ച്ചയായും പരിഗണിക്കണം' - സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read : സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു! - ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

3

ആദ്യ മത്സരത്തില്‍ രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ബൗളിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും ബാറ്റുകൊണ്ട് ജഡേജ മിന്നു. എന്നാല്‍ കോലി ആദ്യ മത്സരത്തിന് ശേഷം നല്‍കിയ സൂചനകള്‍ പ്രകാരം നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ബൗളിങ് നിരയിലേക്ക് പരിഗണിച്ചേക്കും.

Also Read : IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ് - സല്‍മാന്‍ ബട്

4

ശര്‍ദുല്‍ ഠാക്കൂറിന് പരിക്കേറ്റതിനാല്‍ പകരം ആരെന്നത് മത്സര ദിനമായ ഇന്ന് തീരുമാനിക്കുമെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലി പറഞ്ഞത്. ആര്‍ അശ്വിനും ഇഷാന്ത് ശര്‍മയും ഇന്നലെ പരിശീലനം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇവരിലാര് കളിക്കുമെന്നത് രാവിലത്തെ പിച്ചിന്റെ സ്വഭാവത്തെ ആശ്രയിച്ചാവും ഇന്ത്യ തീരുമാനിക്കുക.

Also Read : IND vs ENG: ഗോള്‍ഡന്‍ ഡെക്ക്, കോലിക്കു അടുത്ത ഷോക്ക്! ബുംറയ്ക്കും ജഡ്ഡുവിനും കുതിപ്പ്

5

Also Read : IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല' - ജഡേജയെ പ്രശംസിച്ച് സെവാഗ്

ലോര്‍ഡ്‌സില്‍ ഒരു ഏഴ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 12 വിക്കറ്റുകള്‍ ഇതിനോടകം ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. സ്വിങ് ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്ന പിച്ചില്‍ ഇഷാന്തിനെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. അശ്വിന് രണ്ടാം മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നേക്കും. മായങ്ക് അഗര്‍വാള്‍ ഓപ്പണറായി തിരിച്ചുവരുമോ എന്നതും കണ്ടറിയണം.

Story first published: Friday, August 13, 2021, 8:14 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+