Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ഒന്നും രണ്ടുമല്ല, ഇംഗ്ലണ്ട്- ഇറാന്‍ മാച്ചില്‍ 14 മിനിറ്റ് ഇഞ്ചുറിടൈം!

ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള ഗ്രൂപ്പ് ബി മാച്ചില്‍ ഗോള്‍മഴയാണ് കണ്ടത്. എട്ടു ഗോളുകള്‍ പിറന്ന മാച്ചില്‍ ഇറാനെ ഇംഗ്ലണ്ടുകാര്‍ വാരിക്കളയുകയായിരുന്നു. രണ്ടിനു പകരം ഇറാന്റെ വലയിലേക്ക് അവര്‍ അടിച്ചുകയറ്റിയത് ആറു ഗോളുകളാണ്.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏഷ്യയിലെ നമ്പര്‍ വണ്‍ ടീമായ ഇറാന്റെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച് ഇംഗ്ലണ്ട് തങ്ങളുടെ വമ്പുകാട്ടിയിരുന്നു. അവസാന മിനിറ്റുകളില്‍ പകരക്കാരും ഗോളാഘോഷത്തില്‍ പങ്കു ചേരുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറിടൈമായി അനുവദിക്കപ്പെട്ടത് 14 മിനിറ്റുകളായിരുന്നു. ഇതിനു പിന്നിലെ കാരണമറിയാം.

ഗോളിക്കു ഗുരുതര പരിക്ക്

ഗോളിക്കു ഗുരുതര പരിക്ക്

ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്റിനേറ്റ ഗുരുതരമായ പരിക്കാണ് മല്‍സരത്തില്‍ 14 മിനിറ്റോളം ഇഞ്ചുറിടൈം അനുവദിക്കാന്‍ കാരണം. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ അദ്ദേഹം പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണിരുന്നു. പക്ഷെ അലിറെസയുടെ പരിക്കിന് വഴിവച്ചത് ഇംഗ്ലണ്ട് താരങ്ങളല്ല, മറിച്ച് സ്വന്തം ടീമംഗം തന്നെയാണെന്നതാണ് നിരാശാജനകമായ കാര്യം.
വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ ഹാരി കെയ്ന്‍ നല്‍കിയ ക്രോസ് ഇറാന്‍ ഗോള്‍മുഖത്ത് ഭീതി പരത്തി. ഇതു കുത്തിയകറ്റാന്‍ ചാടിയ അലിറെസി ടീമംഗമായ ഡിഫന്‍ഡര്‍ മജീദ് ഹൊസെയ്‌നിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഖാമുഖമാണ് ഇരുവരും കൂട്ടിയിടിച്ചത്. തുടര്‍ന്ന് അലിറെസ വേദന കൊണ്ടു പുളഞ്ഞ് നിലത്തുവീഴുകയും ചെയ്തു.

Also Read: FIFA World Cup 2022: കാനറികള്‍ കപ്പടിക്കുമോ? ദൗര്‍ബല്യമുണ്ട്! ചൂണ്ടിക്കാട്ടി റോയ് കീന്‍

പരിഭ്രാന്തി പരത്തി

പരിഭ്രാന്തി പരത്തി

ഈ രംഗങ്ങള്‍ അല്‍പ്പനേരത്തേക്ക് കാണികളിലും ഇരുടീമുകള്‍ക്കിടയിലും പരിഭ്രാന്തി പരത്തുകയും ചെയ്തു. കാരണം റീപ്ലേകള്‍ കണ്ടാല്‍ അതൊരു നിസാരമായ കൂട്ടിയിടി അല്ലെന്നു വ്യക്തമായിരുന്നു. ഗോള്‍കീപ്പര്‍ അലിറെസയാണ് കൂടുതല്‍ മോശം സ്ഥിതിയില്‍ കാണപ്പെട്ടത്. ഡിഫന്‍ഡര്‍ ഹൊസെയ്‌നിക്കു സാരമായി പരിക്കുകളൊന്നും പറ്റിയില്ല.
വേദന കാരണം അലിറെസ ഏറെ നേരം ഗ്രൗണ്ടില്‍ കിടക്കുകയും തുടര്‍ന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുകയും ചെയ്തു. കൂട്ടിയിടിയെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നതോടെ മെഡിക്കല്‍ സംഘം അതു നിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് തുടര്‍ന്ന് നടത്തിയത്. ഇത് ഏറെനേരെ തുടര്‍ന്നു. പിന്നീട് മൂക്കില്‍ പഞ്ഞിയുവച്ച് അല്‍പ്പനേരം അലിറെസ കളിക്കുകയും ചെയ്തു.

അലിറെസ പിന്‍മാറി

അലിറെസ പിന്‍മാറി

ഇറാനു വേണ്ടി അല്‍പ്പനേരം മാത്രമേ അലിറെസയ്ക്കു ഗോള്‍വല കാക്കാനായുള്ളൂ. ശാരീരികമായി അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം തുടര്‍ന്ന് പകരക്കാരനെ കൊണ്ടുവരണമെന്ന് ഇറാന്‍ ഡഗൗട്ടിനു നേരെ ആംഗ്യം കാണിക്കുകയും ചെയ്തു. 18ാം മിനിറ്റിലായിരുന്നു ഇത്. ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസിനെ ഇതു ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു. തലയില്‍ കൈവച്ചു കൊണ്ടാണ് ക്വിറോസ് തന്റെ നിരാശ പ്രകടിപ്പിച്ചത്.

Also Read: FIFA World Cup 2022: ഇതു മെസ്സിയുടെ കപ്പ്, അര്‍ജന്റീനയുടെയും!- കപ്പടിക്കാന്‍ കാരണങ്ങള്‍

സ്ട്രെച്ചറില്‍ പുറത്തേക്ക്

സ്ട്രെച്ചറില്‍ പുറത്തേക്ക്

സ്‌ട്രെച്ചറിലാണ് അലിറെസയെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോയത്. പകരക്കാരനായി ഹൊസെയ്ന്‍ ഹൊസെയ്‌നി ഗ്രൗണ്ടിലേക്കു വരികയും ഇറാന്റെ ഗോള്‍വല കാക്കുകയും ചെയ്തു. അലിറെസ ഏറെ നേരം പരിക്കേറ്റ് ഗ്രൗണ്ടില്‍ കിടന്നതു കാരണം ഏറെ സമയം കളി തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് റഫറി എക്‌സ്ട്രാ ടൈമായി 14 മിനിറ്റ് ആദ്യ പകുതിയില്‍ നല്‍കിയത്.

Story first published: Tuesday, November 22, 2022, 9:21 [IST]
Other articles published on Nov 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+