Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോണ്ടിനെയും ഇതേ പരിക്ക് വലച്ചു! ബുംറയുടെ യഥാര്‍ഥ പ്രശ്‌നം ചൂണ്ടിക്കാട്ടി അക്തര്‍

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കു കാരണം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നഷ്ടമായിരിക്കുകയാണ്. ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പക്ഷെ ബിസിസിഐഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

കളിച്ചത് 15 മല്‍സരം മാത്രം

കളിച്ചത് 15 മല്‍സരം മാത്രം

ബുംറയ്ക്കു എന്തുകൊണ്ടാണ് പുറംഭാഗത്തു പരിക്കുകള്‍ നിരന്തരമുണ്ടാവുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ബുംറയുടെ ഈ പരിക്കിനെക്കുറിച്ച് വളരെ മുമ്പ് തന്നെ റാവല്‍പിണ്ടി എക്‌സ്പ്രസ് മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ വര്‍ഷം ഇന്ത്യക്കായി വെറും 15 മല്‍സരങ്ങളില്‍ മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ. അഞ്ചു വീതം ടെസ്റ്റുകളും ഏകദിനങ്ങളും ടി20കളും ഇതിലുള്‍പ്പെടുന്നു. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയിലായിരുന്നു ബുംറ അവസാനമായി പന്തെറിഞ്ഞത്.

ബൗളിങ് ആക്ഷന്‍

ബൗളിങ് ആക്ഷന്‍

ബൗളിങ് ആക്ഷനാണ് ജസ്പ്രീത് ബുംറയുടെ പരിക്കിന്റെ പ്രധാന കാരണമെന്നു ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു. മുന്‍ ഭാഗത്തേക്കുള്ള ആക്ഷനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ബുംറയുടെ ബൗളിങ്. ഇത്തരം ആക്ഷനുകളുള്ള ബൗളര്‍മാര്‍ തങ്ങളുടെ പുറംഭാഗവും തോളിന്റെ വേഗതയും കൊണ്ടാണ് പന്തെറിയുന്നത്.

ഫ്രണ്ടല്‍ ആക്ഷന്‍

ഫ്രണ്ടല്‍ ആക്ഷന്‍

പക്ഷെ ഞാനുള്‍പ്പെടെയുള്ളവര്‍ സൈഡ് ഓണ്‍ ആക്ഷനിലാണ് ബൗള്‍ ചെയ്തിരുന്നത്. ഇതു പുറം ഭാഗത്തെ പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പക്ഷെ ഫ്രണ്ടല്‍ ആക്ഷനുള്ള (Frontal action) ബുംറയെപ്പോലെയുള്ള ബൗളര്‍മാര്‍ക്കു ഇതിനു കഴിയില്ല. ഇതു കാരണം പുറം ഭാഗത്തിനു പരിക്കുകള്‍ സംഭവിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എത്ര തന്നെ ശ്രമിക്കുകയാണെങ്കിലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

Also Read: IND vs SA: വീണ്ടും ഡെക്ക്, വന്‍ നാണക്കേട് കുറിച്ച് രോഹിത്! ആദ്യ ഇന്ത്യന്‍ നായകന്‍

പലരെയും വേട്ടയാടി

പലരെയും വേട്ടയാടി

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ്പ്, മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസം ഷെയ്ന്‍ ബോണ്ട് തുടങ്ങിയവരെയാണ് ഷുഐബ് അക്തര്‍ ഫ്രണ്ടല്‍ ആക്ഷന്‍ കാരണം പരിക്കേറ്റവര്‍ക്കുള്ള ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.
ഇയാന്‍ ബിഷപ്പ് പുറംഭാഗത്തെ പരിക്കുകള്‍ കാരണം വലയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഷെയ്ന്‍ ബോണ്ടിനെയും ഇതേ പരിക്കുകള്‍ വേട്ടയാടിയിരുന്നു. രണ്ടു പേരും ഫ്രണ്ടല്‍ ആക്ഷനുള്ള ഫാസ്റ്റ് ബൗളര്‍മാരായിരുന്നു.

Also Read: IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

ബുംറ മാനേജ് ചെയ്യണം

ബുംറ മാനേജ് ചെയ്യണം

ജസ്പ്രീത് ബുംറ ഇനി ഇതേക്കുറിച്ച് ഗൗരനമായി തന്നെ ആലോചിക്കേണ്ടത് വളരെ പ്രധാനമാണ്. ഞാനൊരു മല്‍സരം കളിച്ചു, പിന്നെ ഓഫെടുത്തു, തുടര്‍ന്ന് റിഹാബിനു പോയി എന്ന സ്ഥിരം രീതി ബുംറയ്ക്കു അവസാനിപ്പിക്കാന്‍ ശ്രമിക്കണം. തന്റെ ഫിറ്റ്‌നസ് അദ്ദേഹം ശരിയായി കൈകാര്യം ചെയ്യണം.
ഇന്ത്യ മുഴുവന്‍ മല്‍സരങ്ങളിലും ബുംറയെ കളിപ്പിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ള അദ്ദേഹത്തിന്റെ കരിയര്‍ തന്നെ തീര്‍ന്നേക്കും. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ കളിപ്പിച്ച ശേഷം ബുംറയെ ഇന്ത്യ പിന്‍വലിക്കണം. തന്റെ കരിയര്‍ നീട്ടിക്കൊണ്ടു പോവണമെങ്കില്‍ ബുംറ ഇക്കാര്യം മാനേജ് ചെയ്‌തേ തീരുവെന്നും ഷുഐബ് അക്തര്‍ വിശദമാക്കി.

Story first published: Thursday, September 29, 2022, 23:18 [IST]
Other articles published on Sep 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+