IND vs SA: വീണ്ടും ഡെക്ക്, വന്‍ നാണക്കേട് കുറിച്ച് രോഹിത്! ആദ്യ ഇന്ത്യന്‍ നായകന്‍
സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ ഗംഭീര വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എട്ടു വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ വാരിക്കളഞ്ഞത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍ കടക്കുകയും ചെയ്തു.ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനമാണ് ഇന്ത്യക്കു ഗംഭീര വിജയമൊരുക്കിയത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്കെതിരാട ടി20 പരമ്പരയിലുമെല്ലാം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് ബൗളിങായിരുന്നു. പക്ഷെ സൗത്താഫ്രിയ്‌ക്കെതിരേ ഈ കുറവെല്ലാം തീര്‍ക്കുന്ന പ്രകടനമാണ് ബൗളര്‍മാരുടെ ഭാഗത്തു നിന്നും കണ്ടത്. ടീമിന്റെ ഗംഭീര വിജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു അഭിമാനിക്കാമെങ്കിലും സ്വന്തം ബാറ്റിങ് പ്രകടനം വലിയ നാണക്കേടാണ് അദ്ദേഹത്തിന് ഉണ്ടാക്കിയിരിക്കുന്നത്.

ഡെക്കായിട്ടാണ് രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ ക്രീസ് വിട്ടത്. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഹിറ്റ്മാനുണ്ടായുള്ളൂ. കാഗിസോ റബാഡയെറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ എഡ്ജായ രോഹിത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു.
ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ ഒന്നിലേറെ തവണ ഡെക്കായ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് മാറി. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20യിലും അദ്ദേഹം പൂജ്യത്തിനു മടങ്ങിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

രോഹിത് ശര്‍മ മാത്രമല്ല ഈ കളിയില്‍ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയും ഡെക്കായി പുറത്തായിരുന്നു. ഓപ്പണറായി കളിച്ച ബവുമ ആദ്യ ഓവറില്‍ തന്നെ ക്രീസ് വിട്ടിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന ബോളില്‍ ബവുമ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍

ടി20യില്‍ ഒരു മല്‍സരത്തില്‍ രണ്ടു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍മാര്‍ പൂജ്യത്തിനു പുറത്തായത് ഇതു ആറാം തവണ മാത്രമാണ്. ഈ വര്‍ഷം രണ്ടാം തവണയാണ് ഇതു സംഭവിക്കുവന്നത്. നേരത്തേ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ടി20യില്‍ പാക് നായകന്‍ ബാബര്‍ ആസവും അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഡെക്കായി ക്രീസ് വിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications