IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള മധ്യപ്രദേശ് ബാറ്റര്‍ രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് പാട്ടിധര്‍ ദേശീയ ടീമിലേക്കു വരാന്‍ പോവുന്നത്.

സഞ്ജു സാംസണിനു കീഴില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പാട്ടിധര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ഇതാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തെ സീനിയര്‍ ടീമിലേക്കു പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടി20കളുടെ പരമ്പരയില്‍ രോഹിത് ശര്‍മ നയിക്കുന്ന ശക്തമായ ടീമിനെയാണ് ഇന്ത്യയെ അണിനിരത്തുന്നത്. എന്നാല്‍ ടി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ തന്നെ ഏകദിന പരമ്പരയില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുക.
കാരണം ടി20 പരമ്പരയ്ക്കു പിന്നാലെ ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു തിരിക്കും. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെട്ടവര്‍ക്കു ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരും. അതിനാലാണ് രണ്ടാം നിര ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

നേരത്തേ സിംബാബ്‌വെയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും രണ്ടാംനിര ടീമിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. അന്നു ഏഷ്യാ കപ്പിനു മുന്നോടിയായി സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. ശിഖര്‍ ധവാനെ ആദ്യം ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കെഎല്‍ രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെ നായകസ്ഥാനവും ഏല്‍പ്പിക്കുകയായിരുന്നു.

സിംബാബ്‌വെയില്‍ ഏകദിന പരമ്പര കളിച്ച ഏറെക്കുറെ അതേ ടീം തന്നെയായിരിക്കും സൗത്താഫ്രിക്കയ്‌ക്കെതിരേയും തുടരുകയെന്നാണ് വിവരം. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുക. സിംബാബ്‌വെയില്‍ വിക്കറ്റ് കാത്ത സഞ്ജു സാംസണ്‍ തന്നെയായിരിക്കും സൗത്താഫ്രിക്കയ്‌ക്കെതിരേയും ഈ റോളില്‍ തുടരുക. സിംബാബ്‌വെയില്‍ മിന്നുന്ന പ്രകടനം നടത്തിയ യുവതാരം ശുഭ്മാന്‍ ഗില്ലും ഏകദിന ടീമില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.
IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

ഇവര്‍ക്കൊപ്പം പുതുമുഖമായി രജത് പാട്ടിധാറിനും ടീമിലേക്കു വിളി വരും. ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ താരം രഞ്ജി ട്രോഫിയുടെ ഫൈനലില്‍ സെഞ്ച്വറി കുറിച്ചിരുന്നു. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി രണ്ടു സെഞ്ച്വറികളും അദ്ദേഹം നേടി. കൂടാതെ കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 45 റണ്‍സും പാട്ടിധര്‍ സ്‌കോര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications