Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കും ഡിക്കെയും മാത്രമല്ല, ഫിനിഷ് ചെയ്യാന്‍ ഹര്‍ഷലും റെഡി!- കിടു ഫിഫ്റ്റി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി മുന്നേറവെ ഇതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട പോയ ഒരു കിടിലന്‍ ബാറ്റിങ് പ്രകടനമുണ്ട്. ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ് വെടിക്കെട്ട് ബാറ്റിങിലൂടെ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കു മാത്രമല്ല ആവശ്യമെങ്കില്‍ ഫിനിഷറുടെ റോളില്‍ തനിക്കും കസറാന്‍ കഴിയുമെന്ന സൂചന കൂടിയാണ് ഹര്‍ഷല്‍ നല്‍കിയിരിക്കുന്നത്.

1

നോര്‍ത്താംപ്റ്റണ്‍ഷെറുമായുള്ള ടി20 സന്നാഹ മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. ഏഴാം നമ്പറില്‍ ഇറങ്ങിയ ഹര്‍ഷല്‍ 36 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 54 റണ്‍സ് അടിച്ചെടുത്തു. പക്ഷെ ഇതൊരു അൗദ്യോഗിക മല്‍സരമായതിനാല്‍ ഹര്‍ഷലിന്റെ ഫിഫ്റ്റി കരയറിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടില്ല.

2

ഇംഗ്ലണ്ടുമായി ഏഴിനു നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ തന്റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനം കൂടിയാണ് ഹര്‍ഷല്‍ പട്ടേല്‍ സന്നാഹത്തില്‍ പുറത്തെടുത്തത്. ഫിഫ്റ്റി മാത്രമല്ല രണ്ടു വിക്കറ്റുമായി ബൗളിങിലും താരം മിന്നിച്ചിരുന്നു. ഓള്‍റൗണ്ട് പ്രകടനത്തോടെ ഹര്‍ഷല്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നുറപ്പായിരിക്കുകയാണ്.
നേരത്തേ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഹര്‍ഷല്‍ ഫ്‌ളോപ്പായിരുന്നു. രണ്ടാം ടി20യില്‍ 50ന് മുകളില്‍ റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

3

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബൗളറെന്ന നിലയിലാണ് ഹര്‍ഷല്‍ പട്ടേല്‍ അറിയപ്പെടുന്നതെങ്കിലും താരം നല്ലൊരു ബാറ്റര്‍ കൂടിയാണെന്നു പലര്‍ക്കുമറിയാത്ത കാര്യമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാറ്റിങില്‍ ചില മികച്ച പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 64 മല്‍സരങ്ങളില്‍ നിന്നും 1363 റണ്‍സ് ഹര്‍ഷല്‍ നേടിയിട്ടുണ്ട്. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 83 റണ്‍സാണ്.

4

ലിസ്റ്റ് എ ടി20യിയില്‍ 87 ഇന്നിങ്‌സുകളില്‍ നിന്നും 1060 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. നാലു ഫിഫ്റ്റികള്‍ ഹര്‍ഷല്‍ നേടിയിട്ടുണ്ട്. 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എ ഏകദിനത്തില്‍ 47 ഇന്നിങ്‌സുകളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 654 റണ്‍സും ഹര്‍ഷല്‍ നേടി.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

5

അന്താരാഷ്ട്ര കരിയറിലേക്കു വരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമായിരുന്നു ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 14 ടി20കളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നു നേടിയത് 32 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സുമാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ ബാറ്റിങ് മിടുക്ക് പുറത്തെടുക്കാന്‍ ഹര്‍ഷലിനു ഇനിയും കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

6

അതേസമയം, ദിനേശ് കാര്‍ത്തികിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ നോര്‍താംപ്റ്റണ്‍ഷെയറിനെതിരേ 10 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. സഞ്ജു സാംസണം സൂര്യകുമാര്‍ യാദവും ഡെക്കായ മല്‍സരത്തില്‍ ഇന്ത്യയുടെ രക്ഷകനായത് ഹര്‍ഷല്‍ പട്ടേലായിരുന്നു. ഹര്‍ഷലിന്റെ ഫിഫ്റ്റിയും കാര്‍ത്തിക് (34), വെങ്കടേഷ് അയ്യര്‍ (20) എന്നിവരുടെ പ്രകടനവും ഇന്ത്യയെ എട്ടു വിക്കറ്റിനു 149 ണ്‍സെടുക്കാന്‍ സഹായിച്ചു.

7

എന്നാല്‍ മൂന്നു ബോള്‍ ബാക്കിനില്‍ക്കെ നോര്‍താംപ്റ്റണ്‍ഷെയറിനെ 139 റണ്‍സിനു എറിഞ്ഞിട്ട് ഇന്ത്യ നേരിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഹര്‍ഷലിനെക്കൂടാതെ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹര്‍ഷലാണ് കളിയിലെ താരമായത്.

Story first published: Monday, July 4, 2022, 15:59 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+