
കോലിയായിരുന്നു ശരി
ടി20 ലോകകപ്പില്‍ കളിക്കാന്‍ ആര്‍ അശ്വിനു ഒരു അര്‍ഹതയുമില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അദ്ദേഹത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം കളിക്കുന്നതാണ് നല്ലത്.
ക്യാപ്റ്റനായിരുന്നപ്പോള്‍ വിരാട് കോലി ചെയ്തതാണ് ശരിയായ കാര്യം. അശ്വിനെ അദ്ദേഹം ടി20യില്‍ കളിപ്പിച്ചില്ല. പകരം ടെസ്റ്റിലേക്കു മാത്രം മാറ്റിനിര്‍ത്തി. ടി20 ഫോര്‍മാറ്റ് അശ്വിനെക്കൊണ്ടു കഴിയില്ല. ഓഫ് സ്പിന്നറായിട്ടും ഓഫ് സ്പിന്‍ എറിയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

സെമിയില്‍ തീര്‍ത്തും മങ്ങി
വളരെയേറെ അനുഭവസമ്പത്തുണ്ടായിട്ടും സെമി ഫൈനലില്‍ ജോസ് ബട്‌ലര്‍- അലെക്‌സ് ഹേല്‍സ് ജോടി സംഹാര താണ്ഡവമാടിയപ്പോള്‍ ആര്‍ അശ്വിന്‍ നിസ്സഹായനായിരുന്നു. രണ്ടോവറുകളാണ് അദ്ദേഹത്തെക്കൊണ്ട് രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചത്. പക്ഷെ 13.50 ഇക്കോണമി റേറ്റില്‍ 27 റണ്‍സ് അശ്വിന്‍ വിട്ടുകൊടുത്തു. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ ആറു ബൗളര്‍മാരില്‍ ഏറ്റവും ഇക്കോണമി റേറ്റും അശ്വിനായിരുന്നു.
തുടരെ രണ്ടാമത്തെ ലോകകപ്പിലാണ് അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം യുഎഇില്‍ നടന്ന ടൂര്‍ണമെന്റിലും അശ്വിന്‍ ടീമിലുണ്ടായിരുന്നു. അതിനു ശേഷം വളരെ കുറച്ച് ടി20കളില്‍ മാത്രമേ അശ്വിന്‍ കളിച്ചിട്ടുള്ളൂ. എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയായിരുന്നു.
Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

റിഷഭിനെ പ്രൊമോട്ട് ചെയ്യേണ്ടിയിരുന്നു
സെമി ഫൈനലില്‍ റിഷഭ് പന്തിനെ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യാതിരുന്ന ഇന്ത്യയുടെ തീരുമാനത്തെ ഡാനിഷ് കനേരിയ വിമര്‍ശിച്ചു. ആറാം നമ്പറിലായിരുന്നു താരം ക്രീസിലെത്തിയത്. ആറു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടാവുകയും ചെയ്തു. റിഷഭിനേക്കാള്‍ മുകളില്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ 33 ബോളില്‍ നിന്നും 63 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.
റിഷഭിനെ ഇന്ത്യ സെമിയില്‍ ഇറക്കി. പക്ഷെ അദ്ദേഹത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അവര്‍ ശ്രമിക്കണമായിരുന്നു. ബാറ്റിങില്‍ റിഷഭിനെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യേണ്ടിയിരുന്നു. കെഎല്‍ രാഹുല്‍ പുറത്തായതിനു പിന്നാലെ റിഷഭിനെ ആയിരുന്നു കളിപ്പിക്കേണ്ടിയിരുന്നത്. 19ാം ഓവറില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയാല്‍ അയാള്‍ എന്തു ചെയ്യാനാണെന്നും കനേരിയ ചോദിക്കുന്നു.

അക്ഷര്‍ കളിച്ചതു പോലുമറിഞ്ഞില്ല
അക്ഷര്‍ പട്ടേലിനെ ഈ ലോകകപ്പില്‍ ഇന്ത്യ കളിപ്പിച്ചത് ആരും അറിയുക പോലും ചെയ്തിട്ടില്ലെന്നു ഡാനിഷ് കനേരിയ പരിഹാസ രൂപേണ പറഞ്ഞു. പരിചയ സമ്പന്നനായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിപ്പിക്കാതിരുന്ന ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
സെമിയില്‍ ഇംഗ്ലീഷ് ലെഗ് സ്പിന്നര്‍മാരായ ആദില്‍ റഷീദും ലിയാം ലിവിങ്സ്റ്റണും ഉജജ്ജ്വലമായിട്ടാണ് പന്തെറിഞ്ഞത്. ഇരുവരും കൂടി ഏഴോവറില്‍ 41 റണ്‍സ് മാത്രമേ വിട്ടുകൊടുത്തിട്ടുള്ളൂ. സൂര്യകുമാര്‍ യാദവിനെ ആദില്‍ റഷീദ് പുറത്താക്കുകയും ചെയ്തു.

ചഹല്‍ ഐപിഎല്ലില്‍ കളിക്കട്ടെ
ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഈ ലോകകപ്പില്‍ മല്‍സരത്തില്‍പ്പോലും ഇറക്കാതെ ഇന്ത്യ സംരക്ഷിച്ചു വച്ചു. അദ്ദേഹം നന്നായി വിശ്രമിക്കട്ടെ, അതിനു ശേഷം ഐപിഎല്ലിലും കളിക്കട്ടെയെന്നു ഡാനിഷ് കനേരിയ പരിഹസിച്ചു.
2008ലാണ് ഐപിഎല്ലിനു തുടക്കമായത്. അതിനു തൊട്ടുമുമ്പുള്ള വര്‍ഷം സൗത്താഫ്രിക്കയില്‍ നടന്ന ടി20 ലോകകകപ്പിലെ ജേതാക്കളായിരുന്നു ഇന്ത്യ. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു കിരീടവിജയം. അതിനു ശേഷം ഏകദിന ലോകകപ്പ് നേടിയെങ്കിലും ടി20 ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യ ചാംപ്യന്‍മാരായിട്ടില്ലെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
