T20 World Cup 2022: രോഹിത്തും രാഹുലും പ്രധാന 'വില്ലന്‍മാര്‍!, ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍

ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍ കാത്തിരുന്ന ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സ്തബ്ധരാക്കിയാണ് ഏകപക്ഷീയ വിജയവുമായി ഇംഗ്ലണ്ട് ടീം ഫൈനലിലേക്കു കുതിച്ചത്. കിരീട ഫേവറിറ്റുകളായിരുന്ന രോഹിത് ശര്‍മയുടെ ടീം ഇന്ത്യയെ ജോസ് ബട്‌ലറും സംഘവും പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ പരാജയം വളരെ വലിയ ക്ഷീണം തന്നെയാണ്. കാരണം ഉറപ്പായും ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഫൈനല്‍ കളിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
സെമിയില്‍ ഇന്ത്യ മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ടിനു ആരും തന്നെ കാര്യമായ സാധ്യത നല്‍കിയിരുന്നില്ല. എന്നാല്‍ കളിക്കളത്തില്‍ ഇംഗ്ലണ്ടിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇന്ത്യക്കു യാതൊരു ക്ലൂയും ഇല്ലായിരുന്നു. 168 റണ്‍സെന്നത് തീര്‍ച്ചയായും ജയിക്കാവുന്ന ടോട്ടലായിരുന്നു. പക്ഷെ ഇംഗ്ലണ്ടിനു ഈ ടോട്ടല്‍ പുല്ലുവിലയായിരുന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഇംഗ്ലണ്ട് ജയിച്ചുകയറുകയും ചെയ്തു. ഇന്ത്യക്കു സെമിയിലേറ്റ വന്‍ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

പവര്‍പ്ലേ കുളമാക്കി
അഗ്രസീവ് ബാറ്റിങ് ശൈലിയാണ് ടി20യില്‍ തങ്ങള്‍ പിന്തുടരുന്നതെന്നാണ് രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ ഇംഗ്ലണ്ടുമായുള്ള സെമിയില്‍ ഇതിനു വിപരീതമായി ഡിഫന്‍സീവ് സമീപനമാണ് നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും നടത്തിയത്. ആറോവറില്‍ വെറും 38 റണ്‍സ് മാത്രമേ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. രാഹുലാവട്ടെ (5) രണ്ടാം ഓവറില്‍ തന്നെ ക്രീസ് വിടുകയും ചെയ്തു. പവര്‍പ്ലേയിലെ ഈ ആനുകൂല്യം നഷ്ടമായതിനു വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നത്.
റണ്‍ചേസില്‍ എങ്ങനെയാണ് പവര്‍പ്ലേ കളിക്കേണ്ടതെന്നു ഇംഗ്ലണ്ട് കാണിച്ചുതരികയും ചെയ്തു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 63 റണ്‍സാണ് ഇംഗ്ലണ്ട് ആറോവറില്‍ വാരിക്കൂട്ടിയത്. അപ്പോള്‍ തന്നെ കളി ഇന്ത്യയില്‍ നിന്നും പകുതി വഴുതിയിരുന്നു.

സൂര്യ ഫ്‌ളോപ്പായി
സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്ന് സൂര്യകുമാര്‍ യാദവിന്റെ തീപ്പൊരി ഇന്നിങ്‌സുകളായിരുന്നു. ആരും തന്നെ പ്രതീക്ഷിക്കാത്ത ടോട്ടലുകളിലേക്ക് ടീമിനെ കൊണ്ടു പോവാനുള്ള അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ട്. പക്ഷെ സെമിയില്‍ സൂര്യക്കു ഈ മാജിക്ക് പുറത്തെടുക്കാനായില്ല. ടീം തന്നില്‍ ഏറ്റവുമധികം പ്രതീക്ഷ വച്ച സമയത്ത് അദ്ദേഹം കാര്യമായ സ്‌കോര്‍ ചെയ്യാതെ പുറത്തായത് ഇന്ത്യയെ തളര്‍ത്തി.
12ാം ഓവറില്‍ സൂര്യ മടങ്ങിയത് കളിയിലെ ടേണിങ് പോയിന്റാണ്. 10 ബോളില്‍ 14 റണ്‍സ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സൂര്യയെ സംബന്ധിച്ച് ബാറ്റ് ചെയ്യാന്‍ ഒരുപാട് ഓവറുകള്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. അദ്ദേഹം ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ 180-190 റണ്‍സ് വരെ ഇന്ത്യക്കു ഉറപ്പായും അടിച്ചെടുക്കാമായിരുന്നു.
Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

പന്തിനെ എന്തിന് ഇറക്കി?
ബാറ്റിങില്‍ മോശം ഫോമിലായിട്ടും റിഷഭ് പന്തിനെ സെമി ഫൈനലില്‍ ഇറക്കിയ ഇന്ത്യയുടെ തീരുമാനം മറ്റൊരു അബദ്ധമാണ്. ഇത്തരമൊരു നിര്‍ണായക മല്‍സരത്തില്‍ അനുഭവസമ്പത്തുള്ള ഡിക്കെയെ ആയിരുന്നു ഇന്ത്യ ആശ്രയിക്കേണ്ടിയിരുന്നത്. പക്ഷെ പകരം റണ്‍സെടുക്കാന്‍ പാടുപെടുന്ന പന്തിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. നാലു ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത് റിഷഭ് പുറത്താവുകയും ചെയ്തു. ഇതോടെ ഫിനിഷിങിന്റെ ചുമതല മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആവുകയും ചെയ്തു. അദ്ദേഹം അതു നന്നായി ചെയ്‌തെങ്കിലും ഡിക്കെ കളിച്ചിരുന്നെങ്കില്‍ നിര്‍ണായകമായ 20-25 റണ്‍സ് ഇന്ത്യക്കു സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാമായിരുന്നു.
Also Read: T20 World Cup 2022: ഇനിയും എത്ര തവണ രാഹുലിനെ നമ്മള്‍ സഹിക്കണം? നീക്കിയേ പറ്റൂ

ബൗളിങ് പാളി
ലോകകപ്പിനു മുമ്പ് വരെ ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് ബൗളിങായിരുന്നു. പക്ഷെ ലോകകപ്പില്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമി ടീമിലേക്കു വന്നതോടെ ഇന്ത്യന്‍ ബൗളിങ് കൂടുതല്‍ ശക്തിപ്പെട്ടു. യുവതാരം അര്‍ഷ്ദീപ് പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ ബൗളിങിലെ വീക്ക്‌നെസുകള്‍ എല്ലാവരും മറന്നു. പവര്‍പ്ലേയില്‍ തന്നെ മുന്‍ മല്‍സരങ്ങളില്‍ അര്‍ഷ്ദീപ്- ഭുവനേശ്വര്‍ കുമാര്‍ ജോടി ഇന്ത്യക്കു ബ്രേക്ക്ത്രൂകള്‍ നല്‍കിയിരുന്നു.
പക്ഷെ സെമിയില്‍ ഇരുവരും നിസ്സഹായരായി. ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങിയപ്പോള്‍ തന്നെ ഇന്ത്യ ബാക്ക് ഫൂട്ടിലായിരുന്നു. തന്റെ രണ്ടാം ഓവറില്‍ 12 റണ്‍സും ഭുവി വിട്ടുകൊടുത്തു.

ബ്രേക്ക്ത്രൂ ലഭിച്ചില്ല
അര്‍ഷ്ദീപിനെ ഒരോവര്‍ എറിയിച്ച ശേഷം രോഹിത് പിന്‍വലിക്കുകയും പവര്‍പ്ലേയില്‍ അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി എന്നിവരെ കൊണ്ടു വരികയുമായിരുന്നു. പക്ഷെ ഈ നീക്കങ്ങളെല്ലാം ഫ്‌ളോപ്പായി. പവര്‍പ്ലേയില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയിരുന്നെങ്കില്‍ മല്‍സരഗതി മറ്റൊന്നാവുമായിരുന്നു. പക്ഷെ ഇന്ത്യന്‍ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബട്‌ലര്‍- ഹേല്‍സ് ജോടി തകര്‍ത്തു കളിച്ചതോടെ കാര്യങ്ങള്‍ ദുഷ്‌കരമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications