T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫുള്‍ടൈം ക്യാപ്റ്റനായതിനു ശേഷം രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ബാറ്റിങില്‍ ഹിറ്റ്മാന് തന്റെ പഴയ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലും റണ്‍സ് കണ്ടെത്താനാവാതെ അദ്ദേഹം വിഷമിക്കുകയാണ്.

ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍സി
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് പകരം രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിച്ചത്. ഈ വര്‍ഷം ടെസ്റ്റ്, ഏകദിനം എന്നിവയിലും അദ്ദേഹം ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു. രോഹിത്തിനു കീഴില്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും വ്യക്തിപരമായി അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്നില്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

രോഹിത്തിനെക്കുറിച്ച് ആശങ്ക
രോഹിത് ശര്‍മയുടെ ബാറ്റിങിന്റെ കാര്യത്തില്‍ തനിക്കു ആശങ്കയുണ്ടെന്നു ബ്രാഡ് ഹോഗ് പറയുന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് രോഹിത്തിനു പഴയതു പോലെ പല ഷോട്ടുകളും കളിക്കാന്‍ കഴിയാതെ പോവുന്നതെന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.

ഫുട്ട്‌വര്‍ക്ക് നഷ്ടമായി
ഇന്ത്യയുടെ സ്ഥിരം നായകനായി ചുമതലയേറ്റെടുത്ത ശേഷം രോഹിത് ശര്‍മയ്ക്കു തന്റെ ശക്തമായ ഫുട്ട്‌വര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നു ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. നേരത്തേ കണ്ടിരുന്നതു പോലെ നായകനായ ശേഷം രോഹിത്തില്‍ നിന്നും മികച്ച ഫുട്ട്‌വര്‍ക്ക് ഞാന്‍ കണ്ടിട്ടില്ല. ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ യാതൊരു ഫുട്ട് വര്‍ക്കുമില്ലാതെ അതു കണക്ട് ചെയ്യുമെന്ന കണക്കുകൂട്ടലില്‍ അദ്ദേഹം വെറുതെ ബാറ്റ് ചുഴറ്റുകയാണെന്നും ഹോഗ് നിരീക്ഷിച്ചു.

കാര്യങ്ങള്‍ അത്ര പോസിറ്റീവല്ല
രോഹിത് ശര്‍മയയുടെ ബാറ്റിങെടുത്താല്‍ ഇപ്പോള്‍ അത്ര പോസിറ്റീവല്ലെന്നു കാണാന്‍ സാധിക്കുമെന്നു ബ്രാഡ് ഹോഗ് പറഞ്ഞു. നമ്മള്‍ നേരത്തേ കണ്ടിട്ടുള്ള, വളരെ പോസിറ്റീവായി ബാറ്റ് ചെയ്തിരുന്ന രോഹിത്തിനെ ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. ക്യാപ്റ്റന്‍സിയുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണ്. കാരണം ടി20 ലോകകപ്പെന്നത് വളരെ വലിയ ടൂര്‍ണമെന്റാണെന്നും ഹോഗ് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications