Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇനിയും എത്ര തവണ രാഹുലിനെ നമ്മള്‍ സഹിക്കണം? നീക്കിയേ പറ്റൂ

rahul

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരേ രൂക്ഷ വിമര്‍ശനം. ടീമിനു ഏറ്റവും ആവശ്യമായ സമയത്തും ബാറ്റിങില്‍ ദുരന്തമായതോടെ ആരാധകര്‍ രോഷത്തിലാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ രാഹുലിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.

വെറും അഞ്ചു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. അഞ്ചു ബോളില്‍ ഒരു ബൗണ്ടറിയടക്കം അഞ്ചു റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്‌സിന്റെ ബൗളിങില്‍ ജോസ് ബട്‌ലര്‍ പിടികൂടുകയായിരുന്നു. രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ രാഹുല്‍ ക്രീസ് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ അദ്ദേഹത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചത്.

ഇനിയെത്ര സഹിക്കണം?

ഇനിയെത്ര സഹിക്കണം?

ഇന്ത്യയുടെ എല്ലാ ടീമുകളില്‍ നിന്നും കെഎല്‍ രാഹുലിനെ എത്രയും പെട്ടെന്നു പുറത്താക്കണമെന്നു ഞങ്ങള്‍ ഫാന്‍സ് ആവശ്യപ്പെടുകയാണ്. മനോഹരമായ ഇന്ത്യന്‍ ടീമിനു വേണ്ടി അയാള്‍ ഓപ്പണറായി കളിക്കുന്നതു കാരണം ഞങ്ങള്‍ ഫാന്‍സ് വളരെയധികം സഹിച്ചിട്ടുണ്ട്. ഇനിയുമെത്ര തവണ ഞങ്ങള്‍ സഹിക്കണം? എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

രാഹുല്‍ ചതിയന്‍

രാഹുല്‍ ചതിയന്‍

കെഎല്‍ രാഹുലിനെ ഞാന്‍ ചതിയനെന്നായിരിക്കും വിളിക്കുക. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സകോര്‍ ചെയ്യാന്‍ അയാള്‍ക്കു കഴിയുന്നില്ല. രാഹുലിന്റെ മോശം പ്രകടനം ടീമിനെയും കടുത്ത സമ്മര്‍ദ്ദത്തിലേക്കു തള്ളിയിടുകയാണ്. ഈ കാരണത്താലാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ചതിയനെന്നു വിളിക്കുന്നതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

Also Read: T20 World Cup 2022: എതിരാളി ഇന്ത്യയെങ്കില്‍ എന്താവും തന്ത്രം? തുറന്നു പറഞ്ഞ് ബാബര്‍

ബിസിസിഐ വിശദീകരിക്കാമോ?

ബിസിസിഐ വിശദീകരിക്കാമോ?

എന്തുകൊണ്ടാണ് ആദ്യത്തെ ആറോവറുകളില്‍ പവര്‍പ്ലേയുടെ ആനുകൂല്യമുണ്ടെന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു നമ്മുടെ കോച്ചിങ് സ്റ്റാഫ് പഠിപ്പിച്ച് കൊടുക്കാത്തതെന്നു ബിസിസിഐ വിശദീകരിക്കാമോ? നമ്മുടെ മഹാന്‍മാരായ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും പവര്‍പ്ലേയില്‍ നങ്കൂരമിട്ട് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എതിരാളികളെ പിന്തുണയ്ക്കാനുള്ള വളരെ നല്ല സ്ട്രാറ്റെജിയാണ് ഇതെന്നും ഒരു യൂസര്‍ പരിഹാസരൂപേണ കുറിച്ചു.

രാഹുലിന്റെ പ്രകടനം

രാഹുലിന്റെ പ്രകടനം

ടി20 ലോകകപ്പില്‍ ആദ്യ എട്ടു റാങ്കുകളിലുള്ള ടീമുകള്‍ക്കെതിരേ കെഎല്‍ രാഹുലിന്റെ പ്രകടനം- അഞ്ച് ഇന്നിങ്‌സ്, റണ്‍സ് 39, സ്‌ട്രൈക്ക് റേറ്റ് 76.47, ശരാശരി 7.8 എന്നിങ്ങനെയാണ് എന്നായിരുന്നു ഒരു ട്വീറ്റ്.
കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഞാന്‍ കെഎല്‍ രാഹുലിനെക്കുറിച്ച് എഴുതിയിരുന്നു. വലിയ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാനുള്ള സ്വാഭാവികമായ കഴിവ് അയാള്‍ക്കില്ല. ഇത്തരം മോശം കളിക്കാരെ ടീമിലെടുത്ത് ഐസിസിയുടെ എത്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍ക്കണം. ഒരുപാട് അപകടകാരികളായ ബാറ്റര്‍മാര്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നിട്ടും ഇന്ത്യ ഈ മെഗാ ഫ്‌ളോപ്പിനെ എന്തുകൊണ്ട് നിലനിര്‍ത്തുന്നുവെന്ന് ഒരു യൂസര്‍ ആഞ്ഞടിച്ചു.

Also Read: നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയവര്‍ ഇപ്പോള്‍ ഫൈനലില്‍! ഇന്ത്യക്കും ഇംഗ്ലണ്ടിനും മുട്ടിടിക്കും

ഒരോവര്‍ കുറവായിരിക്കും

ഒരോവര്‍ കുറവായിരിക്കും

കെഎല്‍ രാഹുലാണ് ഇന്ത്യക്കുവേണ്ടി ടി20യില്‍ ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഒരു കാര്യം ഒരു കാര്യം നന്നായി ഓര്‍ക്കണം. നിങ്ങള്‍ക്കു അതൊരു 19 ഓവര്‍ മാച്ചായിരിക്കും എന്നതാണ് ഇക്കാര്യമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് ടി20യില്‍ ടെസ്റ്റ് കളിക്കുന്ന രോഹിത് ശര്‍മ ഓപ്പണ്‍ ചെയ്യാനിറങ്ങുന്നത്. ദയനീയ ടീം സെലക്ഷനാണ് സെമിയില്‍ ഇന്ത്യ നടത്തിയത്. എന്തുകൊണ്ടാണ് യുസ്വേന്ദ്ര ചഹലിനെ കളിപ്പിക്കാതിരുന്നത്. കെഎല്‍ രാഹുല്‍ ദയനീയ ബാറ്ററാണ്. അയാളെ എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും കളിപ്പിക്കുന്നതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

Story first published: Thursday, November 10, 2022, 16:02 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+