
സൂര്യ വൈകിപ്പോയി
ചില സമയങ്ങളില്‍ ഞങ്ങള്‍ അത്ര നന്നായിട്ടല്ല ബാറ്റ് ചെയ്യുന്നതെന്നു എനിക്കു തോന്നാറുണ്ട്. വിരാട് കോലിയും സൂര്യകുമാര്‍ യാദവും വളരെ ഉജ്ജ്വലമായി കളിക്കുന്നുണ്ടെന്നും തോന്നിയിട്ടുണ്ടെന്നു ഹാര്‍ദിക് പാണ്ഡ്യ ചിരിയോടെ പറഞ്ഞു.
വിരാട് വര്‍ഷങ്ങളായി നമുക്കു വേണ്ടി ഇതേ രീതിയില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന താരമാണ്. പക്ഷെ സൂര്യ രണ്ടു വര്‍ഷങ്ങള്‍ മുമ്പെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണമായിരുന്നുവെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു. ദൈവം എന്നിട്ടും കരുണയുള്ളവനാണ്. ഞങ്ങള്‍ക്കു വേണ്ടി അതിശയിപ്പിക്കുന്ന പ്രകടനമാണ് സൂര്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഹാര്‍ദിക് വ്യക്തമാക്കി.

ലോകകകപ്പിലെ പ്രകടനം
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ബാറ്റിങാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ടീമംഗമായ വിരാട് കോലിക്കു പിറകില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 76 ശരാശരിയില്‍ 228 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 190 എന്ന അവിശ്വസനീയ ശരാശരിയിലാണിത്.
ചിരവൈരികളായ പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ 15 റണ്‍സിനു പുറത്തായെങ്കിലും അടുത്ത നാലു കളിയില്‍ മൂന്നിലും ഫിഫ്റ്റി പ്ലസ് കുറിക്കാന്‍ സൂര്യക്കു സാധിച്ചു. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

ആത്മവിശ്വാസത്തിന്റെ രഹസ്യം
ഏതു പ്രതിസന്ധി ഘട്ടത്തിലും വളരെ കൂളായി, ആത്മവിശ്വാസത്തോടെ കളിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ചും ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണ് ഇത്ര കൂളായി നില്‍ക്കുന്നതെന്നു പലരും എന്നോടു ചോദിക്കാറുണ്ട്. ഇതിനു എന്നെ സഹായിക്കുന്നത് നല്ല തയ്യാറെടുപ്പാണ്. അല്ലാതെ ജന്‍മസിദ്ധമായി ലഭിച്ച കഴിവല്ല ഇത്.
നിങ്ങള്‍ നന്നായി തയ്യാറെടുക്കുകയും എല്ലാ ബോക്‌സുകളും ടിക്ക് ചെയ്യുകയും ചെയ്താല്‍ സ്വന്തം കഴിവില്‍ നിങ്ങള്‍ക്കു ആത്മവിശ്വാസമുണ്ടാവും. എന്നെ കൂളായി തുടരാന്‍ സഹായിക്കുന്നതും ഇതു തന്നെയാണെന്നു ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

സെമിയില്‍ ഇന്ത്യക്കു ബാറ്റിങ്
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ടോസിനു ശേഷം ഇന്ത്യ ബാറ്റിങിന് അയക്കപ്പെട്ടിരിക്കുകയാണ്. 12 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയിലാണ്. വിരാട് കോലിയും (29) ഹാര്‍ദിക് പാണ്ഡ്യയുമാണ് (1) ക്രീസില്‍. കെഎല്‍ രാഹുല്‍ (5), നായകന്‍ രോഹിത് ശര്‍മ (27), സൂര്യകുമാര്‍ യാദവ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.
സൂപ്പര്‍ 12ല്‍ നേരത്തേ സിംബാബ്‌വെയ്‌ക്കെതിര കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ സെമിയില്‍ ഇറങ്ങിയത്. റിഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തിക് കൡച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും റിഷഭിനെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
Also Read: T20 World Cup 2022: ഇന്ത്യക്കെതിരേ ഫൈനലിനു മൂഡില്ല! കപ്പ് ഞങ്ങള്‍ക്കെന്നു പാക് ഫാന്‍സ്

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), അലെക്‌സ് ഹേല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്.


Click it and Unblock the Notifications












