T20 World Cup 2022: ഇന്ത്യക്കെതിരേ ഫൈനലിനു മൂഡില്ല! കപ്പ് ഞങ്ങള്‍ക്കെന്നു പാക് ഫാന്‍സ്

ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനല്‍ പോലും കാണാതെ നാണംകെട്ട് നാട്ടിലേക്കു മടങ്ങുമെന്ന് കരുതിയ ഇടത്തു നിന്നും പാകിസ്താന്‍ ടീം ഇപ്പോള്‍ കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയതോടെ ആരാധകര്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. നേരത്തേ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെയും പാക് കളിക്കാരെയും പിസിബിയെയുമെല്ലാം തെറിവിളിച്ച ആരാധകര്‍ ഇപ്പോള്‍ ടീമിന്റെ ഗംഭീര തിരിച്ചുവരവ് മതിമറന്ന് ആഘോഷിക്കുകയാണ്.
ആദ്യ സെമി ഫൈനലില്‍ കരുത്തരായ ന്യൂസിസലാന്‍ഡിനെ നിഷ്പ്രഭരാക്കിയാണ് പാകിസ്താന്‍ ജയിച്ചുകയറിയത്. സിഡ്നിയില്‍ നടന്ന സെമി ഫൈനലില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്. ഫൈനലില്‍ ഇനി ആരു വന്നാലും തങ്ങളെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാക് ആരാധകര്‍. സെമിയിലെ വിജയത്തിനു ശേഷം സ്‌റ്റേഡിയത്തിനു പുറത്തുവച്ച് ഒരു പാക് മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ഫാന്‍സ്.

ഇന്ത്യ സെമിയില്‍ തോല്‍ക്കും
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ തോല്‍ക്കുമെന്നായിരുന്നു ഒരു പാക് ആരാധകന്റെ പ്രതികരണം. സെമിയില്‍ തോറ്റ് ഇന്ത്യ നാട്ടിലേക്കു മടങ്ങും. പാകിസ്താനും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഫൈനല്‍. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാകിസ്താന്‍ കപ്പടിക്കും. ഫൈനലില്‍ ഇന്ത്യക്കെതിരേ കളിക്കാന്‍ പാകിസ്താന് മൂഡില്ലെന്നും ഒരു പാക് ഫാന്‍ പറയുന്നു.

ഇന്ത്യയോടു പകരം വീട്ടണം
ഫൈനലില്‍ ആരു തന്നെ വന്നാലും പാകിസ്താനു ഭയമില്ലെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്. ഫൈനലിലെ എതിരാളി ഇന്ത്യയോ, ഇംഗ്ലണ്ടോ ആവട്ടെ ഞങ്ങള്‍ക്കു ആരെയും പേടിയില്ല. ഇന്ത്യയാണ് ഫൈനലില്‍ വരുന്നതെങ്കില്‍ നേരത്തേയേറ്റ പരാജയത്തിനു ഞങ്ങള്‍ പകരം വീട്ടും. എതിരാളി ഇംഗ്ലണ്ടാണെങ്കില്‍ 1992ലെ ഫൈനല്‍ ആവര്‍ത്തിച്ച് അവരെ തോല്‍പ്പിച്ച് പാകിസ്താന്‍ കപ്പുയര്‍ത്തുമെന്നും പാക് ആരാധകന്‍ ആവേശത്തോടെ പ്രതികരിച്ചു.

ബാബറിനും പ്രശംസ
ലോകകപ്പിലെ കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം റണ്‍സ് നേടാന്‍ പാടുപെട്ട പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം സെമിയില്‍ ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്നു. 53 റണ്‍സാണ് അദ്ദേഹം നേടിയത്. ന്യൂസിലാന്‍ഡിനെതിരേ ബാബറിന്റെ പ്രകടനത്തെയും ആരാധകര്‍ വാനോളം പുകഴ്്ത്തുകയാണ്.
ഇതിഹാസം എല്ലായ്‌പ്പോഴും ഇതിഹാസം തന്നെയാണ്. ഇത്തരം സന്ദര്‍ങ്ങളിലാണ് ഒരു യഥാര്‍ഥ ബാറ്ററെ നമുക്ക് കാണാന്‍ സാധിക്കുക. ടീമിന് ഏറ്റവുമധികം തന്നെ ആവശ്യമുള്ളപ്പോള്‍ മുന്നോട്ടു വരികയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്ത ബാബര്‍ താന്‍ ആരാണെന്നു ലോകത്തിനു വീണ്ടും കാണിച്ചുകൊടുത്തിരിക്കുകയാണെന്നും ഒരു പാക് ആരാധകന്‍ വ്യക്തമാക്കി.

കിരീടം പാകിസ്താന് പിന്നാലെ ഓടുന്നു
പാകിസ്താന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ലോക കിരീടം ടീമിന്റെ പിറകെ വരിയാണെന്നായിരുന്നു സെമി ഫൈനലിലെ വിജയത്തെക്കുറിച്ച് ഒരു ആരാധകന്റെ പ്രതികരണം. നേരത്തേയെല്ലാം പാകിസ്താന്‍ ട്രോഫിക്കു പിറകെയാണ് ഓടിയിരുന്നത്. ഇപ്പോള്‍ ട്രോഫി പാകിസ്താന് പിറകെയാണ് ഓടുന്നത്. ഫൈനലില്‍ ഇന്ത്യ, ഇംഗ്ലണ്ട് ഇവരില്‍ ആരായിരിക്കും എതിരാളിയെന്നാണ് അറിയാനുള്ളത്. രണ്ടില്‍ ആരു തന്നെ വന്നാലും അവരെ തോല്‍പ്പിച്ച് പാകിസ്താന്‍ ലോകകപ്പുമായി നാട്ടിലേക്കു മടങ്ങുമെന്നാണ് പാക് ആരാധകന്‍ പറഞ്ഞത്.
Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

വിജയമൊരുക്കിയത് ബൗളര്‍മാര്‍
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന് വിജയമൊരുക്കിയത് ബൗളര്‍മാരാണെന്നാണ് ഒരു ആരാധകന്റെ വിലയിരുത്തല്‍. ഇതു ബാറ്റിങ് പിച്ചാണെന്നു എല്ലാവര്‍ക്കുമറിയാം. പാകിസ്താന് വിജയത്തിലേക്കുള്ള അടിത്തറയിട്ടത് ബൗളര്‍മാരാണ്. ന്യൂസിലാന്‍ഡിനെപ്പോലെയൊരു ടീമിനെ 180ല്‍ താഴെ റണ്‍സില്‍ പിടിച്ചുനിര്‍ത്താനായത് ഗംഭീര ബൗളിങ് കൊണ്ടു മാത്രമാണ്. കൂടാതെ ഫീല്‍ഡിങും മികച്ചതായിരുന്നു. കളി ജയിക്കാന്‍ പകുതി സഹായിച്ചത് ഫീല്‍ഡിങാണ്. ഷദാബ് ഖാന്‍ നേരിട്ടുള്ള ത്രോയിലൂടെ നടത്തിയ റണ്ണൗട്ട് ഉജ്ജ്വലമായിരുന്നു. ഫൈനലിലും ഇതേ തരത്തില്‍ പെര്‍ഫോം ചെയ്താല്‍ പാകിസ്താന്‍ കപ്പുമായി മടങ്ങും. ഫൈനലിലെ എതിരാളിയായി ഇന്ത്യ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ നേരയേറ്റ തോല്‍വിക്കു പ്രതികാരവും ചെയ്യാനാവുമെന്നും പാക് ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications