T20 World Cup 2022: ഷഹീന്‍-ബുംറ, ആരാവും കൂടുതല്‍ തിളങ്ങുക?, തിരഞ്ഞെടുത്ത് പോണ്ടിങ്

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ തീര്‍ച്ചയായും ഫേവറേറ്റുകള്‍ അവര്‍ തന്നെയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കിരീട പോരാട്ടത്തില്‍ കംഗാരുക്കള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.
ലോകകപ്പിന് വേദി ഓസ്‌ട്രേലിയയായതിനാല്‍ത്തന്നെ പേസ് ബൗളര്‍മാര്‍ക്കാവും കൂടുതല്‍ മുന്‍തൂക്കം. പേസും ബൗണ്‍സും തുണക്കുന്ന പിച്ചില്‍ മികച്ച പേസ് ബൗളര്‍മാരുള്ള ടീമുകള്‍ക്ക് കൂടുതല്‍ ശോഭിക്കാനാവും. ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടമെത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഷഹീന്‍ അഫ്രീദി-ജസ്പ്രീത് ബുംറ എന്നീ രണ്ട് പേസര്‍മാരിലേക്കാവും.

പാക് ഇടം കൈയന്‍ പേസര്‍ ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്‍ ബാറ്റിങ് നിരക്ക് എത്രത്തോളം വെല്ലുവിളി ഉയര്‍ത്താന്‍ ബുംറക്ക് സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഷഹീന്‍-ബുംറ എന്നിവരില്‍ ആരാവും കൂടുതല്‍ ശോഭിക്കുകയെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്.
'എങ്ങനെയാണ് ഈ രണ്ട് താരങ്ങളേയും വേര്‍തിരിക്കുക?. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക ക്രിക്കറ്റില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന രണ്ട് ബൗളര്‍മാരാണവര്‍. ഇവരില്‍ ആര് കൂടുതല്‍ തിളങ്ങുമെന്ന് ചോദിച്ചാല്‍ അനുഭവസമ്പത്തിനൊപ്പമാവും ഞാന്‍ പോവുക. ബുംറയാവും തിളങ്ങുക. ഓസ്‌ട്രേലിയയില്‍ ഷഹീനെക്കാള്‍ കൂടുതല്‍ അനുഭവസമ്പത്ത് ബുംറക്കുണ്ട്. വലിയ ടൂര്‍ണമെന്റുകള്‍ ഓസ്‌ട്രേലിയയില്‍ കളിച്ച ആത്മവിശ്വാസവും ബുംറക്കാണ്'-പോണ്ടിങ് പറഞ്ഞു.
IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇതിനോടകം നിരവധി തവണ ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കളിച്ച അനുഭവസമ്പത്ത് ബുംറക്കുണ്ട്. പിച്ചിലെ ബൗണ്‍സും സ്വിങ്ങും വേഗവുമെല്ലാം ഷഹീനെക്കാള്‍ നന്നായി ബുംറക്കറിയാം. എന്നാല്‍ ഷഹീന്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ബൗളറാണ്. ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് തന്റെ ഉയരക്കൂടുതല്‍ മുതലാക്കി പന്തെറിയാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

ബാബര്‍ അസം-ജോസ് ബട്‌ലര്‍ എന്നിവരിലെ മികച്ചവനെക്കുറിച്ചും പോണ്ടിങ് പ്രതികരിച്ചു. ടി20യില്‍ ബാബറിനെക്കാള്‍ ഒരുപടി മുന്നിലാണ് ബട്‌ലറെന്നാണ് പോണ്ടിങ് പറയുന്നത്. 'ബാബര്‍ സാങ്കേതികമായി ബട്‌ലറെക്കാള്‍ മികച്ച താരമാണ്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് നോക്കുക. അവിടെ ഒരു താരതമ്യത്തിന്റെ സാധ്യതയില്ല. ബട്‌ലര്‍ വളരെ മുന്നിലാണ്. ബാബറിനെപ്പോലെയല്ല, 360 ഡിഗ്രി താരമാണ് ബട്‌ലര്‍'-പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്നുവെന്നതിന്റെ പേരില്‍ ബാബറിന് വളരെയധികം വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാബര്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് വിമര്‍ശകരുടെ വായടപ്പിച്ചത്. 66 പന്തില്‍ 11 ഫോറും 5 സിക്‌സുമടക്കം 110 റണ്‍സുമായി ബാബര്‍ പുറത്താവാതെ നിന്നു. ടി20 ലോകകപ്പിലെ പാകിസ്താന്റെ കിരീട സാധ്യതകളില്‍ വലിയ പങ്കാണ് ബാബറിനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications