T20 World Cup 2022: ഇന്ത്യ തിടുക്കം കാട്ടി!, ഹര്‍ഷല്‍ അല്ല ബുംറ, രൂക്ഷ വിമര്‍ശനവുമായി കനേരിയ

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടക്കവെ കടുത്ത തിരിച്ചടിയായിരിക്കുകയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ കാത്തിരുന്നത് വലിയ തിരിച്ചടിയാണ്. ആദ്യ മത്സരത്തില്‍ത്തന്നെ ഗംഭീര പ്രകടനത്തോടെ ബുംറ വരവറിയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ തല്ലുകൊള്ളിയായി മാറി.
പരിക്കിനെത്തുടര്‍ന്ന് മൂന്നാം മത്സരം ബുംറ കളിച്ചില്ല. ഇപ്പോഴിതാ ബുംറയുടെ പരിക്ക് ഗുരുതരമാവുകയും ടി20 ലോകകപ്പ് നഷ്ടമാവുകയും ചെയ്തു. ബുംറയുടെ നഷ്ടം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവുതന്നെയാണ്. ഇന്ത്യ അനാവശ്യമായി തിടുക്കം കാട്ടിയതാണ് ബുംറക്ക് ലോകകപ്പ് നഷ്ടമാവാന്‍ കാരണമെന്ന് പറയാം. ഓസീസ് സാഹചര്യത്തില്‍ ബുംറയെപ്പോലൊരു സ്റ്റാര്‍ പേസറില്ലാതെ ഇന്ത്യക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

വേഗത്തില്‍ താളം കണ്ടെത്താനാവും
ഇപ്പോഴിതാ ബുംറയുടെ പരിക്കിന്റെ വാര്‍ത്തക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. 'ടി20 ലോകകപ്പിലേക്ക് നേരിട്ട് ബുംറ തിരിച്ചുവരവ് നടത്തുന്നതായിരുന്നു നല്ലത്. ലോകകപ്പിന് മുമ്പ് പരിശീലന മത്സരം കളിച്ച് താളത്തിലേക്കെത്താന്‍ അവന് സാധിക്കുമായിരുന്നു. ഹര്‍ഷല്‍ പട്ടേലിനെപ്പോലെയോ മറ്റുള്ള ബൗളര്‍മാരെപ്പോലെയോ അല്ല അവന്‍.
പഴയ താളത്തിലേക്കെത്താന്‍ അധികം സമയം അവന് ആവിശ്യമില്ല. അവന്റെ തിരിച്ചുവരവ് സമയം തെറ്റായിപ്പോയി. പരിക്കിന്റെ പിടിയിലായിരുന്നു അവന്‍. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളും അവന്‍ കളിക്കും. ബിസിസി ഐയും ടീം മാനേജ്‌മെന്റും അവന് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്. മെഡിക്കല്‍ ടീം അവന്റെ ഫിറ്റ്‌നസില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു'-കനേരിയ പറഞ്ഞു.

ബുംറയുടെ അഭാവം വലിയ തലവേദന
ബുംറയുടെ പരിക്ക് ഇന്ത്യക്ക് ഉണ്ടാക്കിയിരിക്കുന്നത് ചെറിയ തലവേദനയല്ല. സമീപകാലത്തായി ഇന്ത്യയുടെ ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബുംറയിലായിരുന്നു പ്രതീക്ഷ. ബുംറയുടെ വരവോടെ ഇന്ത്യയുടെ ഡെത്ത് ഓവറിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് തിരിച്ചടിയായി പരിക്കേല്‍ക്കുന്നത്.
Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ബുംറയുടെ പകരക്കാരനാര്?
ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്ക് മുഹമ്മദ് ഷമിയെ പരിഗണിക്കേണ്ടതായി വരും. ഷമി ഡെത്ത് ഓവറില്‍ വലിയ മികവ് കാട്ടുന്ന ബൗളറല്ല. ന്യൂബോളില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുമ്പോഴും ഡെത്ത് ഓവറില്‍ അദ്ദേഹം അത്ര മികച്ചവനല്ല. ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറുമെല്ലാം അവസാന ഓവറുകളില്‍ തല്ലുകൊള്ളികളായി മാറുന്നു. ദീപക് ചഹാറിനെ ഇന്ത്യ പരിഗണിച്ചാലും ഡെത്ത് ഓവറില്‍ മികവ് കാട്ടാനാവില്ല. ന്യൂബോളില്‍ മാത്രമാണ് മികവ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications