T20 World Cup 2022: ഇന്ത്യ - പാക് പോര് നടന്നേക്കില്ല! ഉപേക്ഷിച്ചേക്കും, ആരാധകര്‍ക്കു ഞെട്ടല്‍
ടി20 ലോകകപ്പില്‍ അടുത്ത ഞായറാഴ്ച മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പക്ഷെ ഈ മല്‍സരം ഒരുപക്ഷെ നടന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരെ സംബന്ധിച്ച് അപ്രതീക്ഷിത ഷോക്ക് തന്നെയാണിത്.
ഈ വര്‍ഷം ഇതു മൂന്നാംതവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയിരുന്നു. ഒന്നു ഗ്രൂപ്പ്ഘട്ടത്തിലായിരുന്നെങ്കില്‍ മറ്റൊന്ന് സൂപ്പര്‍ ഫോറിലുമായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുകയായിരുന്നു.

മഴ ഭീഷണി
കാലാവസ്ഥയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു ഭീഷണിയാവുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെല്‍ബണില്‍ മഴയുണ്ട്. മല്‍സരദിനമായ 23നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
മെല്‍ബണില്‍ ഞായറാഴ്ച രാവിലെയും വൈകീട്ടും ശക്തമാമായ മഴ പെയ്യുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ പ്രവചനം ഫലിക്കുകയാണെങ്കില്‍ ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം മഴയില്‍ ഒലിച്ചുപോവുമെന്നുറപ്പാണ്.
Also Read: T20 World Cup 2022: പാക് പോരിന് മുമ്പ് ഇന്ത്യക്കു മൂന്ന് തലവേദനകള്‍! ഏതൊക്കെ എന്നറിയാം

ഉപേക്ഷിച്ചാല്‍ പോയിന്റ് പങ്കിടും
ഇന്ത്യ- പാകിസ്താന്‍ അങ്കത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തേ തന്നെ വിറ്റുപോയിരുന്നു. ലോകകപ്പിന്റെ ഫൈനലിലേക്കാള്‍ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഈ പോരാട്ടത്തിനായി കാത്തിരികകുന്നത്. എന്നാല്‍ മഴ എല്ലാം തകിടം മറിച്ചിരിക്കുകയാണ്.
മഴയെ തുടര്‍ന്ന് ഞായറാഴ്ച മല്‍സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. മഴ വില്ലനായാല്‍ കളി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴികളുമില്ല. മല്‍സരം വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ ഇന്ത്യക്കും പാകിസ്താനും ഓരോ പോയിന്റ് വീതമായിരിക്കും ലഭിക്കുക.

രണ്ടാം തവണയും ഒരേ ഗ്രൂപ്പില്‍
സൂപ്പര്‍ 12ലാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. തുടരെ രണ്ടാമത്തെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയി്ല്‍ നടന്ന ടൂര്‍ണമെന്റിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നും ആദ്യ മല്‍സരം ഇവര്‍ തമ്മിലായിരുന്നു.
ബാബര്‍ ആസം നയിച്ച പാകിസ്താന്‍ അന്നു വിരാട് കോലിയുടെ ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയമാണിത്.

ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

പാകിസ്താന്‍ ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഹൈദര്‍ അലി, ആസിഫ് അലി, ഖുശ്ദില്‍ ഷാ, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഗഹമ്മദ് നവാസ്, മുഹമ്മദ് വസീം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഷഹീന്‍ അഫ്രീഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications