Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മൂന്നു പേര്‍ 'പ്രശ്‌നക്കാര്‍', പുറത്താക്കായില്‍ രോഹിത് ലോകകപ്പ് നേടും!

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ രോഹിത് ശര്‍മ കിരീടം ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നു ആരാധകര്‍ സ്വപ്‌നം കാണുകയാണ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം മറ്റൊരു ക്യാപ്റ്റനും ടി20 ലോകകപ്പോ ഐസിസി ട്രോഫിയോ വിജയിക്കാനായിട്ടില്ല. വിരാട് കോലിക്കു സാധിക്കാതെ പോയത് ഹിറ്റ്മാന് കഴിയുമോയെന്ന് അടുത്ത ടി20 ലോകകപ്പില്‍ ഉത്തരം ലഭിക്കും.

ബുംറയ്ക്കും ജഡേജയ്ക്കും പരിക്ക്

ബുംറയ്ക്കും ജഡേജയ്ക്കും പരിക്ക്

ശക്തമായ ടീമിനെയാണ് ഈ ലോകകപ്പിനായി ഇന്ത്യ അയക്കുന്നത്. അതിനിടെ രവീന്ദ്ര ജഡേജയെയും ജസ്പ്രീത് ബുംറയെയും പരിക്കുകളെ തുടര്‍ന്ന് ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. എങ്കിലും ലോകകപ്പ് നേടാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിനുണ്ടെന്നു കാണാം. എങ്കിലും ലോകകപ്പ് വിജയിക്കണമെങ്കില്‍ ടീമിലെ ചില താരങ്ങളെ രോഹിത് എത്രയും വേഗത്തില്‍ ഒഴിവാക്കിയേ തീരൂ. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

രോഹിത് ശര്‍മ എത്രയും വേഗത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ട ഒരു താരം വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മികച്ച ബൗളറാണെങ്കിലും ടി20യില്‍ ഈ മാജിക്ക് അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം വെറും ആറു ടി20കളിലാണ് അശ്വിന്‍ കളിച്ചത്. ഇവയില്‍ നിന്നും 6.12 ഇക്കോണമി റേറ്റില്‍ 29.40 ശരാശരിയില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ.

ഒരു വിക്കറ്റ് പോലുമില്ല

ഒരു വിക്കറ്റ് പോലുമില്ല

സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അശ്വിന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം ഒരു മെയ്ഡനടക്കം എട്ടു റണ്‍സാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. മറ്റു ബൗളര്‍മാരെല്ലാം ഒരു വിക്കറ്റെങ്കിലും വീഴ്ത്തിയപ്പോള്‍ അശ്വിനു മാത്രം വെറും കൈയോടെ മടങ്ങേണ്ടി വരികയായിരുന്നു. ലോകകപ്പില്‍ വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന ബൗളര്‍മാരെയാണ് ഇന്ത്യക്കു വേണ്ടത്. അതുകൊണ്ടു തന്നെ അശ്വിനെ പുറത്തിരുത്താനായിരിക്കണം രോഹിത് ശ്രദ്ധിക്കേണ്ടത്.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന വിശേഷണത്തോടെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറിപ്പറ്റിയ ഫാസ്റ്റ് ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. പക്ഷെ പരിക്കു മാറി ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയ ശേഷം പഴയ ലൈനും ലെങ്ത്തുമെല്ലാം ഹര്‍ഷലിനു നഷ്ടപ്പെട്ടതായാണ് കാണപ്പെടുന്നത്. ഓസീസ് ബാറ്റര്‍മാര്‍ അദ്ദേഹത്തെ ശരിക്കും കൈകാര്യം ചെയ്തിരുന്നു. സ്ലോ ബോളുകളും യോര്‍ക്കറുകളുമെല്ലാം ഹര്‍ഷല്‍ മിസ് ചെയ്തപ്പോള്‍ വളരെ അനായാസമാണ് ഓസീസ് താരങ്ങള്‍ റണ്‍സ് വാരിക്കൂട്ടിയത്. പരമ്പരയില്‍ 12.38 ആയിരുന്നു ഹര്‍ഷലിന്റെ ഇക്കോണമി റേറ്റ്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം.

കൂടുതല്‍ നല്ല ഓപ്ഷന്‍

കൂടുതല്‍ നല്ല ഓപ്ഷന്‍

ടി20 ലോകകപ്പില്‍ അദ്ദേഹം താളം വീണ്ടെടുക്കുമോയെന്ന കാര്യം സംശയമാണ്. ഹര്‍ഷലിനെ ഒഴിവാക്കി ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവരിലൊരാളെ കളിപ്പിക്കുന്നതായിരിക്കും രോഹിത്തിനെ സംബന്ധിച്ച് കൂടുതല്‍ മികച്ച ഓപ്ഷന്‍.

Also Read: ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ദീപക് ഹൂഡ

ദീപക് ഹൂഡ

വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ഇതുവരെ കളിച്ചത് 12 ടി20കളിലാണ്. ഇവയില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ഹൂഡ 41.85 ശരാശരിയില്‍ 293 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ചില നിര്‍ണായക സന്ദര്‍ന്ദഭങ്ങളില്‍ ഹൂഡ ബാറ്റിങില്‍ വന്‍ പരാജയമായി മാറി. ഓള്‍റൗണ്ടറായിട്ടും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല.

ബൗളിങിലും മികവ് പുലര്‍ത്തിയില്ല

ബൗളിങിലും മികവ് പുലര്‍ത്തിയില്ല

നാലു ടി20കളിലായി ഇതുവരെ ആറോവറുകളാണ് ഹൂഡ ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും വീഴ്ത്തിയത് ഒരേയൊരു വിക്കറ്റുമാണ്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു വിശ്വസിക്കാവുന്ന താരമല്ല ഹൂഡയെന്നു കാണാം. അതുകൊണ്ടു തന്നെ താരത്തെ പുറത്തിരുത്തുന്നാവും അദ്ദേഹത്തിനും ടീമിനും കൂടുതല്‍ ഗുണം ചെയ്യുക.

Story first published: Friday, September 30, 2022, 18:02 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+