Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി ആരാധകരെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യക്ക് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ പുറത്തായതോടെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയരുന്നത്. നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പ്രധാനമായി പറയാം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരേയും വിമര്‍ശനം ശക്തം. ഇന്ത്യയുടെ പല തീരുമാനങ്ങളും പാളിയതിന് കാരണം ദ്രാവിഡാണെന്നാണ് ഒരു പറ്റം ആരാധകരുടെ വിമര്‍ശനം. ഇപ്പോഴിതാ ഇന്ത്യക്ക് ടീം സെലക്ഷനില്‍ പറ്റിയ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

സഞ്ജു സാംസണ്‍ വേണമായിരുന്നു

സഞ്ജു സാംസണ്‍ വേണമായിരുന്നു

സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിക്കാതിരുന്ന തീരുമാനത്തിനെതിരേ ഇപ്പോള്‍ വലിയ വിമര്‍ശനം ഉയരുന്നു. ഇന്ത്യ ടി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചത് ദിനേഷ് കാര്‍ത്തികിനേയും റിഷഭ് പന്തിനെയുമായിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കും മികവിനൊത്ത് ഉയരാനായില്ല. ഒരു മത്സരത്തില്‍ പോലും ഇരുവര്‍ക്കും തിളങ്ങാനായിരുന്നില്ല. ഇന്ത്യ സഞ്ജു സാംസണിനെ ടീമില്‍ നിന്ന് തഴയാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു ലോകകപ്പിന് മുമ്പ് കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും പിന്തുണച്ചില്ലെന്ന ആക്ഷേപം ദ്രാവിഡിനെതിരേ ഉയരുന്നു.

Also Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

ചഹാലിനെ ബെഞ്ചിലിരുത്തി

ചഹാലിനെ ബെഞ്ചിലിരുത്തി

ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ചഹാലാണ്. എന്നിട്ടും ഒരു മത്സരത്തില്‍ പോലും ചഹാലിന് ഇന്ത്യ അവസരം നല്‍കിയില്ല. ആദില്‍ റഷീദ്, വനിന്‍ഡു ഹസരങ്ക തുടങ്ങിയ സ്പിന്നര്‍മാരെല്ലാം മികവ് കാട്ടിയപ്പോഴും ഇന്ത്യ കൈക്കുഴ സ്പിന്നറായ ചഹാലിനെ ബെഞ്ചിലിരുത്തി. ഇത് ദ്രാവിഡിന്റെ മണ്ടന്‍ തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറായിട്ടും ചഹാലിനെ പേയിങ് 11നിന്ന് പുറത്തിരുത്തിയത് വലിയ തിരിച്ചടിയായി മാറിയെന്നാണ് ആരാധക പക്ഷം.

മികച്ച ഇടം കൈയന്‍മാരെ കണ്ടെത്തിയില്ല

മികച്ച ഇടം കൈയന്‍മാരെ കണ്ടെത്തിയില്ല

രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം ഇന്ത്യയുടെ ബെഞ്ച് കരുത്ത് കുറഞ്ഞിട്ടുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ ഓരോ ബാറ്റിങ് പൊസിഷനിലേക്കും കൃത്യമായ പകരക്കാരുണ്ടായിരുന്നു. ഇന്ത്യയുടെ ബെഞ്ച് കരുത്തിനെക്കുറിച്ച് ഒരിക്കല്‍ പോലും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. ഇന്ത്യക്ക് മികച്ച ബാക്കപ്പ് താരങ്ങളില്ല. ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതോടെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഉത്തമ പകരക്കാരനില്ലാത്ത അവസ്ഥ. മികച്ച ഇടം കൈയന്‍ താരങ്ങളെ വളര്‍ത്താന്‍ ദ്രാവിഡ് താല്‍പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.

രാഹുലിനെ മാറ്റാന്‍ തയ്യാറായില്ല

രാഹുലിനെ മാറ്റാന്‍ തയ്യാറായില്ല

ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം ഫോമില്‍ കളിച്ചത് കെ എല്‍ രാഹുലും നായകന്‍ രോഹിത് ശര്‍മയുമാണ്. നായക മികവിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിനെ ഇന്ത്യ പിന്തുണക്കുന്നതില്‍ യുക്തി കണ്ടെത്താം. എന്നാല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും രാഹുലിനെ എന്തിനാണ് ദ്രാവിഡ് പിന്തുണച്ചതെന്നതാണ് ആരാധകരുടെ ചോദ്യം. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ടീമിന്റെ ശൈലി ശരിയല്ല

ടീമിന്റെ ശൈലി ശരിയല്ല

ഇന്ത്യന്‍ ടീമിന്റെ ശൈലിയേ ശരിയല്ലെന്നും ആരാധകര്‍ പറയുന്നു. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ ടീമിനുണ്ടായിരുന്ന ആക്രമണ മുഖവും ഇപ്പോള്‍ നഷ്ടമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്റെ ശൈലി ആക്രമണമാണെന്ന് ദ്രാവിഡ് പറയുമ്പോഴും കളത്തില്‍ ഇത് കാണുന്നില്ല. ദ്രാവിഡിനെപ്പോലെ ക്ലാസിക് ശൈലിയുള്ള താരങ്ങളുമായാണ് ടി20കളിക്കാന്‍ പോയതെന്നും പൃഥ്വി ഷായെപ്പോലെ മികവുള്ളവരെ തഴഞ്ഞെന്നും ഇതെല്ലാം ദ്രാവിഡിന്റെ പോരായ്മയാണെന്നും ടി20 പരിശീലകസ്ഥാനത്ത് നിന്ന് ദ്രാവിഡിനെ മാറ്റണമെന്ന് പറയുന്നവരും ഏറെയാണ്.

Story first published: Thursday, November 10, 2022, 19:58 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+