
രവിചന്ദ്ര അശ്വിന്റെ അഭാവത്തിലാണ് ഇന്ത്യ അശ്വിന് അവസരം നല്‍കിയതെന്ന് പറയാം. ഇപ്പോഴിതാ അശ്വിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും അശ്വിന്‍ ടീമില്‍ ഉള്‍പ്പെടേണ്ടതിന്റെ ആവിശ്യകത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. 'മൂന്ന് സ്പിന്നര്‍മാരുമായി അധികം ടീമുകള്‍ ഓസ്‌ട്രേലിയക്ക് പോകില്ല.
ആര്‍ അശ്വിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആവിശ്യമുള്ള സമയത്ത് അവനെ ടീമില്‍ ലഭിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ആവിശ്യമെങ്കിലും ന്യൂബോളിലോ വലിയ മൈതാനങ്ങളിലോ അവനെ കളിപ്പിക്കാം. എതിര്‍ ടീമില്‍ ഒന്നിലധികം ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കില്‍ അവനെ പരിഗണിക്കാവുന്നതാണ്. രോഹിത് ശര്‍മ അശ്വിന്റെ അനുഭവസമ്പത്ത് മുന്നില്‍ക്കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് അവനെ പിന്തുണക്കുന്നത്.'-നെഹ്‌റ പറഞ്ഞു.
സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ടി20 ലോകകപ്പില്‍ മൂന്ന് സ്പിന്നര്‍മാരെയാണ് 15 അംഗ ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്. യുസ് വേന്ദ്ര ചഹാലാണ് അതില്‍ പ്രധാന താരം. സീനിയര്‍ സ്പിന്നര്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പാണ്. ജഡേജയുടെ അഭാവം നികത്താന്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയും ഇന്ത്യ പരിഗണിച്ചു. മൂന്നാം സ്പിന്നറായി അശ്വിനും ഇടം പിടിച്ചപ്പോള്‍ രവി ബിഷ്‌നോയ് ബാക്കപ്പായി മാറി.
അശ്വിന്‍ ബുദ്ധിമാനായ സ്പിന്നറാണ്. സാഹചര്യത്തിനനുസരിച്ച് പന്തെറിയാന്‍ കഴിവുള്ളവനാണെങ്കിലും ഓസീസ് സാഹചര്യത്തില്‍ വലിയ മികവുള്ളവനെന്ന് അശ്വിനെ വിളിക്കാനാവില്ല. ടെസ്റ്റില്‍ പോലും ഓസീസ് സാഹചര്യത്തില്‍ അശ്വിനെ ഇന്ത്യ വലിയ വിശ്വാസം നല്‍കാറില്ല. എന്നാല്‍ അക്ഷര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നാല്‍ ഇന്ത്യക്ക് പകരം പരീക്ഷിക്കാന്‍ അശ്വിന്‍ ടീമില്‍ വേണ്ടതായുണ്ട്.
T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

സമീപകാലത്തായി അശ്വിന്റെ ബാറ്റിങ് പ്രകടനം വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ അശ്വിനെന്ന ഓള്‍റൗണ്ടറില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമി കൂടി വേണമായിരുന്നുവെന്നും നെഹ്‌റ പറഞ്ഞു. ഐപിഎല്ലില്‍ ആശിഷ് നെഹ്‌റ പരിശീലകനായ ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ പേസറായിരുന്നു ഷമി. ന്യൂബോളില്‍ മിന്നും പ്രകടനം നടത്തി ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും ഷമിക്ക് സാധിച്ചിരുന്നു.

'ഒഴിവാക്കപ്പെട്ട നിരവധി പേരില്‍ ഷമിയാണ് എനിക്ക് പ്രധാനപ്പെട്ടവന്‍. അവന്‍ ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയത് കാണുമ്പോള്‍ സന്തോഷം. ഐപിഎല്ലില്‍ അവന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. അവന്റെ തിരിച്ചുവരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അത്രത്തോളം മികച്ച താളത്തിലാണ് അവന്‍ പന്തെറിയുന്നത്. അവന്‍ കൂടുതല്‍ കളിച്ചത് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications












