
ഗംഗ ചന്ദ്രമുഖിയായി
സൂപ്പര്‍ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലെ കഥാപാത്രത്തോടാണ് കോലിയുടെ ഇന്നിങ്‌സിനെ അശ്വിന്‍ താരതമ്യം ചെയ്തത്. ആദ്യത്തെ 45 ബോളുകള്‍ നേരിടുമ്പോള്‍ കോലി ഗംഗയെപ്പോലെയായിരുന്നുവെന്നും പിന്നീട് ബാധ കയറിയ ചന്ദ്രമുഖിയായി തീര്‍ന്നുവെന്നും കളിയില്‍ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ച അശ്വിന്‍ തമാശരൂപേണ പറഞ്ഞു. അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിംഗിളിലൂടെ അദ്ദേഹം ടീമിനു എക്കാലവും ഓര്‍മിക്കാവുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

ആത്മാവ് കയറിയതു പോലെ
പാകിസ്താനുമായുള്ള മല്‍സരത്തില്‍ അന്നു വിരാട് കോലിയുടെ അകത്ത് ഏതൊ ആത്മാവ് കയറിയെന്നാണ് ഞാന്‍ ശരിക്കും കരുതുന്നത്. എന്തൊരു ഇന്നിങ്‌സായിരുന്നു അത്. അദ്ദേഹം കളിച്ച ഷോട്ടുകളെ വെറുതെ വിടൂ. 45 ബോളുകള്‍ക്കു ശേഷം ഗംഗയില്‍ നിന്നും ചന്ദ്രമുഖിയിലേക്കുള്ള വിരാടിന്റെ പരിവര്‍ത്തനമാണ് നമ്മള്‍ കണ്ടതെന്നും ആര്‍ അശ്വിന്‍ പറയുന്നു.
Also Read: ആദ്യം സച്ചിന്‍, ഇപ്പോള്‍ കോലി, ഇനി ആരുമില്ലെന്ന് ഓര്‍ക്കണം!, ഇന്ത്യയോട് പാക് ഫാന്‍സ്

കോലിയെ വാഴ്ത്തി രോഹിത്തും
വിരാട് കോലിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ മല്‍സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വാഴ്ത്തിയിരുന്നു. ദേശീയ ടീമിനായി കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സെന്നാണ് ഹിറ്റ്മാന്‍ ഇതിനെ വിശേഷിപപ്പിച്ചത്. രണ്ടു പേരും (കോലി, ഹാര്‍ദിക് പാണ്ഡ്യ) അനുഭവസമ്പത്തുള്ളവരാണ്. ശാന്തമായി ക്രീസില്‍ തുടര്‍ന്ന് ഗെയിമിനെ കൂടുതല്‍ ആഴത്തിലേക്കു കൊണ്ടുപോയത് വളരെ നിര്‍ണായകമായി. ഞങ്ങള്‍ക്കു വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. ടൂര്‍ണമെന്റില്‍ ഈ രീതിയില്‍ തുടങ്ങുകയെന്നത് ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ മല്‍സരം ജയിക്കുന്ന ഒരു പൊസിഷനിലായിരുന്നില്ല ഇന്ത്യയുണ്ടായിരുന്നതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
പാകിസ്താനുമായുള്ള മല്‍സരം ഞങ്ങള്‍ ജയിച്ച രീതി കൂടുതല്‍ ആഹ്ലാദം നല്‍കുന്നു. ഗംഭീര ഇന്നിങ്‌സ് കളിച്ച വിരാട് കോലിക്കു ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു. ഇന്ത്യക്കു വേണ്ടി അദ്ദേഹം ഇതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ഈ കളിയിലേത്. എല്ലാവര്‍ക്കും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്, മനോഹരമായ കാഴ്ചയായിരുന്നു അത്. എവിടെപ്പോയാലും അവര്‍ ടീമിനു നല്‍കുന്ന പിന്തുണ വളരെയധികം നിര്‍ണായകമാണെന്നും രോഹിത് ശര്‍മ പറഞ്ഞിരുന്നു.

കൂട്ടുകെട്ട് വഴിത്തിരിവായി
ഞാന്‍ ഡ്രസിങ് റൂമിലായിരുന്നു, വിജയത്തിനു ശേഷം എനിക്കു വാക്കുകളില്ലായിരുന്നു. ഇതുപോലെയൊരു മല്‍സരത്തില്‍ ഇങ്ങനെ ചിലതു നിങ്ങള്‍ പ്രതീക്ഷിക്കുക തന്നെ വേണം. കഴിയുന്നത്ര സമയം മല്‍സരത്തില്‍ നില്‍ക്കാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങളെ സംബന്ധിച്ച് വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഗെയിം ചേഞ്ചിങ് നിമിഷം. പിച്ചില്‍ ചിലതൊക്കെയുണ്ടായിരുന്നു. നന്നായി ക്യാരി ചെയ്യുകയും, കുറച്ച് സ്വിങും സീമും എല്ലാമുണ്ടായിരുന്നു. ബൗളിങിന്റെ വീക്ഷണകോണില്‍ നിന്നു നോക്കിയാലും മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. അതിനു ശേഷം ഇഫ്തിഖാറും മസൂദും ചേര്‍ന്ന് പാകിസ്താനു വേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തിലും പാക് ടീം നന്നായി ബാറ്റ് ചെയ്തു. ഈ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കണമെങ്കില്‍ കഴിവിന്റെ പരമാവധി തന്നെ പുറത്തെടുക്കേണ്ടി വരുമെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നുവെന്നും രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications












