ആദ്യം സച്ചിന്‍, ഇപ്പോള്‍ കോലി, ഇനി ആരുമില്ലെന്ന് ഓര്‍ക്കണം!, ഇന്ത്യയോട് പാക് ഫാന്‍സ്

ടി20 ലോകകപ്പിലെ ലോകം കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ ഗംഭീര ജയമാണ് നേടിയെടുത്തത്. അവസാന ഓവറിലെ അവസാന പന്തിലേക്ക് നീണ്ട ആവേശ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആവേശം പരകോടിയിലെത്തിയ ത്രില്ലിങ് മത്സരത്തില്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തുകള്‍ നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കെ എല്‍ രാഹുല്‍ (4), രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (15) എന്നിവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനാവാതെ മത്സരത്തിലാണ് കോലി ഇന്ത്യയുടെ രക്ഷകനായത്. ഹര്‍ദിക് പാണ്ഡ്യയും (40) നിര്‍ണ്ണായക പ്രകടനം ഇന്ത്യക്കായി കാഴ്ചവെച്ചു. പാകിസ്താന്‍ മത്സരത്തില്‍ വലിയ വിജയ പ്രതീക്ഷയിലായിരുന്നെങ്കിലും വിരാട് കോലിയുടെ പ്രകടനം അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പാക് ആരാധകര്‍ക്കും വലിയ നാണക്കേടായി മാറി. അതുകൊണ്ട് തന്നെ പല കാരണങ്ങള്‍ കണ്ടെത്തി പാകിസ്താനെ ന്യായീകരിക്കാനാണ് പാക് ആരാധകരുടെ ശ്രമം.

കോലിക്ക് ശേഷം ആരുമില്ല
ഇന്ത്യയെ കോലി ഒറ്റക്ക് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതാണെന്ന് എല്ലാവര്‍ക്കുമറിയാം. പാകിസ്താന്‍ ആരാധകര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമില്ല. വിരാട് കോലിയുടെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമായിരുന്നു എന്നതാണ് പാക് ആരാധകര്‍ പറയുന്നത്. ഇപ്പോഴും ഇന്ത്യ-പാക് ആരാധകര്‍ സൈബര്‍ ഇടങ്ങളില്‍ വാക് പോരാട്ടം തുടരുകയാണ്. ഇന്ത്യയുടെ ഭാഗ്യമാണെന്നും കോലിയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ പാകിസ്താന് മുന്നില്‍ ഒന്നുമല്ലെന്നുമെല്ലാമാണ് പാക് ആരാധകര്‍ വാദിക്കുന്നത്.

ഇനിയാര് ഇന്ത്യയുടെ രക്ഷകന്‍
ഇന്ത്യന്‍ ആരാധകര്‍ പാകിസ്താനെതിരായ വിജയം ആഘോഷമാക്കുമ്പോള്‍ പാകിസ്താന്‍ ആരാധകര്‍ക്കും ചിലത് പറയാനുണ്ട്. ആദ്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇപ്പോള്‍ വിരാട് കോലി, ഇനി ഇത്തരമൊരു താരം ഇന്ത്യക്കില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് പാക് ആരാധകര്‍ നല്‍കുന്നത്. കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെല്ലാം പാകിസ്താന് മുന്നില്‍ ശരാശരി പ്രകടനക്കാര്‍ പോലുമല്ല. കോലി വിരമിച്ചാല്‍ പിന്നെ ഇന്ത്യ പാകിസ്താനോട് സ്ഥിരമായി നാണംകെടുമെന്നും പാക് ആരാധകര്‍ പറയുന്നു.
പാകിസ്താന്റെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഷഹീന്‍ ഷാ അഫ്രീദിയും താരതമ്യേനെ പ്രായം കുറഞ്ഞ താരങ്ങളാണ്. ഇനിയും ഒരുപാട് മത്സരങ്ങള്‍ പാകിസ്താനായി കളിക്കാന്‍ ബാബറിനും റിസ്വാനുമാവും. അതുകൊണ്ട് തന്നെ ഇന്ത്യ ഇപ്പോഴത്തെ ജയത്തില്‍ ഇന്ത്യ അധികം അഹങ്കരിക്കേണ്ടെന്നാണ് പാക് ആരാധകരുടെ മുന്നറിയിപ്പ്.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

പാകിസ്താന്‍ പഴയ പാകിസ്താനല്ല
2021ലെ ടി20 ലോകകപ്പിന് മുമ്പ് വരെ ഇന്ത്യയെ ഒരു തവണ പോലും ലോകകപ്പില്‍ തോല്‍പ്പിക്കാത്തവരാണ് പാകിസ്താന്‍. എന്നാല്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താന്‍ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചു. അതും 10 വിക്കറ്റിന്റെ ഗംഭീര ജയം. പിന്നീട് നടന്ന ഏഷ്യാ കപ്പില്‍ ആദ്യ തവണ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം തവണ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു.
ഇത്തവണത്തെ ടി20 ലോകകപ്പില്‍ കോലിയുടെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണംകെടുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. പാകിസ്താന്‍ പണ്ടത്തെപ്പോലെയല്ല. ഇപ്പോള്‍ ലോകകപ്പുകളിലും ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നതാണ് വസ്തുത. എന്തായാലും കരുത്തരുടെ പോരാട്ടമായി ഇപ്പോഴത്തെ ഇന്ത്യ-പാക് പോരാട്ടം മാറിയിട്ടുണ്ടെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications