T20 World Cup 2022: കോലിയെക്കൊണ്ട് ഒറ്റക്കാവില്ല!, ഇന്ത്യക്ക് മുന്നറിയിപ്പുമായി മദന്‍ ലാല്‍

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ പാകിസ്താനെതിരേ നേടിയെടുത്തത്. ചിരവൈരി പോരാട്ടത്തില്‍ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്നു. വിരാട് കോലിയുടെ (82*) അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 160 റണ്‍സെന്ന വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഇന്ത്യക്കായി പ്രമുഖരായ പല താരങ്ങളും തിളങ്ങിയില്ല. കെ എല്‍ രാഹുല്‍ (4), രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (15) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനും (1) കാര്യമായൊന്നും ചെയ്യാനായില്ല.
പാകിസ്താനെതിരേ വിജയിച്ച ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ള പ്രധാന കടമ്പ ദക്ഷിണാഫ്രിക്കയാണ്. ഗ്രൂപ്പിലെ മമറ്റു ടീമുകളെല്ലാം താരതമ്യേനെ ദുര്‍ബലരായതിനാല്‍ ഇന്ത്യക്ക് അനായാസമായി സെമിയിലെത്താനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും വിരാട് കോലിയെക്കൊണ്ട് മാത്രം ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാന്‍ സാധിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മദന്‍ ലാല്‍.

കോലിയുടെ ഗംഭീര പ്രകടനം
പാകിസ്താനെതിരായ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം അതി ഗംഭീരമായിരുന്നു. ഇത്തരമൊരു പ്രകടനം ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ എല്ലാ മത്സരങ്ങളും വിജയിപ്പിക്കാന്‍ കോലിക്കാവില്ല. വലിയൊരു ടൂര്‍ണമെന്റാണിത്. അതുകൊണ്ട് തന്നെ ഒരു താരത്തിന് ടീമിനെ വിജയത്തിലെത്തിക്കാനാവില്ല. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മുന്നോട്ട് വരേണ്ടതായുണ്ട്. എല്ലാ താരങ്ങളും തങ്ങളുടെ ഏറ്റവും ബെസ്റ്റ് പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഓരോ മത്സരത്തിലും ഓരോ ഹീറോകള്‍ ഉണ്ടായിരിക്കണം- മദന്‍ ലാല്‍ പറഞ്ഞു.

ഇന്ത്യയുടെ ഓപ്പണിങ് പ്രശ്നം
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റിങ് വലിയ തലവേദനയായി മാറിയിട്ടുണ്ട്. രോഹിത് ശര്‍മ സമീപകാലത്തായി മോശം ഫോമിലാണ്. വെടിക്കെട്ട് ഓപ്പണര്‍ക്ക് പ്രധാന മത്സരങ്ങളിലൊന്നും തിളങ്ങാനാവുന്നില്ല. പാകിസ്താനെതിരായ മത്സരത്തിലടക്കം സമ്മര്‍ദ്ദം രോഹിത്തിനെ വേട്ടയാടി. 7 പന്തില്‍ 4 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. കെ എല്‍ രാഹുലിന് പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. 8 പന്തില്‍ 4 റണ്‍സാണ് രാഹുല്‍ നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതില്‍ രാഹുല്‍ വലിയ പരാജയമാണെന്നതാണ് വസ്തുത. ഇന്ത്യയുടെ ലോകകപ്പിലെ മുന്നോട്ടുള്ള മത്സരങ്ങളില്‍ ഓപ്പണര്‍മാര്‍ അവസരത്തിനൊത്ത് ഉയരേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

സ്ഥിരത പ്രശ്നം
ഇന്ത്യന്‍ ടീമിന്റെ മറ്റൊരു പ്രധാന പ്രശ്നം സ്ഥിരതയാണ്. സൂര്യകുമാര്‍ യാദവ് സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തിളങ്ങി. പവര്‍പ്ലേയില്ലാത്ത മധ്യഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യകുമാറിന് കഴിവുണ്ട്. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലടക്കം ഫിഫ്റ്റി നേടാന്‍ സൂര്യക്കായെങ്കിലും പാകിസ്താനെതിരേ 15 റണ്‍സ് മാത്രമാണ് നേടിയത്. പ്രധാന മത്സരത്തില്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി താരങ്ങള്‍ കളിക്കണമെന്നതാണ് മദന്‍ ലാല്‍ നല്‍കുന്ന ഉപദേശം.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

ഇന്ത്യക്ക് ഇനിയും ഏറെ പോകാനുണ്ട്
ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. ഈ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. നെതര്‍ലന്‍ഡ്സിനെയൊന്നും നിസാരരായി കാണാനാവില്ല. ടി20യില്‍ തങ്ങളുടേതായ ദിവസം ആര്‍ക്കും ജയിക്കാം. ഇന്ത്യ കിരീടത്തിലേക്കെത്തിയാലെ ഈ യാത്ര വിജയകരമായി പൂര്‍ത്തിയായെന്ന് പറയാനാവു. ഇന്ത്യയുടെ പ്ലേയിങ് 11 എതിരാളികളുടെ പ്ലേയിങ് 11 മനസിലാക്കിയാവണം. സ്പിന്നര്‍മാരെയും പേസര്‍മാരെയും സാഹചര്യത്തിനനുസരിച്ച് പരിഗണിക്കണം. ഒരേ പ്ലേയിങ് 11 ഫലം ചെയ്യാന്‍ സാധ്യത കുറവാണ്- മദന്‍ ലാല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications