
ഫേവറേറ്റുകളായി എത്തിയ ഇന്ത്യ സെമി കാണാതെ പുറത്തുപോകുമോയെന്ന് കിവീസിനെതിരായ മത്സരശേഷം വ്യക്തമാകും. നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ നാണംകെട്ട തോറ്റ ഇന്ത്യ എവിടെയാവും മാറ്റം വരുത്തുകയെന്ന് കാത്തിരുന്ന് തന്നെ കാണണം. ഇപ്പോഴിതാ ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിവിഎസ് ലക്ഷ്മണ്‍.
Also Read: T20 World Cup 2021: ഇന്ത്യ Vs ന്യൂസീലന്‍ഡ്, 'ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കൂ' - മനോജ് തിവാരി

'ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ കളിപ്പിക്കണം. കാരണം ശര്‍ദുലിന് മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവെക്കാനാവും. കൂടാതെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളര്‍കൂടിയാണവന്‍. ശര്‍ദുലെത്തുന്നത് ബാറ്റിങ് നിരയുടെ കരുത്തുയര്‍ത്തും. അതിനാല്‍ തീര്‍ച്ചയായും ഭുവിക്ക് പകരം ശര്‍ദുല്‍ കളിക്കേണ്ടതായുണ്ട്. ഭുവനേശ്വര്‍ പരിചയസമ്പന്നനായ താരമാണ്. എന്നാല്‍ ടീമിന്റെ സംതുലിതാവസ്ഥയും ടീം കൂട്ടുകെട്ടും പരിഗണിക്കുമ്പോള്‍ ഭുവിക്ക് പകരം ശര്‍ദുല്‍ എത്തേണ്ടതായുണ്ട്'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ലക്ഷ്മണ്‍ പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യക്കു ജയിക്കാം! ഈ കണക്കുകള്‍ മാത്രം നോക്കൂ, മറ്റേത് മറക്കാം

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ശര്‍ദുല്‍ നടത്തിയത്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ശര്‍ദുല്‍. പന്തിന്റെ വേഗതയിലും മികച്ച നിയന്ത്രണമുള്ള ശര്‍ദുലിന് യുഎഇയിലെ സാഹചര്യം വളരെ അനുയോജ്യമായതാണ്. എന്നാല്‍ പാകിസ്താനെതിരേ ശര്‍ദുലിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ശര്‍ദുലിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.
Also Read: T20 World Cup: വരുണിനെ കൈവിടരുത്, പക്ഷെ രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഭാജി

ബാറ്റിങ് നിരയില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. സൂപ്പര്‍ താരനിര ഇന്ത്യക്കൊപ്പമുണ്ട്. ഫോം മാത്രമാണ് പ്രശ്‌നം. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന്‍ എത്താനുള്ള സാധ്യതയും കുറവാണ്. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി തന്നെ തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ആര്‍ അശ്വിന് ഇനിയും കാത്തിരിക്കേണ്ടി വരും. കിവീസിനെതിരേ ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ അശ്വിന്‍ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജയ് ബംഗാര്‍. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
Also Read: T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ഒരിക്കലും മറക്കാനാവാത്ത നേര്‍ക്കുനേര്‍ പോരാട്ടങ്ങളിതാ

'വരുണ്‍ ചക്രവര്‍ത്തിയുടെ യുഎഇയിലെ സമീപകാല പ്രകടനം നോക്കുമ്പോള്‍ യുഎഇയില്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ ദുബായിലല്ല. ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം ദുബായിലാണ് നടക്കുന്നത്. മത്സരത്തിന്റെ പ്രാധാന്യവും പരിഗണിക്കേണ്ടതാണ്. വരുണിന് അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവസമ്പത്ത് കുറവാണ്. ഇത്രയും നിര്‍ണ്ണായക മത്സരത്തില്‍ പരിചയസമ്പന്നനായ താരം വേണം. അതിനാല്‍ വരുണിന് പകരം ആര്‍ അശ്വിനെ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം'-സഞ്ജയ് ബംഗാര്‍ പറഞ്ഞു.
Also Read: T20 World Cup: 'കോലിയുടെ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കും'- പാക് നായകനെ പ്രശംസിച്ച് ആകാശ്

തോല്‍ക്കുന്ന ടീമിന്റെ സെമി സാധ്യത വളരെ കുറവായതിനാല്‍ ഇന്നത്തെ മത്സരഫലം രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായകമാവും. ഇന്ത്യയും ന്യൂസീലന്‍ഡും രണ്ട് തവണയാണ് ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയത്. രണ്ട് തവണയും ജയം കിവീസിനായിരുന്നു. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയും കിവീസും ഒപ്പത്തിനൊപ്പമാണ്. ന്യൂസീലന്‍ഡില്‍ കിവീസിനെ 5-0ന് ടി20 പരമ്പരയില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് എന്നും തലവേദനയാണ് കിവീസ്. 2003ലാണ് അവസാനമായി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പ് സെമിയിലും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവീസിനോട് കണക്കുവീട്ടാന്‍ ഇന്ത്യക്കാവുമോയെന്ന് കണ്ടറിയാം.


Click it and Unblock the Notifications











