For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'അവന്‍ തിളങ്ങിയാല്‍ പാകിസ്താന്‍ ചാരമാവും', ഇന്ത്യയുടെ നിര്‍ണ്ണായകതാരമാരെന്ന് സെവാഗ്

ദുബായ്: ആരാധകരുടെ ആവേശം ഉയര്‍ത്തി ഒടുവില്‍ ഇന്ത്യ-പാക് മത്സരം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. മികച്ച താരനിരയോടൊപ്പം യുഎഇയിലെ അനുഭവസമ്പത്തും രണ്ട് ടീമുകള്‍ക്കും അവകാശപ്പെടാം. അതിനാല്‍ ഇത്തവണ പോരാട്ടം അല്‍പ്പം കൂടി ശക്തമാവും. പാകിസ്താനെ സംബന്ധിച്ച് യുഎഇ ഹോം ഗ്രൗണ്ടാണ്. കൂടുതല്‍ മത്സരം കളിച്ചിരിക്കുന്നത് ദുബായിലും. ഇത് പാകിസ്താന് ആത്മവിശ്വാസം നല്‍കിയേക്കും.

1

വിരാട് കോലി,കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ തുടങ്ങി ലോകക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍ എന്നീ യുവ ശക്തികളും ഇന്ത്യക്കൊപ്പമുണ്ട്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ പേസര്‍മാരും രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നീ സ്പിന്നര്‍മാരുമാണ് ഇന്ത്യക്കൊപ്പമുള്ളത്.

Also Read: T20 World Cup: ഇന്ത്യ ഭയക്കേണ്ടത് മൂന്നു ടീമുകളെ!- റെയ്‌നയുടെ മുന്നറിയിപ്പ്

2

നിരവധി മാച്ച് വിന്നര്‍മാരുള്ള ഇന്ത്യന്‍ നിരയില്‍ ആരൊക്കെ തിളങ്ങുമെന്നത് കണ്ടറിയണം. ഇപ്പോഴിതാ ഇത്തവണ ഇന്ത്യയുടെ നിര്‍ണ്ണായക താരം ആരാകുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഹര്‍ദിക് പാണ്ഡ്യയെയാണ് സെവാഗ് ഇന്ത്യയുടെ നിര്‍ണ്ണായക താരമായി തിരഞ്ഞെടുത്തത്. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാനാവാത്ത ഹര്‍ദിക്കിന്റെ സമീപകാല പ്രകടനം മോശമാണ്. എന്നാല്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യ അവസരം നല്‍കുക ഹര്‍ദിക്കിനാവും.

Also Read: T20 World Cup: പാക് പടയ്ക്ക് ഉറപ്പായും അവസരം! ഇന്ത്യ-പാക് ക്ലാസിക്കിലെ വിജയിയെ പ്രവചിച്ച് ചോപ്ര

3

'എന്റെ ടീമില്‍ ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. മികച്ച ബാറ്റ്‌സ്മാനാണവന്‍. അവന്‍ തിളങ്ങിയാല്‍ ഏകപക്ഷീയമായി ഇന്ത്യ ജയിക്കും. അവന് അതിനുള്ള കഴിവുണ്ട്. നിരവധി തവണ തെളിയിച്ചിട്ടുള്ളതുമാണ്. അവന്‍ ബൗളിങ്ങുംകൂടി ആരംഭിച്ചാല്‍ കൂടുതല്‍ കരുത്താവും. അഞ്ച് ബൗളര്‍മാരും ഹര്‍ദിക് പാണ്ഡ്യയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാം. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കില്ലെങ്കില്‍ ടോപ് ഓഡര്‍മാരില്‍ ആരെങ്കിലും ഒന്നോ രണ്ടോ ഓവര്‍ എറിയാം. അതാവും ഏറ്റവും മികച്ച ടീം ഘടനയെന്നാണ് കരുതുന്നത്.

Also Read: T20 World Cup 2021: ഇന്ത്യയുടെ ആറാം ബൗളര്‍ കോലി, ഏതൊക്കെ ഓവര്‍ എറിയണം? നിര്‍ദേശിച്ച് ദാസ്ഗുപ്ത

4

ഹര്‍ദിക്കിന്റെ ബാറ്റിങ്ങിനെ തീര്‍ച്ചയായു പരിഗണിക്കേണ്ടതാണ്. അവന് തീരെ ഫോമിലേക്കെത്താന്‍ സാധിക്കാതെ വരികയും നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ മാത്രം മറ്റൊരു ബാറ്റ്‌സ്മാനെ തിരയുക. അല്ലാത്ത പക്ഷം ഹര്‍ദിക്കിന് തന്നെ അവസരം കൊടുക്കണം'-ക്രിക്ബസിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.

Also Read: T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍

5

ഫോമിലേക്കെത്തിയാല്‍ എതിര്‍ ബൗളര്‍മാരെ കരയിപ്പിക്കാന്‍ ഹര്‍ദിക്കിന് മികവുണ്ട്. ഏത് വലിയ സ്‌കോറും മറികടക്കാന്‍ കെല്‍പ്പുള്ള വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ് ഹര്‍ദിക്കിനുള്ളത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ തോറ്റപ്പോഴും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി പാകിസ്താനെ വിറപ്പിക്കാന്‍ ഹര്‍ദിക്കിനായിരുന്നു. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി പരിമിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ ഹര്‍ദിക്കിനായിരുന്നു.

Also Read: T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്

6

എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങാന്‍ ഹര്‍ദിക്കിനായിരുന്നില്ല. ബാറ്റിങ്ങില്‍ പഴയ ടൈമിങ് ഇല്ല. സന്നാഹ മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിച്ചില്ല. എങ്കിലും താരത്തെ കൈയൊഴിയാന്‍ ഇന്ത്യ തയ്യാറായേക്കില്ല. അത്യാവശ്യ സമയത്ത് ഒന്ന് രണ്ട് ഓവറുകളെറിയാന്‍ ഹര്‍ദിക്കിന് സാധിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വ്യക്തമാക്കിയത് ഹര്‍ദിക് ടീമിലുണ്ടാകുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

Also Read: T20 World Cup: ഞങ്ങളുടെ കരുത്ത് ബാറ്റിങില്‍- ഇന്ത്യക്കെതിരായ 12 അംഗ ടീമിനെ വെളിപ്പെടുത്തി ബാബര്‍

7

സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജക്കൊപ്പം ആര് എന്നതും സെവാഗ് നിര്‍ദേശിച്ചു. ആര്‍ അശ്വിനും രാഹുല്‍ ചഹാറും സ്വാഭാവിക സ്പിന്നര്‍മാരാണ്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങ് ശൈലി വ്യത്യസ്തമാണ്. പാകിസ്താന്‍ താരങ്ങള്‍ക്ക് വരുണിനെ നേരിട്ട് പരിചയസമ്പത്തുമില്ല. അതിനാല്‍ വരുണിനെ കളിപ്പിക്കണമെന്നാണ് സെവാഗ് പറഞ്ഞത്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ ഉണ്ടാവണമെന്നും സെവാഗ് പറഞ്ഞു.

Story first published: Sunday, October 24, 2021, 14:05 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+