Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ ഭയക്കേണ്ടത് മൂന്നു ടീമുകളെ!- റെയ്‌നയുടെ മുന്നറിയിപ്പ്

1

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച ആദ്യ പോരാട്ടത്തിന് ഇറങ്ങാനിരിക്കെ ടൂര്‍ണമെന്റില്‍ ഭയക്കേണ്ട മൂന്നു ടീമുകളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യ ആദ്യ മല്‍സരം കളിക്കാനൊരുങ്ങുന്നത്. എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ജേതാക്കളായ ശേഷം ഒരിക്കല്‍ മാത്രമേ ഇന്ത്യ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2014ലായിരുന്നു ഇത്. അന്നു ശ്രീലങ്കയോടു ഇന്ത്യ കലാശപ്പോരില്‍ കീഴടങ്ങുകയായിരുന്നു.

 ഭയക്കേണ്ട ടീമുകള്‍

ഭയക്കേണ്ട ടീമുകള്‍

നിലവിലെ ചാംപ്യന്‍മാരും രണ്ടു തവണ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട ടീമുകളെന്നു റെയ്‌ന മുന്നറിയിപ്പ് നല്‍കി. ഈ മൂന്നു ടീമുകളില്‍ രണ്ടും സൂപ്പര്‍ 12ല്‍ ഇന്ത്യക്കൊപ്പമല്ല. വിന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ മരണഗ്രൂപ്പായ ഒന്നിലാണ്. അഫ്ഗാന്‍ മാത്രമേ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളൂ.
2016ലെ അവസാന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. അന്നു വിന്‍ഡീസ് ഇന്ത്യയെ വീഴ്ത്തുകയും ചെയ്തു.
വിന്‍ഡീസ് വളരെ അപകടകാരികളാണ്. ടി20 സ്‌പെഷ്യലിസ്റ്റുകളാണ് അവരുടെ ടീമിലുള്ളത്. നിര്‍ഭമായ ക്രിക്കറ്റായിരിക്കും വിന്‍ഡീസ് കളിക്കാന്‍ പോവുന്നത്. അവരുമായി ഏറ്റുമുട്ടുകയാണെങ്കില്‍ പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റെടുക്കള്‍ വീഴ്ത്തിയേ തീരൂ. വിന്‍ഡീസ് നിരയില്‍ ഒന്നു മുതല്‍ 10 വരെയുള്ളവര്‍ ബാറ്റ് ചെയ്യുന്നവരാണ്, സിക്‌സറടിക്കാനും ശേഷിയുള്ളവരാണെന്നും റെയ്‌ന വിലയിരുത്തി.

 ശ്രീലങ്കയെ സൂക്ഷിക്കണം

ശ്രീലങ്കയെ സൂക്ഷിക്കണം

സെമി ഫൈനലിലോ, ഫൈനലിലോ ശ്രീലങ്ക എത്തുകയാണെങ്കില്‍ അവരെ ഭയക്കണമെന്ന് റെയ്‌ന പറഞ്ഞു. അഫ്ഗാനിസ്താനെ നിസാരമായി തള്ളാന്‍ പാടില്ല. ഈ രണ്ടു ടീമുകളെയും കുറിച്ച് ആരും അധികം സംസാരിക്കുന്നില്ല. ഈ വര്‍ഷം ഇന്ത്യയെ നാട്ടില്‍ ടി20 പരമ്പരയില്‍ തോല്‍പ്പിച്ചിട്ടുള്ള ടീമാണ് ശ്രീലങ്ക. അവരുടെ പുതിയ സ്‌ക്വാഡിനെയും കളിക്കാരെയും കുറിച്ച് നമുക്ക് അധികം അറിയുകയുമില്ലെന്നും റെയ്‌ന പറഞ്ഞു.
അപകടകാരികളായ ഒരുപിടി യുവതാരങ്ങള്‍ ലങ്കന്‍ നിരയിലുണ്ട്. ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമായിരുന്നു ജൂലൈയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിച്ചത്. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പ 2-1ന് കൈക്കലാക്കി ലങ്ക ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് ലങ്കന്‍ ബൗളിങ് നിരയില്‍ അന്നു ഹീറോയായത്. പരമ്പരയുടെ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ട് കളിച്ചാണ് ലങ്ക സൂപ്പര്‍ 12ലേക്കു മുന്നേറിയത്. യോഗ്യതാ റൗണ്ടില്‍ മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് സൂപ്പര്‍ 12ല്‍ കടന്നത്.

 അഫ്ഗാനിസ്താന്‍ അപകടകാരികള്‍

അഫ്ഗാനിസ്താന്‍ അപകടകാരികള്‍

സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍പ്പെട്ട അഫ്ഗാനിസ്താനെയും സൂക്ഷിക്കണമെന്ന് റെയ്‌ന മുന്നറിയിപ്പ് നല്‍കി. മികച്ച സ്പിന്നര്‍മാരുടെ സാന്നിധ്യമാണ് അഫ്ഗാനിസ്താനെ അപകടകാരികളാക്കി തീര്‍ക്കുന്നത്. കാരണം യുഎഇയിലെ പിച്ചുകളില്‍ അവരുടെ സ്പിന്നര്‍മാര്‍ക്കു സഹായം ലഭിക്കും.
ഇന്ത്യ ഒരു സമയത്ത് ഒരു മല്‍സരമെന്ന നിലയില്‍ ടൂര്‍ണമെന്റിനെ സമീപിക്കുന്നതാവും നല്ലത്. ഓരോ കളിയിലും പുതുതായി എന്തെങ്കിലും പഠിക്കാനും ഇന്ത്യയെ ഇതു സഹായിക്കും. പോസിറ്റീവ് ചിന്തയോടെ നമ്മള്‍ ടൂര്‍ണമെന്റിനെ സമീപിക്കണം. ഒരു സമയത്ത് ഒരു കളിയെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലതെന്നും റെയ്‌ന നിര്‍ദേശിച്ചു.
പാകിസ്താന്‍, ന്യൂസിലാന്‍ഡ് ടീമുകളില്‍ നിന്നായിരിക്കും സൂപ്പര്‍ 12ല്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക. അഫ്ഗാന്‍ അട്ടിമറികള്‍ക്കു കെല്‍പ്പുള്ളവരാണ്. എങ്കിലും അവരെ തോല്‍പ്പിക്കാനുള്ള ശേഷി ഇന്ത്യന്‍ സംഘത്തിനുണ്ട്. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ ടീമുകള്‍ക്കെതിരേ വമ്പന്‍ ജയമായിരിക്കും ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Story first published: Saturday, October 23, 2021, 20:49 [IST]
Other articles published on Oct 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+