For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'കോലിയുടെ ഏകദിന ക്യാപ്റ്റന്‍സിയും തെറിക്കും', സൂചന നല്‍കി ബിസിസിഐ വൃത്തം

മുംബൈ: ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ ടി20 നായകസ്ഥാനം വിരാട് കോലി ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിനാല്‍ പുതിയ നായകനെ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിനെ പുതിയ പരിശീലകനാക്കി എത്തിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

1

ലോകോത്തര താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളുടെ വലിയ നിര ഒപ്പമുണ്ടായിട്ടും 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് നേടാനായിട്ടില്ല. ഇതിന് പരിഹാരം കാണാനാവും ഇന്ത്യ ശ്രമിക്കുക. ദ്രാവിഡ് എത്തുമ്പോള്‍ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ്. ടി20 നായകസ്ഥാനത്ത് നിന്ന് മാത്രമല്ല ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ മാറ്റുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

Also Read: T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

2

ഇപ്പോഴിതാ കോലിയുടെ ഏകദിന നായകസ്ഥാനം തെറിച്ചേക്കുമെന്ന വ്യക്തമായ സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ട്രാക്കര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 'നിലവിലെ ടീമിന്റെ പ്രകടനത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന് കടുത്ത നിരാശയുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ കോലി ഏകദിന ക്യാപ്റ്റന്‍സിയില്‍ തുടരുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ ടി20 ലോകകപ്പില്‍ സെമിയിലെങ്കിലും കടക്കാനായാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ മാറിയേക്കും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്നോട് മാത്രമല്ല ആരോട് ചോദിച്ചാലും വിരാട് ഏകദിന നായകനായി തുടരാന്‍ സാധ്യത കുറവാണെന്നേ പറയൂ'-ബിസിസി ഐ വൃത്തം പറഞ്ഞു.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

3

പുതിയ നായകന്‍ ആരെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണുള്ളത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവരുടെ പേരുകളും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച് തന്റെ നായക മികവ് തെളിയിച്ച രോഹിത് തന്നെ ഇന്ത്യയുടെ പുതിയ നായകനായേക്കും.എന്നാല്‍ 34 വയസ് ആയി എന്നതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട് നിര്‍ണ്ണായകമാവും.

Also Read: ദയവായി ദ്രാവിഡിനെ കോച്ചിങ് പഠിപ്പിക്കാന്‍ പോകരുത്, അവന് സ്വാതന്ത്ര്യം നല്‍കണം- അജയ് ജഡേജ

4


'ഇപ്പോഴേ പുതിയ നായകന്റെ പേര് പറയുന്നത് ശരിയല്ല. ടി20 ലോകകപ്പ് ആദ്യം അവസാനിക്കട്ടെ. രാഹുല്‍ ദ്രാവിഡ് അധികം വൈകാതെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അദ്ദേഹം തീരുമാനിക്കട്ടെ. രോഹിത് വരണമോ കോലി തുടരണമോയെന്നെല്ലാം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷമേ ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടാവും. ടി20യിലും ഏകദിനത്തിലും ഒരു ക്യാപ്റ്റന്‍ ആവാനുള്ള സാധ്യത കൂടുതലാണ്'-ബിസിസി ഐ വൃത്തം പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യ x അഫ്ഗാനിസ്ഥാന്‍, ആരാധകര്‍ തീര്‍ച്ചയായും അറിയേണ്ട മൂന്ന് കണക്കുകള്‍

5

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ കോലി ഇപ്പോള്‍ പ്രയാസപ്പെടുകയാണ്. അത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ കോലിയെ ടെസ്റ്റ് നായകനാക്കി നിലനിര്‍ത്തി ഏകദിനത്തിലും ടി20യിലും രോഹിത്തിനെ നായകനാക്കാനാണ് സാധ്യത. പരിമിത ഓവറില്‍ കോലിയുടെ പല തീരുമാനങ്ങളും പിഴക്കുന്നു. വേഗത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്താണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ പരിശീലകനായ ദ്രാവിഡ് തന്നെയാണ്.

Also Read: T20 World Cup 2021: 'ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു', സ്വാഗതം ചെയ്ത് രോഹിത് ശര്‍മ

6

അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനുണ്ട്. അപ്പോഴേക്കും മികച്ച ടീമിനെ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. രോഹിത്തിനെ രണ്ട് വര്‍ഷമെങ്കിലും നായകനായി കളിക്കാന്‍ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍. രാഹുല്‍ നായകനെന്ന നിലയില്‍ വലിയ പരാജയമാണെന്ന് ഐപിഎല്ലിലെ കണക്കുകളില്‍ നിന്ന് വ്യക്തം. റിഷഭ് പന്തിന് പരിചയസമ്പത്ത് ആവിശ്യമുണ്ട്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ കൂടുതല്‍ സാധ്യത രോഹിത്തിനാണ്.

Story first published: Friday, November 5, 2021, 13:18 [IST]
Other articles published on Nov 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+