For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ധോണിയും ശാസ്ത്രിയും തമ്മില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം- ഗവാസ്‌കര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകള്‍ സജീവമാണ്. നിരവധി സര്‍പ്രൈസുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരെ ഉന്നതയിലേക്കെത്തിയെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനായിട്ടില്ല.ആ കുറവിന് ഇത്തവണ പരിഹാരം കാണാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

1

ഇത്തവണ എന്ത് വിലകൊടുത്തും ടി20 ലോകകപ്പ് കിരീടം നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ സമഗ്ര മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിന്റെ മടങ്ങിവരും ഇന്ത്യയുടെ ടി20യിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞതുമെല്ലാം ഇ പുതിയ പദ്ധതികളുടെ ഭാഗമായിരുന്നു. ഈ ടീം പ്രഖ്യാപനത്തേക്കാള്‍ ശ്രദ്ധേയമായത് ഇന്ത്യ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ ഉപദേഷ്ടാവായി എത്തിച്ചു എന്നുള്ളതാണ്.

Also Read: T20 World Cup: അശ്വിനെ ടീമിലെടുക്കാന്‍ കാരണമുണ്ട്, തുറന്നു പറഞ്ഞ് മുഖ്യ സെലക്ടര്‍

2

ധോണിയുടെ വരവ് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. കൂടുതല്‍ ആളുകളും ധോണിയുടെ ഉപദേഷ്ടാവായുള്ള വരവിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ധോണി എത്തുന്നതോടെ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുമായി അഭിപ്രായ ഭിന്നതക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്. ഇപ്പോഴിതാ ധോണിയും രവി ശാസ്ത്രിയും തമ്മില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഗവാസ്‌കര്‍.

Also Read: IND vs ENG: കോലിക്കെതിരേ പന്തെറിയാന്‍ പ്രയാസം, ഇന്ത്യയുടെ വാലറ്റം കഷ്ടപ്പെടുത്തുന്നു- മാര്‍ക്ക് വുഡ്

3

'ധോണിയും രവി ശാസ്ത്രിയും തമ്മില്‍ ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും പദ്ധതികളുടെ കാര്യത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കും. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.രവിയും ധോണിയും ഒത്തൊരുമിച്ച് പോയാല്‍ അത് ഇന്ത്യന്‍ ടീമിന് വളരെയധികം ഗുണം ചെയ്യും'-സുനില്‍ ഗവാസ്‌കര്‍ ആജ് തക്കിനോട് സംസാരിക്കവെ പറഞ്ഞു.

Also Read: T20 World Cup: ഡുപ്ലെസിയെ തഴഞ്ഞു! സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു- ബവുമ നയിക്കും

4

ഇന്ത്യ ടി20യില്‍ ശക്തമായ നിര തന്നെയാണ്. മൂന്ന് ഫോര്‍മാറ്റിലും എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലമുടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശീലമാണ്. 2019ലെ ഏകദിന ലോകകപ്പിലും സെമിയിലാണ് ഇന്ത്യ പുറത്തായത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായാണ് ധോണിയെ ഇന്ത്യ പ്രധാനമായും ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.

Also Read: IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

5

ആരു ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന നായകനായിരുന്നു ധോണി. ജയിക്കുമെന്ന് എതിരാളികള്‍ ഉറപ്പിച്ച പല മത്സരങ്ങളിലും അവസാന മിനുട്ടില്‍ കളി പിടിച്ചെടുക്കുന്ന ധോണിയുടെ മികവ് എടുത്തുപറയേണ്ടത് തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ മികവാണ് ഇപ്പോള്‍ ആവിശ്യമായിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ടീം പ്രഖ്യാപനത്തില്‍ത്തന്നെ ധോണിയുടെ സ്വാധീനം കാണാനുണ്ട്.

Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

6

ആര്‍ അശ്വിന്‍ വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതിന് പിന്നിലും ധോണിയുടെ കരങ്ങളാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇതിന് മുമ്പ് അശ്വിന്റെ പരിമിത ഓവര്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒരു സാധ്യതയുമില്ലെന്ന രീതിയില്‍ പ്രതികരിച്ച നായകനാണ് വിരാട് കോലി. യുസ് വേന്ദ്ര ചഹാല്‍ കോലിയുടെ വിശ്വസ്തനായ താരമാണ്. എന്നിട്ടും ചഹാലിനെ പിന്തള്ളി അശ്വിനെ കൊണ്ടുവന്നത് കോലിയുടെ പദ്ധതിയാണെന്ന് കരുതാനാവില്ല.

Also Read: T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു

7

Also Read: T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍

ടി20 ലോകകപ്പ് ആരംഭിച്ചാല്‍ പല നിര്‍ണ്ണായക പരീക്ഷണങ്ങളും ഇന്ത്യ നടത്തിയേക്കും. യുഎഇയിലെ പിച്ചും സാഹചര്യവും സ്പിന്നിന് അനുകൂലമാണ്. അതിനാല്‍ത്തന്നെ അഞ്ച് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ധോണിയുടെ വരവ് ഇന്ത്യയെ അനുകൂലമാവുമോ പ്രതികൂലമാവുമോയെന്നത് കാത്തിരുന്ന് തന്നെ അറിയാം.

Story first published: Friday, September 10, 2021, 16:08 [IST]
Other articles published on Sep 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+