Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഇന്ത്യക്ക് മുഹമ്മദ് ഷമിയേക്കാള്‍ നല്ല ടി20 ബൗളര്‍മാരുണ്ട്- സഞ്ജയ് മഞ്ജരേക്കര്‍

ദുബായ്: ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായി വന്ന് സെമി കാണാതെ പുറത്തുപോവേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ടീമുള്ളത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനോട് 66 റണ്‍സിന് ജയിച്ചെങ്കിലും സെമിയിലേക്കെത്താന്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ ആവിശ്യമാണ്. സ്‌കോട്ട്‌ലന്‍ഡിനെയും നമീബിയയേയും വലിയ സ്‌കോറിന് തോല്‍പ്പിക്കുകയും ന്യൂസീലന്‍ഡ് അഫ്ഗാനോട് തോല്‍ക്കുകയും ചെയ്യാത്ത പക്ഷം ഇന്ത്യക്ക് സെമിയില്‍ കടക്കുക പ്രയാസമാണെന്ന് പറയാം.

1

ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇന്ത്യയുടെ കുതിപ്പിന് തിരിച്ചടിയായെന്ന് തന്നെ പറയാം. ജസ്പ്രീത് ബുംറ പതിവ് പോലെ റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയപ്പോള്‍ മറ്റുള്ളവരെല്ലാം നന്നായി തല്ലുവാങ്ങിക്കൂട്ടി. പ്രമുഖരായ പാകിസ്താന്‍,ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേ ബുംറ മാത്രമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത് എന്നതില്‍ നിന്ന് തന്നെ അവസ്ഥ വ്യക്തം.

Also Read: T20 World Cup 2021: 'ഗവാസ്‌കറെക്കാളും സച്ചിനെക്കാളും മികച്ചവന്‍', കോലിയെ പിന്തുണച്ച് മുന്‍ പാക് താരം

2

ഇപ്പോഴിതാ മുഹമ്മദ് ഷമി ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കേണ്ടന്നും ഷമിയേക്കാള്‍ നന്നായി ടി20 ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'ടി20 ടീമിലേക്ക് ഇന്ത്യ ശ്രദ്ധ നല്‍കേണ്ട സമയമായെന്നാണ് കരുതുന്നത്. ചില താരങ്ങളേക്കാള്‍ അനുയോജ്യരായവര്‍ പുറത്തുണ്ട്. ചില താരങ്ങള്‍ക്ക് മറ്റ് ഫോര്‍മാറ്റാവും കൂടുതല്‍ അനുയോജ്യമായിരിക്കുക. മുഹമ്മദ് ഷമിയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഷമിയുടെ പ്രതിഭ ടെസ്റ്റ് ക്രിക്കറ്റിലാവും കൂടുതല്‍ അനുയോജ്യമായിരിക്കുകയെന്നാണ് കരുതുന്നത്.

Also Read: ഹാപ്പി ബര്‍ത്ത് ഡേ 'കിങ്', കോലിക്കിന്ന് 33ാം ജന്മദിനം, ഇതിഹാസത്തെക്കുറിച്ച് 33 കാര്യങ്ങളറിയാം

3


അവസാനമായി അവന്റെ ടി20 ഇക്കോണമി നോക്കുമ്പോള്‍ ഒമ്പതാണ്. അഫ്ഗാനിസ്ഥാനെതിരേ അവന്‍ നന്നായി പന്തെറിഞ്ഞുവെന്ന് അറിയാം. എന്നാല്‍ ഇതിലും നന്നായി പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. ചില താരങ്ങളെ അനാവശ്യമായി ടി20യിലേക്കെത്തിച്ച് അവരുടെ വില കളയുകയാണ് സെലക്ടര്‍മാര്‍ ചെയ്യുന്നത്. രവിചന്ദ്ര അശ്വിന്‍,മുഹമ്മദ് ഷമി എന്നിവരിലൂടെ ഇന്ത്യ ചെയ്തത് ഇതേ തെറ്റാണ്'-സഞ്ജയ് പറഞ്ഞു.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

4

മുഹമ്മദ് ഷമിയെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത് കൗതുകകരമായിരുന്നു. 15 ടി20കള്‍ മാത്രം കളിച്ച ഷമി 15 വിക്കറ്റ് മാത്രമാണ് ഇന്ത്യക്കായി നേടിയത്. അതും 9.79 എന്ന മോശം ഇക്കോണമിയില്‍. വലിയ ഇടവേളക്ക് ശേഷമാണ് ഷമി ഇന്ത്യയുടെ ടി20 ടീമിലേക്കെത്തിയതും. ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് നേടാന്‍ പ്രയാസപ്പെട്ട താരം അഫ്ഗാനിസ്ഥാനെതിരേ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 9.74 ആയിരുന്നു ഇക്കോണമി.

Also Read: ദയവായി ദ്രാവിഡിനെ കോച്ചിങ് പഠിപ്പിക്കാന്‍ പോകരുത്, അവന് സ്വാതന്ത്ര്യം നല്‍കണം- അജയ് ജഡേജ

5

ആര്‍ അശ്വിന്‍ നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ചത്. ഐപിഎല്ലില്‍ സജീവ സാന്നിധ്യമായ അശ്വിന് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയില്ല. അഫ്ഗാനിസ്ഥാനെതിരേ അവസരം ലഭിച്ചപ്പോള്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പ്രധാന വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. അശ്വിനെ ഇന്ത്യ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് വേണം പറയാന്‍.

Also Read: T20 World Cup 2021: ഇന്ത്യ x അഫ്ഗാനിസ്ഥാന്‍, ആരാധകര്‍ തീര്‍ച്ചയായും അറിയേണ്ട മൂന്ന് കണക്കുകള്‍

6

അഫ്ഗാനിസ്ഥാനെതിരേ കോലി ബാറ്റിങ്ങില്‍ സ്വയം പിന്നോട്ടിറങ്ങിയിരുന്നു. ഇത് തനിക്ക് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവില്ലെന്ന് കോലി സ്വയം വിളിച്ചുപറയുന്നതുപോലെയാണ് തോന്നിയതെന്നും സഞ്ജയ് പറഞ്ഞു. 'മുന്നോട്ട് പോകുന്തോറും കോലിയുടെ പ്രകടനത്തെയും അവര്‍ നിരീക്ഷിക്കും. സ്വയം ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങുകയും തനിക്ക് മുമ്പായി മറ്റുള്ളവരെ ഇറക്കുകയും ചെയ്യുന്നതില്‍ നിന്ന് താന്‍ പവര്‍ പ്ലേയറല്ലെന്ന് കോലി സ്വയം അംഗീകരിക്കുകയാണ് ചെയ്യുന്നത്.-സഞ്ജയ് കൂട്ടിച്ചേര്‍ത്തു. പഴയപോലെ വെടിക്കെട്ട് പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കുന്നില്ലെന്നത് സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ നിന്ന് തന്നെ വ്യക്തം.

Story first published: Friday, November 5, 2021, 16:25 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+