For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഒരു മത്സരം പോലും കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ, സര്‍ഫറാസ് നായകന്‍

ദുബായ്: ടി20 ലോകകപ്പിന് ദുബായില്‍ കൊടിയിറങ്ങുമ്പോള്‍ കിരീടം ചൂടിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. മരണ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായെത്തി സെമിയില്‍ പാകിസ്താനെ വീഴ്ത്തി ഫൈനല്‍ ടിക്കറ്റെടുത്ത ഓസ്‌ട്രേലിയ ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കന്നി ടി20 ലോകകപ്പ് കിരീടം നേടിയത്. ദുബായില്‍ ടോസ് മത്സരഫലത്തെ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടായതോടെ ഭാഗ്യം ഓസ്‌ട്രേലിയക്കൊപ്പം നിന്നു.

1

ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമെല്ലാം സെമി പോലും കാണാതെയാണ് പുറത്തായത്. ഐപിഎല്‍ യുഎഇയില്‍ കളിച്ച അനുഭവസമ്പത്തോടെ ഇറങ്ങിയ ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റു. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ കോലി ഇന്ത്യയുടെ നായകനാവുന്ന അവസാന ടൂര്‍ണമെന്റായിട്ടും ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനാവാതെ പോയി.

Also Read: IND vs NZ: കോലിയുടെ റോള്‍ ഇനിയെന്തെന്ന് രോഹിത് പറയുന്നു, മൂന്നു ലോകകപ്പും പ്രധാനമെന്ന് ദ്രാവിഡ്

2

ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച അട്ടിമറികള്‍ നടത്താനായില്ല. സ്‌കോട്ട്‌ലന്‍ഡും നമീബിയയും ഭേദപ്പെട്ട പ്രകടനം നടത്തി. ഗ്രൂപ്പുഘട്ടത്തില്‍ അഞ്ചിലും ജയിച്ചെത്തിയ പാകിസ്താനെ സെമിയില്‍ ഓസ്‌ട്രേലിയ വീഴ്ത്തിയതും നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ ന്യൂസീലന്‍ഡ് സെമിയില്‍ വീഴ്ത്തിയതുമെല്ലാം ഇത്തവണത്തെ ലോകകപ്പിലെ മനോഹര നിമിഷങ്ങളാണെന്ന് പറയാം.ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. അവരെ പരിഗണിച്ചുള്ള ഏറ്റവും മികച്ച പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ: 'സ്വന്തം പ്രതിഭ അവന് നന്നായി അറിയാം, വേഗത്തില്‍ മടങ്ങിവരും', ഹര്‍ദിക്കിനെക്കുറിച്ച് രാഹുല്‍

ആന്‍ഡ്രേ ഫ്‌ളച്ചര്‍-ഹൈദര്‍ അലി

ആന്‍ഡ്രേ ഫ്‌ളച്ചര്‍-ഹൈദര്‍ അലി

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരമാണ് ആന്‍ഡ്രേ ഫ്‌ളച്ചര്‍. 33കാരനായ താരം ടി20 ഫോര്‍മാറ്റില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ്. ടി20 ലോകകപ്പ് ടീമിലേക്ക് ഫ്‌ളച്ചറെ വെസ്റ്റ് ഇന്‍ഡീസ് പരിഗണിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ടീമിലെ സൂപ്പര്‍ താരങ്ങള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ഫ്‌ളച്ചറിന് ഇടം നല്‍കിയില്ല. 54 ടി20യില്‍ നിന്ന് 950 റണ്‍സാണ് താരം നേടിയത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Also Read: IPL 2022: മെഗാ ലേലത്തില്‍ വാര്‍ണര്‍ എങ്ങോട്ട്? ഈ രണ്ട് ടീമുകളിലൊന്ന് സ്വന്തമാക്കും- വീരേന്ദര്‍ സെവാഗ്

4

പാകിസ്താന്റെ ഹൈദര്‍ അലിയാണ് മറ്റൊരു ഓപ്പണര്‍. 21കാരനായ താരം 15 ടി20യില്‍ നിന്ന് 256 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് തവണ അര്‍ധ സെഞ്ച്വറിയും നേടി. 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പാകിസ്താന്റെ താരസമ്പന്നമായ നിരയില്‍ ഇത്തവണ ഹൈദര്‍ അലിക്ക് അവസരം ലഭിച്ചിരുന്നില്ല. അധികം വൈകാതെ പാകിസ്താന്‍ ടീമിലെ സജീവ താരമാവാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

Also Read: IND vs NZ: വില്ലി വമ്പന്‍ താരം, ഇല്ലാത്തത് വലിയ നഷ്ടം- പുതിയ നായകന്‍ സൗത്തി പറയുന്നു

ജോഷ് ഇന്‍ഗ്ലിസ്,ഹഷ്മത്തുല്ല ഷാഹിദി,സര്‍ഫറാസ് അഹ്മദ്

ജോഷ് ഇന്‍ഗ്ലിസ്,ഹഷ്മത്തുല്ല ഷാഹിദി,സര്‍ഫറാസ് അഹ്മദ്

ഓസ്‌ട്രേലിയക്കാരന്‍ ജോഷ് ഇന്‍ഗ്ലിസാണ് മൂന്നാം നമ്പറില്‍. ഇത്തവണ കപ്പടിച്ച ഓസീസ് ടീമിനൊപ്പം ഇന്‍ഗ്ലിസും ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. 63 ടി20യില്‍ നിന്ന് 32.90 ശരാശരിയില്‍ 1645 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ടി20 ഫോര്‍മാറ്റില്‍ ഇന്‍ഗ്ലിസിന്റെ പേരിലുണ്ട്. ബിഗ്ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്‍ഗ്ലിസിനെ ലോകകപ്പ് ടീമിലേക്കെത്തിച്ചത്.

Also Read: IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

6

അഫ്ഗാനിസ്ഥാന്‍ താരം ഹഷ്മത്തുല്ല ഷാഹിദിയാണ് നാലാം നമ്പറില്‍.27കാരനായ താരം ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനുവേണ്ടി രണ്ട് ഇന്നിങ്‌സില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് താരത്തിന്റെ പേരിലുള്ളതെങ്കിലും ഭേദപ്പെട്ട റെക്കോഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യക്കാരില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ബാബര്‍ ക്യാപ്റ്റന്‍

7

ടീമിന്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനും മുന്‍ പാകിസ്താന്‍ നായകന്‍ സര്‍ഫറാസ് അഹ്മദാണ്. പാകിസ്താന്റെ ലോകകപ്പ് ടീമില്‍ സര്‍ഫറാസും ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മുഹമ്മദ് റിസ്വാന്‍ പാകിസ്താന്‍ ടീമിലുണ്ടായിരുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കിരീടത്തിലെത്തിച്ച നായകനാണ് സര്‍ഫറാസ്. ഭേദപ്പെട്ട ബാറ്റിങ് റെക്കോഡും താരത്തിനുണ്ട്. 34കാരനായ താരം 60 ടി20യില്‍ നിന്ന് 812 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും.

Also Read: T20 World Cup 2021: ടീമുകളുടെ റേറ്റിങ് അറിയാം, ഇന്ത്യ വളരെ പിന്നില്‍, ഓസീസ് തലപ്പത്ത്

മുഹമ്മദ് നവാസ്,വിയാന്‍ മുല്‍ഡര്‍,ഡേവിഡ് വില്ലി

മുഹമ്മദ് നവാസ്,വിയാന്‍ മുല്‍ഡര്‍,ഡേവിഡ് വില്ലി

പാകിസ്താന്റെ മുഹമ്മദ് നവാസാണ് ആറാം നമ്പറില്‍. ഓള്‍റൗണ്ടറായ താരം പാക് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. 27കാരനായ താരം 24 ടി20യില്‍ നിന്ന് നേടിയത് 70 റണ്‍സും 20 വിക്കറ്റുമാണ്. ഭേദപ്പെട്ട ടി20 കണക്കുകള്‍ താരത്തിന് അവകാശപ്പെടാനാവുമെങ്കിലും നവാസിന് പാകിസ്താന്‍ ലോകകപ്പില്‍ അവസരം നല്‍കിയില്ല.

Also Read: T20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാ

8

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വിയാന്‍ മുല്‍ഡറാണ് ഏഴാമന്‍.23കാരനായ താരം 51 റണ്‍സും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. മീഡിയം പേസ് ബൗളറെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡാണ് അദ്ദേഹത്തിന് അവകാശപ്പെടാനാവുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തി. ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലും സ്ഥാനം ഉണ്ടായിരുന്നെങ്കിലും പ്ലേയിങ് 11ല്‍ ഇടം ലഭിച്ചില്ല.

Also Read: IND vs NZ: ഇന്ത്യയോ, ന്യൂസിലാന്‍ഡോ, ടി20 പരമ്പര ആരു നേടും?- ഹര്‍ഭജന്റെ പ്രവചനം

9

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിയാണ് എട്ടാം സ്ഥാനത്ത്. 31കാരനായ താരത്തിന് ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും ഇംഗ്ലണ്ട് അവസരം നല്‍കിയില്ല. പേസ് ഓള്‍റൗണ്ടറായ അദ്ദേഹം 32 ടി20യില്‍ നിന്ന് 182 റണ്‍സും 38 വിക്കറ്റുമാണ് നേടിയത്. മൂന്ന് ഐപിഎല്‍ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ബിബിഎല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസി മത്സരങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുണ്ട്.

Also Read: T20 World Cup: ആശുപത്രിയിലെത്തുമ്പോള്‍ ശ്വസിക്കാനായിരുന്നില്ല!- ഐസിയു അനുഭവത്തെക്കുറിച്ച് റിസ്വാന്‍

കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,കെയ്ല്‍ ജാമിസന്‍,മിച്ചല്‍ സ്വീപ്‌സന്‍

കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,കെയ്ല്‍ ജാമിസന്‍,മിച്ചല്‍ സ്വീപ്‌സന്‍

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഓസീസ് ബൗളറാണ് കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് ഓസ്‌ട്രേലിയ അവസരം നല്‍കിയിട്ടില്ല. ജോഷ് ഹെയ്‌സല്‍വുഡ് ഹോമില്‍ തുടര്‍ന്നതാണ് താരത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയത്. 26 ടി20യില്‍ നിന്ന് 29 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: T20 World Cup: പാക് ആധിപത്യം, ഇന്ത്യക്കാരുടെ പൊടിപോലുമില്ല! നമീബിയന്‍ താരം പോലും ടീമില്‍

12

10ാമനായി ന്യൂസീലന്‍ഡ് യുവ പേസ് ഓള്‍റൗണ്ടര്‍ കെയല്‍ ജാമിസനാണ്. ഇത്തവണ റണ്ണറപ്പുകളായ കിവീസ് ടീമില്‍ ജാമിസനും ഉണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. 8 ടി20യില്‍ നിന്ന് 41 റണ്‍സും നാല് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്വീപ്‌സനാണ് 11ാമന്‍. 28കാരനായ താരം 11 വിക്കറ്റുകളാണ് ദേശീയ ടീമിനായി നേടിയത്.

Story first published: Wednesday, November 17, 2021, 13:58 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+