
ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. നാളെ ആരംഭിക്കുന്ന പരമ്പരക്കായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ഏറ്റവും ചര്‍ച്ചയായത്. മോശം ഫോമിലായിരുന്ന ഹര്‍ദിക്കിനെ ഏറെ നാളുകളായി പരിക്കും വലക്കുന്നു. എന്നിട്ടും ഇന്ത്യ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പിലേക്ക് ഹര്‍ദിക്കിനെ പരിഗണിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
Also Read: 'ഒരു കാരണവുമില്ലാതെ നായകസ്ഥാനത്ത് നിന്ന് മാറ്റി, അപമാനിക്കപ്പെട്ടു', ഹൈദരാബാദിനെതിരേ വാര്‍ണര്‍

ഇപ്പോള്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഹര്‍ദിക്കിനോട് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കാനാണ് ടീം മാനേജ്‌മെന്റ് ആവിശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും ഹര്‍ദിക്കിന്റെ തിരിച്ചുവരവിനെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഹര്‍ദിക്കിന്റെ അടുത്ത സുഹൃത്തുമായ കെ എല്‍ രാഹുല്‍.
Also Read: T20 World Cup 2022: വേദികള്‍ പ്രഖ്യാപിച്ചു,ഫൈനല്‍ മെല്‍ബണില്‍, ആവേശത്തോടെ ആരാധകര്‍

'എന്താണ് ടീം അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അതിനായി എന്താണ് ചെയ്യേണ്ടതെന്നും അവന് കൃത്യമായി അറിയാം. അത് മനസിലാക്കാനുള്ള ബുദ്ധിയും കഴിവും അവനുണ്ട്'-രാഹുല്‍ പറഞ്ഞു. അതേ സമയം ഹര്‍ദിക്കിന് ഇനി കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. തോളിനേറ്റ പരിക്കും വിട്ടുമാറാത്ത പുറം വേദനയുമാണ് ഹര്‍ദിക്കിനെ പ്രയാസപ്പെടുത്തുന്നത്. ഇതോടെ പന്തെറിയാന്‍ താരത്തിനാവുന്നില്ല. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല.
Also Read: 'തന്റെ അഞ്ച് കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചു', വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

ടി20 ലോകകപ്പില്‍ ഫിനിഷറെന്ന നിലയില്‍ മാത്രമാണ് ഹര്‍ദിക്കിനെ ഇന്ത്യ പരിഗണിച്ചത്. ടീമിന്റെ ദയനീയ അവസ്ഥയെത്തുടര്‍ന്ന് പന്തെറിയാന്‍ ഹര്‍ദിക്കിനായെങ്കിലും പഴയ പോലെ മികവ് കാട്ടാനായില്ല. നന്നായി തല്ലുവാങ്ങി. ഫിറ്റ്‌നസ് മെച്ചപ്പെടുത്താതെ ഹര്‍ദിക്കിനെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കിവീസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതും.
Also Read: T20 World Cup 2021: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിത പ്രകടനം നടത്തിയ മൂന്ന് പേരിതാ

രാഹുല്‍ ദ്രാവിഡ് വ്യക്തികളെക്കാള്‍ കൂടുതല്‍ ടീമിന് പ്രാധാന്യം നല്‍കുന്ന താരമാണ്.അതിനാല്‍ ഹര്‍ദിക്കിന് മികവ് കാട്ടാതെ ഇനി തിരിച്ചുവരവ് പ്രയാസമാവും. ഹര്‍ദിക്കിന്റെ അഭാവം നികത്താന്‍ വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായാണ് വെറും ഏഴ് ഐപിഎല്‍ മത്സരം മാത്രം കളിച്ച് അനുഭവസമ്പത്തുള്ള വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്കെത്തിച്ചത്.

അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. ഈ ടീമില്‍ ഇടം നേടണമെങ്കില്‍ ഹര്‍ദിക്കിന് എത്രയും വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതായുണ്ട്. ഈ കാലയളവില്‍ വെങ്കടേഷ് അയ്യര്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടിയാല്‍ ഹര്‍ദിക്കിന് തിരിച്ചുവരവ് കൂടുതല്‍ പ്രയാസകരമാവുമെന്നുറപ്പാണ്.
Also Read: IND vs NZ: കിവികളെ പിടിക്കാന്‍ പുതിയ മുഖവുമായി ടീം ഇന്ത്യ- സാധ്യതാ പ്ലെയിങ് ഇലവന്‍, പ്രിവ്യു

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയെ കൈവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ താരത്തിനത് കൂടുതല്‍ തിരിച്ചടിയാവും. നിലവില്‍ ആവിശ്യത്തിന് വിശ്രമമെടുത്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഐപിഎല്ലില്‍ തിളങ്ങുകയാണ് ഹര്‍ദിക് ചെയ്യേണ്ടത്. മികച്ച പ്രകടനം നടത്താനായാല്‍ തീര്‍ച്ചയായും ഹര്‍ദിക്കിന് ടീമിലേക്ക് തിരിച്ചെത്താനാവും. എന്നാല്‍ ഇക്കാലയളവില്‍ കളിച്ച് മികവ് കാട്ടാന്‍ താരത്തിനാവുമോയെന്നത് കണ്ടറിയണം.


Click it and Unblock the Notifications











