For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവികളെ പിടിക്കാന്‍ പുതിയ മുഖവുമായി ടീം ഇന്ത്യ- സാധ്യതാ പ്ലെയിങ് ഇലവന്‍, പ്രിവ്യു

ബുധനാഴ്ചയാണ് മല്‍സരം

ജയ്പൂര്‍: ഐസിസിയുടെ ടി20 ലോകകപ്പിന് തിരശീല വീണതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ആഘോഷിക്കാന്‍ വക നല്‍കി പുതിയ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ കളിയാണ് ജയ്പൂരില്‍ നടക്കാനിരിക്കുന്നത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മുതലാണ് മല്‍സരം.

ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ള പരമ്പരയാണിത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കം കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ വിജയത്തോടെ തന്നെ പരമ്പരയില്‍ തുടക്കം കുറിക്കാനാരിയിരിക്കും ഇന്ത്യയുടെ ശ്രമം.

 രോഹിത്- ദ്രാവിഡ് കോംബോ

രോഹിത്- ദ്രാവിഡ് കോംബോ

വിരാട് കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ പുതിയ നായകനായി ചുമതലയേറ്റ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. കെഎല്‍ രാഹുലാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.
മാത്രമല്ല മുഖ്യ കോച്ച് രവി ശാസ്ത്രി പടിയിറങ്ങിയ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ശാസ്ത്രിക്കു പകരം മുഖ്യ കോച്ചായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റിരുന്നു. രോഹിത്- ദ്രാവിഡ് പുതിയ കോമ്പിനേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഈ പരമ്പരയെ ഉറ്റുനോക്കുന്നത്.

 ലോകകപ്പിലേറ്റ തിരിച്ചടി

ലോകകപ്പിലേറ്റ തിരിച്ചടി

യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലേറ്റ നാണക്കേടിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം കൂടിയായാണ് ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയെ ഇന്ത്യ കാണുന്നത്. കിരീട ഫേവറിറ്റുകളായി ടി20 ലോകകപ്പില്‍ കളിച്ച ഇന്ത്യ സെമിഫൈനല്‍ പോലും കാണാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരോടേറ്റ കനത്ത പരാജയങ്ങള്‍ ഇന്ത്യയുടെ വിധിയെഴുതുകയായിരുന്നു.
ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിനു നാണംകെട്ട കോലിയും സംഘവും ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും പരാജയം സമ്മതിക്കുകയായിരുന്നു. അന്നു കിവീസിനെതിരേ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യ സെമിയില്‍ കടക്കുമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങള്‍ക്കു സെമി ബെര്‍ത്ത് നിഷേധിച്ച കിവികളോടു പകരം ചോദിക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരം കൂടിയാണ് ടി20 പരമ്പര.

 തിരിച്ചടി മറക്കാന്‍ കിവീസ്

തിരിച്ചടി മറക്കാന്‍ കിവീസ്

ലോകകപ്പില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ ഫൈനലിലേക്കു യോഗ്യത നേടിയെങ്കിലും കിരീടം കൈവിടേണ്ടി വന്നു. ഓസ്‌ട്രേലിയയോടു എട്ടു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ തോല്‍വി. ഈ പരാജയത്തിന്റെ മുറിവുണങ്ങും മുമ്പാണ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലേക്കു വിമാനം കയറിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിച്ച് കാര്യമായ ബ്രേക്ക് ലഭിക്കാതെ ഇന്ത്യയുമായി ഏറ്റുമുട്ടേണ്ടി വന്നത് ന്യൂസിലാന്‍ഡിനു തിരിച്ചടിയാവുമോയെന്നാണ് അറിയാനുള്ളത്.
മറുഭാഗത്ത് സെമിയിലെത്താതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനാല്‍ ടി20 പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു മതിയായ വിശ്രമം ലഭിച്ചത് ഗുണം ചെയ്‌തേക്കും.

 കോലി, ബുംറ, ഷമി, ജഡേജ ഇല്ല

കോലി, ബുംറ, ഷമി, ജഡേജ ഇല്ല

ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ സ്റ്റാര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. ടി20 ലോകകപ്പില്‍ ഫോമില്ലായ്മയുടെയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെയും പേരില്‍ പഴി കേട്ട ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇല്ല. ഹാര്‍ദിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പകരക്കാരനായി ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട വെങ്കടേഷ് അയ്യരാണ് ടീമിലെത്തിയത്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ പുതിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സ്ഥാനം ഭദ്രമാക്കാന്‍ വെങ്കിക്കു ലഭിക്കുന്ന അവസരം കൂടിയായിരിക്കും ഈ പരമ്പര.
ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റുതുരാജ് ഗെയ്ക്വാഗ് ടീമിലുണ്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനായ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, മറ്റൊരു പേസര്‍ ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ട ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലേക്കു തിരിച്ചെത്തി.

 സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍/ യുസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍/ ഹര്‍ഷല്‍ പട്ടേല്‍.

ന്യൂസിലാന്‍ഡ്-മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Monday, November 15, 2021, 18:00 [IST]
Other articles published on Nov 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+