IND vs NZ: വില്ലി വമ്പന്‍ താരം, ഇല്ലാത്തത് വലിയ നഷ്ടം- പുതിയ നായകന്‍ സൗത്തി പറയുന്നു
ഇന്ത്യക്കെതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കില്ലെന്നത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നു പകരം നായകസ്ഥാനം ലഭിച്ച സ്റ്റാര്‍ പേസര്‍ ടിം സൗത്തി വ്യക്തമാക്കി. ഇന്ത്യമായി നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വേണ്ടി തയ്യാറെടുക്കുന്നതിനായാണ് വില്ലി ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഈ മാസം 25 മുതല്‍ കാണ്‍പൂരിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മല്‍സരം.

വില്ലിയുടെ അഭാവം
ഞായറാഴ്ച ദുബായില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് ന്യൂസിലാന്‍ഡ് സംഘം ഇന്ത്യന്‍ പര്യടനത്തിനെത്തിയത്. കെയ്ന്‍ വില്ല്യംസണിന്റെ അഭാവം ഞങ്ങള്‍ക്കു വലിയ മിസ്സ് തന്നെയാണ്. അദ്ദേഹം മികച്ച കളിക്കാരനാണ്. വില്ലിക്കു പകരം മറ്റൊരാള്‍ക്കു ടീമിലേക്കു വരാനും കഴിവ് തെളിയിക്കാനുമുള്ള അവസരമായിരിക്കും പരമ്പരയില്‍ ലഭിക്കുക. വളരെ ആവേശത്തോടെയാണ് പരമ്പരയെ കാണുന്നത്. ന്യൂസിലാന്‍ഡിനെ നയിക്കുന്നത് വലിയ അംഗീകാരവും അതോടൊപ്പം വെല്ലുവിളിയുമാണ്. തിങ്കളാഴ്ചയാണ് ഞങ്ങള്‍ ദുബായില്‍ നിന്നും ജയ്പൂരിലെത്തിയത്. ഇന്ത്യയില്‍ കളിക്കുന്നതിന്റെ വെല്ലിവിളിയെ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടി20 ലോകകപ്പ് ഫൈനലിലേറ്റ പരാജയം വളരെയധികം നിരാശാജനകമാണ്. എങ്കിലും ഈ ഫോര്‍മാറ്റിലെ മറ്റൊരു ആവേശകരമായ പരമ്പരയിലാണ് ഇപ്പോള്‍ ടീമിന്റെ ശ്രദ്ധയെന്നും സൗത്തി വ്യക്തമാക്കി.

അഞ്ചു പേര്‍ മാത്രം
വില്ല്യംസണ്‍, സൗത്തി എന്നിവരെക്കൂടാതെ ടി20 പരമ്പരയിലുള്ള നാലു താരങ്ങള്‍ മാത്രമേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ന്യൂസിലാന്‍ഡ് ടീമിലുള്ളൂ. കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ പിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരാണിത്. വിക്കറ്റ് കീപ്പര്‍ ഡെവന്‍ കോണ്‍വേയ്ക്ക് പരിക്കു കാരണം ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഓള്‍റൗണ്ടര്‍ മിച്ചെലിനു ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ കളിക്കിടെയായിരുന്നു കോണ്‍വേയുടെ കൈയ്ക്കു പരിക്കേറ്റത്.

തിരക്കേറിയ ഷെഡ്യൂള്‍
അഞ്ചു ദിവസത്തിനിടെയാണ് ഇന്ത്യക്കെതിരേ ഞങ്ങള്‍ മൂന്നു ടി20കളില്‍ കളിക്കുന്നത്. ഇതിനെ വേദികളിലേക്കുള്ള യാത്രയും പെടും. താരങ്ങളെ പരമ്പരയില്‍ ശരിയായ രീതിയില്‍ മാനേജ് ചെയ്യും. 15 പേരുള്‍പ്പെട്ടതാണ് ഞങ്ങളുടെ സംഘം. പരമ്പരയിലുടനീളം അവരെയെല്ലാം ഉപയോഗിക്കുമെന്നു തനിക്കുപ്പുണ്ടെന്നും സൗത്തി പറഞ്ഞു.
വളരെ തിരക്കേറിയ ഷെഡ്യൂള്‍ തന്നെയാണിത്. ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ പര്യടനമാണുള്ളതെന്നു ഞങ്ങള്‍ക്കു നേരത്തേ അറിയാവുന്ന കാര്യമാണ്. ബംഗ്ലാദേശില്‍ ഞങ്ങള്‍ക്കു ലോകകപ്പിനു മുമ്പ് പരമ്പരയുണ്ടായിരുന്നു. തുടര്‍ന്നു പല താരങ്ങളും യുഎഇയില്‍ നടന്ന ഐപിഎല്ലിലും കളിച്ചു. കൊവിഡ് മഹാമാരിക്കു ശേഷം ഷെഡ്യൂളിങ് കൂടുതല്‍ കടുപ്പമേറിയതായി മാറിയിരിക്കുകയാണ്. താരങ്ങള്‍ക്കു ക്വാറന്റീനില്‍ പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. തുടര്‍ച്ചയായ ബയോ ബബ്‌ളുകളും കളിക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എങ്കിലും ഇവയെ അതിജീവിച്ച് ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പിലെ തോല്‍വി
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയെ ന്യൂസിലാന്‍ഡ് വാരിക്കളഞ്ഞിരുന്നു. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമായിരുന്നു കിവീസ് നേടിയത്. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് സൗത്തിയും സംഘവും ടി20 പരമ്പരയ്ക്കിറങ്ങുക. എന്നാല്‍ അന്നത്തെ പരാജയത്തിനു പകരം ചോദിക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റനും കോച്ചുമായി ചുമതലയേറ്റെടുത്ത രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു കീഴില്‍ ഇന്ത്യയുടെ കന്നി പരമ്പര കൂടിയാണിത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജയ്പൂരില്‍ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരമെന്ന പ്രത്യേകത ബുധനാഴ്ചത്തെ ഇന്ത്യ- ന്യൂസിലാന്‍ഡ് ആദ്യ ടി20യ്ക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications