Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: കഴിഞ്ഞത് കഴിഞ്ഞു, ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് എവിടെ? മൂന്ന് കാര്യങ്ങള്‍ക്ക് പരിഹാരം വേണം

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചിരിക്കുകയാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ്,അഫ്ഗാനിസ്ഥാന്‍,നമീബിയ ടീമുകളോട് ജയിച്ചെങ്കിലും സെമിയില്‍ കടക്കാന്‍ അത് മതിയാകുമായിരുന്നില്ല. വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യന്‍ ടീം നിലം തൊടാതെ മടങ്ങിയെന്ന് പറയാം. എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും ഇന്ത്യക്കത് മുതലാക്കാനായില്ലെന്ന് പറയാം.

1

ലോകകപ്പിലേറ്റ നാണക്കേടില്‍ നിന്ന് തിരിച്ചെത്തുക ഇന്ത്യക്ക് എളുപ്പമല്ല. വിരാട് കോലിക്ക് പകരം ഇന്ത്യക്ക് പുതിയ ടി20 നായകന്‍ എത്തേണ്ടതായുണ്ട്. രവി ശാസ്ത്രി കളമൊഴിഞ്ഞതിന് പകരക്കാരനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് കഴിഞ്ഞു. ഇന്ത്യക്ക് ശക്തമായി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. അടുത്ത ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കെ കിരീടം നേടിത്തന്നെ ഇന്ത്യക്ക് നാണക്കേടിന് മറുപടി പറയേണ്ടതായുണ്ട്. അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴെ മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ടെങ്കിലും ചില അനാവശ്യ പരീക്ഷണങ്ങളും ചില കൂട്ടുകെട്ടുകളുടെ അഭാവവുമാണ് തിരിച്ചടിയായത്. അതിനാല്‍ ഇന്ത്യ എവിടെയാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.

Also Read: T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

മികച്ച സ്പിന്‍ കൂട്ടുകെട്ട് വേണം

മികച്ച സ്പിന്‍ കൂട്ടുകെട്ട് വേണം

നിലവില്‍ പരിമിത ഓവറില്‍ മികച്ച സ്പിന്‍ കൂട്ടുകെട്ടില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒരു കാലത്ത് ഇന്ത്യയുടെ സ്പിന്‍ നിരയെ നയിച്ചു. പിന്നീടത് യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമായി. എന്നാല്‍ ഇത്തരത്തില്‍ ടീമിന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന രണ്ട് സ്പിന്നര്‍മാര്‍ ഇന്നില്ല. ടി20 ലോകകപ്പില്‍ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവരെയെല്ലാം ഇന്ത്യ മാറി മാറി പരീക്ഷിക്കുകയായിരുന്നു.

Also Read: T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

3

അടുത്ത ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മികച്ച സ്പിന്‍ കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇതേ അവസ്ഥ ടീമിന് സംഭവിച്ചേക്കും. രവി ബിഷ്‌നോയിയെപ്പോലെയുള്ള വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള യുവ സ്പിന്നര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനാവുമ്പോള്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടുതല്‍ ശ്രമിക്കുമെന്നുറപ്പ്.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രാഹുലും റിഷഭും വേണ്ട, താരത്തെ നിര്‍ദേശിച്ച് വീരേന്ദര്‍ സെവാഗ്

പേസ് ഓള്‍റൗണ്ടര്‍ ആര്?

പേസ് ഓള്‍റൗണ്ടര്‍ ആര്?

ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ വേണം. ഹര്‍ദിക് പാണ്ഡ്യക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനിയും ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല. ഹര്‍ദിക്കിന്റെ അഭാവം നികത്താന്‍ ഇന്ത്യക്ക് ആളെ വേണം. ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ വിശ്വസ്തനെന്ന് അദ്ദേഹത്തെ വിളിക്കാനാവില്ല. നന്നായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെത്തന്നെ ഇന്ത്യക്ക് ആവിശ്യമുണ്ട്.

Also Read: T20 World Cup 2021: 'ഈ ഇന്ത്യന്‍ പരിശീലക സംഘത്തെ എല്ലാവരും എന്നും ഓര്‍ക്കും', ആശംസിച്ച് കാര്‍ത്തിക്

5

ഇതിന് അനുയോജ്യനായ മികച്ച യുവതാരത്തെ കണ്ടെത്തി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. വെങ്കടേഷ് അയ്യരെപ്പോലെയുള്ള താരങ്ങള്‍ ടോപ് ഓഡറിലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് ആവിശ്യം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഓള്‍റൗണ്ടറെയാണ്. അങ്ങനെയൊരു ഓള്‍റൗണ്ടര്‍ ഉണ്ടെങ്കില്‍ മാത്രമെ ആറാം ബൗളറുടെ അഭാവം ഇന്ത്യക്ക് നികത്താനാവുകയും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുകയുള്ളു.

Also Read: T20 World Cup: ഫൈനല്‍ ബെര്‍ത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും- ആദ്യ സെമി പ്രിവ്യു, സാധ്യതാ ടീം

നല്ല പേസര്‍മാരെ വേണം

നല്ല പേസര്‍മാരെ വേണം

നിലവിലെ ഇന്ത്യയുടെ പരിമിത ഓവറിലെ ബൗളിങ് കരുത്ത് ദുര്‍ബലമാണ്. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ഇല്ല. മുഹമ്മദ് ഷമിക്കും ഭുവനേശ്വര്‍ കുമാറിനുമൊന്നും പഴയ മികവില്ല. മുഹമ്മദ് സിറാജ്,ആവേഷ് ഖാന്‍,ടി നടരാജന്‍ തുടങ്ങിയ യുവപേസര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഇവരെല്ലാം സമീപകാലത്തായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്നവരാണ്. ഇന്ത്യയുടെ പേസ് നിരയില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ അത്യാവശ്യമാണ്. സീനിയര്‍ താരങ്ങളില്‍ ഇനിയും വിശ്വാസം അര്‍പ്പിക്കുന്നതില്‍ കാര്യമില്ല ഇക്കഴിഞ്ഞ ലോകകപ്പില്‍ നിന്ന് തന്നെ വ്യക്തം.

Story first published: Tuesday, April 19, 2022, 15:21 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+