Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഇന്ത്യ X അഫ്ഗാനിസ്ഥാന്‍, കാത്തിരിക്കുന്ന നാല് നാഴികക്കല്ലുകളിതാ

അബുദാബി: ടി20 ലോകകപ്പില്‍ പ്രതീക്ഷകളുടെ അമിതഭാരവുമായെത്തി തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ഇന്ത്യ. ലോകോത്തര താരങ്ങളെല്ലാം ടീമില്‍ ഉണ്ട്. യുഎഇയില്‍ ഐപിഎല്‍ കളിച്ച അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ ഇതൊന്നും മുതലാക്കിക്കളിക്കാന്‍ ഇന്ത്യക്കാവുന്നില്ല. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും സെമിയില്‍ കടക്കുക ഏറെക്കുറെ പ്രയാസമാണ്.

1

നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് ഇന്ത്യ. നാല് ജയങ്ങളുമായി പാകിസ്താന്‍ സെമി ഉറപ്പിച്ചതോടെ രണ്ടാം സ്ഥാനക്കാരായി ആരാവും ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്തുകയെന്നതാണ് അറിയേണ്ടത്. ഇന്ത്യയേക്കാള്‍ സാധ്യത ന്യൂസീലന്‍ഡിനും അഫ്ഗാനിസ്ഥാനുമുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യത അവസാനിക്കും. വമ്പന്‍ ജയം നേടുകയും ഭാഗ്യം തുണക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് മുന്നോട്ട് പോകാനാവു.

Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

2

കരുത്തുറ്റ താരനിരയുള്ള അഫ്ഗാനിസ്ഥാനെ നിസാരരായി കാണാനാവില്ല. ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള താരക്കരുത്ത് അഫ്ഗാനുണ്ട്. ന്യൂസീലന്‍ഡിനോടും പാകിസ്താനോടും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് അഫ്ഗാന്‍ കീഴടങ്ങിയത്. ഇന്ത്യ-അഫ്ഗാന്‍ നേര്‍ക്കുനേര്‍ പോരാട്ടം വാശിയേറിയതാവുമെന്നുറപ്പ്. ചില പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

5500 ടി20 റണ്‍സിനരികെ കെ എല്‍ രാഹുല്‍

5500 ടി20 റണ്‍സിനരികെ കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ കാത്ത് ഒരു നാഴികക്കല്ലുണ്ട്. 11 റണ്‍സുകൂടി നേടിയാല്‍ 5500 ടി20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാഹുലിനാവും. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ രാഹുലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നുവെങ്കിലും മികവിനൊത്തുയരാന്‍ അദ്ദേഹത്തിനായില്ല. 29കാരനായ താരത്തിന് പാകിസ്താനെതിരേയും ന്യൂസീലന്‍ഡിനെതിരേയും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 50 അന്താരാഷ്ട്ര ടി20യില്‍ നിന്ന് 39 ശരാശരിയില്‍ 1578 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് രാഹുല്‍. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ഈ നാഴികക്കല്ല് പിന്നിടാന്‍ രാഹുലിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകന്‍, കാണികളെ പ്രവേശിപ്പിക്കും

100 സിക്‌സറിനരികെ ഹര്‍ദിക് പാണ്ഡ്യ

100 സിക്‌സറിനരികെ ഹര്‍ദിക് പാണ്ഡ്യ

പരിക്കിന്റെ പിടിയിലകപ്പെട്ട് പ്രയാസപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ വേണ്ടത് നാല് സിക്‌സുകള്‍. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന ഹര്‍ദിക് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ന്യൂസീലന്‍ഡിനെതിരേ ഹര്‍ദിക് പന്തെറിഞ്ഞത് ടീമിന് പ്രതീക്ഷ നല്‍കുന്നു. അഫ്ഗാനെതിരേ നാല് സിക്‌സുകള്‍ പറത്തി ഈ നേട്ടത്തിലെത്താന്‍ ഹര്‍ദിക്കിന് സാധിക്കുമോയെന്ന് കണ്ടറിയാം.

Also Read: T20 World Cup 2021: ടി20യില്‍ ഇനി മോര്‍ഗന്‍ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍, ധോണിയേയും അഫ്ഗാനെയും മറികടന്നു

400 ടി20 വിക്കറ്റിനരികെ റാഷിദ് ഖാന്‍

400 ടി20 വിക്കറ്റിനരികെ റാഷിദ് ഖാന്‍

അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 സ്പിന്നറാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ സാധ്യതയില്ല. തന്റെ സ്പിന്‍ മാന്ത്രികതകൊണ്ട് ഏത് ബാറ്റ്‌സ്മാനെയും പ്രയാസപ്പെട്ടുത്തുന്ന റാഷിദിന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ 400 ടി20 വിക്കറ്റുകളെന്ന നേട്ടത്തിലെത്താന്‍ സാധിക്കും. 23കാരനായ താരം പാകിസ്താനെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ടി20യില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയിരുന്നു. എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റിലും വളരെ സജീവമായിട്ടുള്ള താരമാണ് റാഷിദ്. ഇന്ത്യക്കെതിരേ തന്നെ അദ്ദേഹം ഈ നേട്ടത്തിലെത്തിയേക്കും.

Also Read: T20 World Cup 2021: 'ഭയന്നത് തന്നെ സംഭവിച്ചു', എംഎസ് ധോണി-രവി ശാസ്ത്രി ബന്ധത്തില്‍ വിള്ളല്‍?

2000 റണ്‍സിനരികെ സസായി

2000 റണ്‍സിനരികെ സസായി

അഫ്ഗാനിസ്ഥാന്റെ ഹസ്‌റത്തുല്ല സസായി 2000 റണ്‍സ് ക്ലബ്ബിനരികെ. ഇടം കൈയനായ താരം 27 റണ്‍സ് കൂടി നേടിയാല്‍ 2000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഇന്ത്യക്കെതിരേ സസായി അഫ്ഗാന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. താരത്തിന് ഈ നാഴികക്കല്ല് ഇന്ത്യക്കെതിരേ പിന്നിടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Wednesday, November 3, 2021, 13:08 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+